UPDATES

സയന്‍സ്/ടെക്നോളജി

സമാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് മലേഷ്യന്‍ കമ്പനി സിഇഒ കൊല്ലപ്പെട്ടു

സ്‌ഫോടനം മൂലമുണ്ടായ പരിക്കാണ് നസ്‌റിന്‍ ഹസന്റെ മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട്.

മലേഷ്യന്‍ വെന്‍ച്യര്‍ കാപ്പിറ്റല്‍ ഫണ്ട് മേധാവി സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചതായി റിപോര്‍ട്ട്. കര്‍ഡില്‍ ഗ്രൂപ്പ് സിഇഒ നസ്‌റിന്‍ ഹസനാണ് ചാര്‍ജ്ജ് ചെയ്യാന്‍ വച്ചിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. രാത്രി ബെഡിനു സമീപം ചാര്‍ജ്ജ് ചെയ്യാന്‍ വച്ചിരുന്ന ഫോണില്‍ നിന്ന് തീപടരുകായിരുന്നെന്നാണ് നിഗമനം. സ്‌ഫോടനം മൂലമുണ്ടായ
പരിക്കാണ് നസ്‌റിന്‍ ഹസന്റെ മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട്.   സമീപത്തുണ്ടായ രണ്ട് സ്മാര്‍ട്ട് ഫോണിലൊന്നാണ് ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് കുടുംബാംഗങ്ങളും പറയുന്നു.

അതേസമയം, ഈ വാദങ്ങള്‍ സെലങ്കോര്‍ അഗ്നിശമന സേനാംഗങ്ങള്‍ തള്ളുന്നുണ്ട്. സ്‌ഫോടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനായിട്ടില്ലെന്ന്‌ അഗ്നിശമന സേനാ ഡയറക്ടര്‍ അസി ഉസ്മാന്‍ പറയുന്നു.

എന്നാല്‍ സ്മാര്‍ട്ട് ഫോണുകള്‍ പൊട്ടിത്തെറിച്ച് ലോകത്ത് ഒരിടത്തും ഇന്നുവരെ മരണം സംഭവിച്ചതായി റിപോര്‍ട്ടുകളില്ലെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ സാംസങ്ങ് ഗാലക്‌സി നോട്ട് 7 ഇത്തരത്തില്‍ പൊട്ടിത്തെറിക്കുന്നതായി റിപോര്‍ട്ടുകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ഈ
വിഭാഗത്തില്‍ പെടുന്നവ കമ്പനി തിരിച്ചു വിളിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു. ബാറ്ററിയിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. സാംസങ്ങിന് പുറമേ ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഫോണുകളും ഇത്തരത്തില്‍ പൊട്ടിത്തെറിക്കുന്നതായി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍