UPDATES

സയന്‍സ്/ടെക്നോളജി

ഫേസ്ബുക്കില്‍ നിന്നും പൂര്‍ണ്ണമായും രക്ഷപ്പെടാന്‍ ആവുമോ? അത്ര എളുപ്പമല്ല കാര്യങ്ങള്‍

സുഹൃത്തുക്കളുടെ അക്കൗണ്ട് വഴി കൈമാറപ്പെടാവുന്ന വിവരങ്ങൾ വലിയ തോതിൽ അല്ലെങ്കിലും, നമ്മുടെ ജനനതീയ്യതി, മത-രാഷ്ട്രീയ ചിന്താഗതികൾ, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, താല്പര്യമുള്ള മേഖലകൾ, വ്യക്തികൾ, തുടങ്ങി പലതും ഇതിൽ ഉൾപ്പെടുന്നുണ്ട്

സ്വകാര്യ വിവരശേഖരണ-വിശകലന കമ്പനിയായ കേംബ്രിഡ്ജ് അനാലിറ്റിക്ക 50 ലക്ഷത്തോളം വരുന്ന ഫേസ്‌ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ച വാർത്ത വെളിപ്പെടുത്തുന്നത് സാമൂഹ്യമാധ്യമങ്ങളിൽ നാം പങ്കുവെക്കുന്ന സ്വകാര്യവിവരങ്ങളുടെ സുരക്ഷിതത്വത്തെ പറ്റിയുള്ള ആശങ്കകളാണ് എന്നു അലെക്സ് ഹെണ്‍ ഗാര്‍ഡിയനില്‍ എഴുതുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ പ്രൈവസി സെറ്റിങ്‌സുകളിൽ നിറയെ സുരക്ഷിതമല്ലാത്ത ഊടുവഴികളാണ് എന്നുള്ളത് ഇവ ഉപയോഗിക്കുന്ന ഓരോരുത്തർക്കും മനസ്സിലായ കാര്യമായിരിക്കും.

ഫേസ്ബുക്ക് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ സിസ്റ്റത്തിനകത്തെ സ്വകാര്യവിവരങ്ങൾ ആപ്പുമായി പങ്കുവക്കുന്നത് സംബന്ധിച്ച് ഉപഭോക്താക്കളോട് അനുവാദം ചോദിക്കുന്ന ഓപ്ഷൻ 2016നു മുൻപ് വരെ നിലവിലുണ്ടായിരുന്നു. കൂടാതെ സിസ്റ്റത്തിലോ അക്കൗണ്ടിലോ ഉള്ള സുഹൃത്തുക്കളുടെ വിവരങ്ങളും ഈ ഓപ്ഷൻ വഴി പങ്കുവക്കപ്പെടുന്നു; അതായത് 300,000 പേർ സൈൻ അപ്പ് ചെയ്യുന്നതു വഴി വ്യക്തിവിവരശേഖരണ ചോദ്യാവലിയിൽ ഏകദേശം 150 ഇരട്ടി പേരുടെ വിവരങ്ങൾ കൂടി ശേഖരിക്കപ്പെടുന്നു.

പിന്നീട് വന്ന നയപ്രകാരം ഫേസ്ബുക്ക് ആപ്പുകള്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാനാകുന്നത് നേരിട്ട് സൈന്‍ അപ്പ്‌ ചെയ്ത ഉപഭോക്താക്കളില്‍ നിന്ന് മാത്രമായി എന്നുള്ളത് അവര്‍ക്ക് മുന്‍പുണ്ടായിരുന്ന നിയന്ത്രണാതിര്‍ത്തികളെ കൂടുതല്‍ ചുരുങ്ങിയതാക്കുന്നു. ഇത്തരത്തിലുള്ള മാറ്റങ്ങളുണ്ടാകുന്നത് 2014 ഓടെയാണ്. 2015നുള്ളിൽ ഓരോ ഫേസ്ബുക്ക് ആപ്പും മേൽപ്പറഞ്ഞ നയപ്രകാരമുള്ള ഭേദഗതികളോടെ പുറത്തിറങ്ങാൻ തുടങ്ങി.

എന്നാൽ നേരിട്ട് സൈൻ അപ്പ് ചെയ്ത ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഒരു നിശ്ചിത ഭാഗം സ്വകാര്യ വിവരങ്ങളും യാതൊരു സുരക്ഷിതത്വവുമില്ലാതെ കൈമാറപ്പെടുന്നു എന്നത് ഇപ്പോളും വലിയ ആശങ്ക തന്നെയാണ്. പലപ്പോഴും ആശ്ചര്യപ്പെടുത്തും വിധം വ്യക്തിസ്വകാര്യതയുടെ അതിർത്തികൾ ഭേദിക്കുന്നതാണ് ഇത്തരം വിവര കൈമാറ്റങ്ങൾ.

ഫേസ്ബുക്കുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റ് ആപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങളെ നിയന്ത്രിക്കുന്നതിനുള്ളതാണ് ഫേസ്ബുക്കിലെ ‘App settings page’. “Logged in with facebook” എന്ന ടൈറ്റിലിനു താഴെ കാണുന്ന ആപ്പുകളിൽ ഭൂരിഭാഗവും ഉപഭോക്താക്കൾക്ക് പരിചിതമായ ആപ്പുകളാണെങ്കിലും അല്ലാത്തവയും ഉണ്ടാകാം. പ്രസ്തുത ആപ്പുകളിൽ ക്ലിക്ക് ചെയ്ത് തുറന്നുവരുന്ന ജാലകത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ആ ആപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ മേലുള്ള ഫേസ്ബുക്കിന്‍റെ അവകാശങ്ങൾ ഇല്ലാതാക്കാവുന്നതാണ് അഥവാ അക്കൗണ്ടിൽ നിന്നും ഡീഓതറൈസ് ചെയ്യാവുന്നതാണ്.

EXPLAINER: നിങ്ങളുടെ സ്വകാര്യത എങ്ങനെ സംരക്ഷിക്കാം?

“Apps others use” എന്ന ടൈറ്റിലിന് താഴെയുള്ള എഡിറ്റ് ഓപ്ഷനിലും ആവശ്യമായ മാറ്റങ്ങൾ വരുത്താവുന്നതാണ്. എഡിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക വഴി തുറന്നു വരുന്ന പ്രൈവസി സെറ്റിങ്‌സ് ജാലകത്തിലെ പോളിസികൾ പരിശോധിച്ചാൽ മനസ്സിലാക്കാം; നീക്കം ചെയ്തുവെന്ന് പറയപ്പെടുന്ന കേംബ്രിജ് അനാലിറ്റിക്കയുടെ വിവര ശേഖരണനയങ്ങളുടെ പുതിയരൂപം തന്നെയാണ് ഇതെന്ന്.

സുഹൃത്തുക്കളുടെ അക്കൗണ്ട് വഴി കൈമാറപ്പെടാവുന്ന വിവരങ്ങൾ വലിയ തോതിൽ അല്ലെങ്കിലും, നമ്മുടെ ജനനതീയ്യതി, മത-രാഷ്ട്രീയ ചിന്താഗതികൾ, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, താല്പര്യമുള്ള മേഖലകൾ, വ്യക്തികൾ, തുടങ്ങി പലതും ഇതിൽ ഉൾപ്പെടുന്നുണ്ട്. സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്നും ഇപ്പറഞ്ഞവയെല്ലാം നാം കാണുന്നു പോലുമില്ല എന്നിരിക്കട്ടെ, പക്ഷെ ഫേസ്ബുക്ക് നിർദ്ദേശിക്കുന്നത് പ്രകാരം ഇവയെല്ലാം നല്ല രീതിയിൽ സൗഹൃദങ്ങൾ നിലനിർത്തുന്നതിനും സാമൂഹ്യവൽക്കരണത്തിനുമുള്ള വഴികളാണ് അല്ലാതെ കൈമാറപ്പെടുന്ന വിവരങ്ങളല്ല.

ഉപേക്ഷിക്കരുത്…! ഉപഭോക്താക്കളെ വിശ്വാസത്തിലെടുക്കാന്‍ പുതിയ മാറ്റങ്ങളുമായി ഫെയ്‌സ്ബുക്ക്

ഇനിയും ഫേസ്ബുക്ക് ഇടങ്ങള്‍ സുരക്ഷിതമായി തോന്നുന്നില്ല എന്നുണ്ടെങ്കിൽ അക്കൗണ്ട് മൊത്തമായും ഡിലീറ്റ് ചെയ്യുന്നതായിരിക്കും നല്ലത്.

അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യുക എന്നുള്ളത് ചെറിയ തോതിൽ ശ്രമകരമായ കാര്യം തന്നെയാണ്. അക്കൗണ്ട്‌ സെറ്റിങ്ങ്സില്‍ ഫേസ്ബുക്ക്‌ നല്‍കുന്ന ഓപ്ഷന്‍ അക്കൗണ്ട്‌ പ്രവർത്തനരഹിതമാക്കനുള്ളതാണ്. ഇതു വഴി പ്രൊഫൈല്‍ പ്രവര്‍ത്തനരഹിതമാവുകയും സുഹൃത്തുക്കളുടെ പ്രോഫൈലുമായി പങ്കുവക്കപ്പെട്ടതടക്കം പ്രൊഫൈല്‍നെയിം, ഫോട്ടോസ്, തുടങ്ങി മിക്കവാറും വിവരങ്ങള്‍ നീക്കം ചെയ്യപ്പെടുകയും ചെയ്യും. ഓര്‍ത്തിരിക്കേണ്ട മറ്റൊരു കാര്യമെന്തെന്നാൽ പങ്കുവെക്കപ്പെട്ട മറ്റു സ്വകാര്യവിവരങ്ങളൊന്നും തന്നെ ഫേസ്ബുക്ക്‌ സെർവറില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നില്ല. മാത്രമല്ല പ്രവർത്തനരഹിതമാക്കപ്പെട്ട അക്കൗണ്ട് താൽക്കാലികമായി നീക്കം ചെയ്യപ്പെട്ട അവസ്ഥയിൽ എപ്പോൾ വേണമെങ്കിലും പ്രൊഫൈൽ തിരിച്ചെടുക്കാവുന്ന രൂപത്തിൽ നിലനിൽക്കുകയും ചെയ്യുന്നുണ്ട്.

നിങ്ങളെക്കുറിച്ചുള്ള എന്തൊക്കെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന്റെ കൈയിലുണ്ടെന്ന് അറിയണമോ!

ഫേസ്ബുക്കിൽ ചേർത്ത വിവരങ്ങൾ പൂർണമായും നീക്കം ചെയ്യാനുള്ള സെറ്റിങ്ങ് ഒരു പ്രത്യേക ഡോക്യുമെന്റിൽ “how do I delete my account?” എന്ന ടൈറ്റിലിൽ ആണ് ഹൈഡ് ചെയ്തിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിലുള്ള അക്കൗണ്ട്‌ ഡിലീഷൻ ജാലകത്തിലേക്ക് എത്തിച്ചേരണമെങ്കിൽ ഇതേ പേജിലുള്ള “Let us know” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. അതു വഴി തുറന്ന് വരുന്ന ജാലകത്തിലെ “delete my account” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക വഴി അക്കൗണ്ട് പ്രവർത്തന രഹിതമാക്കപ്പെടുന്നു എന്നാൽ വിവരങ്ങൾ പൂർണമായും നീക്കം ചെയ്യപ്പെട്ടിട്ടില്ല. പ്രവർത്തന രഹിതമാക്കപ്പെട്ട് രണ്ടാഴ്ചകൾക്ക് ശേഷം പ്രസ്തുത അക്കൗണ്ടിലെ എല്ലാ വിധത്തിലുള്ള വിവരങ്ങളും നീക്കം ചെയ്യുന്ന പ്രക്രിയ ഫേസ്ബുക്ക് ആരംഭിക്കും. 90 ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഇത്.

തെറ്റുപറ്റി: സുക്കര്‍ബര്‍ഗ്; കുറ്റസമ്മതം ഫേസ്ബുക്കിന്റെ അടിത്തറയിളകുമെന്ന ഘട്ടത്തില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍