UPDATES

സയന്‍സ്/ടെക്നോളജി

വാട്ട്‌സ്ആപ്പിന് വെല്ലുവിളിയായി ഇതാ ഒരു ‘ദേശി ആപ്പ്’!

2014 ഡിസംബറില്‍ ഷെയര്‍ ചാറ്റിന്റെ ആദ്യപതിപ്പ് അവതരിപ്പിച്ചു. ഇംഗ്ലീഷ് ഉള്‍പ്പെടെ 10 ഭാഷകളില്‍ അത് ലഭ്യമാക്കി.

വാട്ട്‌സ്ആപ്പിന് കടുത്ത വെല്ലുവിളിയായി ഇന്ത്യയില്‍ കൂടുതല്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന മെസ്സേജിംഗ് ആപ്പാണ് ‘ഷെയര്‍ ചാറ്റ്’. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്ന് എന്‍ജിനീയറിങ് ബിരുദധാരികളാണ് ഇന്ത്യയിലെ ആദ്യത്തെ മെസ്സേജിംഗ് ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ബാനു സിംഗ്,അങ്കുശ് സച്ച്‌ദേവ്, ഫരീദ് ഹസന്‍ എന്നിവരാണ് ഷെയര്‍ ചാറ്റിന്റെ ഫൗണ്ടര്‍മാര്‍. 14 ഇന്ത്യന്‍ ഭാഷകളിലായി 30 മില്ല്യണ്‍ ഉപയോക്താക്കളുള്ള ഷെയര്‍ ചാറ്റ് ഏഷ്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന നെറ്റ്‌വര്‍ക്കുകളില്‍ ഒന്നാണ്.

ഉപയോക്താക്കളില്‍ ഏറെയും 18-25 വയസ്സ് പ്രായമുള്ളവരാണ് അതില്‍തന്നെ ഇടത്തരം, ചെറുനഗരങ്ങളില്‍ താമസിക്കുന്നവരാണ് കൂടുതല്‍. കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ മാത്രം ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചു. അടുത്ത 12 മാസത്തിനുള്ളില്‍ 100 ദശലക്ഷം ഉപയോക്താക്കളിലേക്ക് എത്തിച്ചേരുമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.

അങ്ങിനെ സംഭവിച്ചാല്‍ ഉപയോക്താക്കളുടെ കാര്യത്തില്‍ വാട്‌സ് ആപ്പിന്റെ പകുതിയും, ഫേസ്ബുക്കിന്റെ മൂന്നിലൊന്നും ഷെയര്‍ ചാറ്റ് സ്വന്തമാക്കും. 2015-ലാണ് ഷെയര്‍ ചാറ്റ് എന്ന ആശയവുമായി മൂവര്‍സംഘം രംഗത്തെത്തുന്നത്. 2014 ഡിസംബറില്‍ അവര്‍ ഷെയര്‍ ചാറ്റിന്റെ ആദ്യപതിപ്പ് അവതരിപ്പിച്ചു. ഇംഗ്ലീഷ് ഉള്‍പ്പെടെ 10 ഭാഷകളില്‍ അത് ലഭ്യമാക്കി.

 ബാനു സിംഗ്,അങ്കുശ് സച്ച്‌ദേവ്, ഫരീദ് ഹസന്‍

ഉപയോക്താക്കളുടെ ഇംഗ്ലീഷിലുള്ള ഇടപെടല്‍ വളരെ കുറവാണെന്ന് അവര്‍ കണ്ടെത്തി. അങ്ങനെ ഇംഗ്ലീഷ് ഒഴിവാക്കി 2015-ല്‍ അത് പുനരവതരിപ്പിക്കുകയായിരുന്നു. മറ്റേത് സംരംഭങ്ങളേയുംപോലെ തുടക്കത്തില്‍ നിക്ഷേപകരെ കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ തദ്ദേശീയമായ വിവിധ ഭാഷകളില്‍ ആപ്പ് ലഭ്യമാകാന്‍ തുടങ്ങിയതോടെ കൂടുതല്‍ പ്രചാരം ലഭ്യമാകാന്‍ തുടങ്ങി.

റിയല്‍ എസ്റ്റേറ്റ് അപ്ലിക്കേഷന്‍, ഡല്‍ഹിയില്‍ കുറ്റകൃത്യങ്ങളുടെ തോത് വ്യക്തമാക്കുന്ന മാപ്പ് സൃഷ്ടിക്കുന്ന ഒരു ഡാറ്റ അനലിറ്റിക്‌സ് കമ്പനി തുടങ്ങി ഒരു ഡസനോളം അപ്ലിക്കേഷനുകള്‍ പരീക്ഷിച്ചാണ് ഒടുവില്‍ അനായാസം കൈകാര്യം ചെയ്യാവുന്ന ഒരു മെസ്സേജിംഗ് ആപ്പിലേക്ക് അവര്‍ എത്തിച്ചേര്‍ന്നത്. https://sharechat.com/

‘ഹൈസിസ്’ വിക്ഷേപണം വിജയകരം; പിഎസ്എല്‍വി സി-43 ഭ്രമണപഥത്തില്‍ എത്തിച്ചത് 30 ഉപഗ്രഹങ്ങൾ

പറക്കും ടാക്സിയുമായി ഔഡിയും എയര്‍ബസും വരുന്നു!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍