UPDATES

സയന്‍സ്/ടെക്നോളജി

മോദിയുടെ നോട്ട് നിരോധനവും ഡിജിറ്റല്‍ ഇന്ത്യ ആഹ്വാനവും ഡിമന്‍ഡ് കൂട്ടിയത് ഇവരുടെ

ഒന്നരക്കോടി മുതല്‍ നാലരക്കോടി വരെ വാര്‍ഷിക ശമ്പള വര്‍ദ്ധനവ്, കമ്പനികളെല്ലാവരും ഇവരുടെ പിറകെ

ഇന്ത്യ ‘ഡിജിറ്റല്‍ ഇന്ത്യ’യാകാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരേ വലിയ പ്രതിഷേധങ്ങളുമെല്ലാം ഉണ്ടാകുന്നുണ്ടെങ്കിലും ഇത്തരമൊരു മാറ്റത്തില്‍ സന്തോഷിക്കുന്ന ഒരു കൂട്ടരുണ്ട്. സൈബര്‍ സെക്യൂരിറ്റി പ്രൊഫണലുകള്‍. ഇന്ത്യയുടെ ഡിജിറ്റല്‍ മാറ്റത്തില്‍ വന്‍ കമ്പനികളെല്ലാം അക്ഷമയോടെ തിരയുന്ന ഒരു കൂട്ടരാണ് സൈബര്‍ സുരക്ഷ വിദഗ്ദര്‍. കമ്പനികളുടെ ലീഡര്‍ഷിപ്പ് തലത്തില്‍ തന്നെ ഇത്തരക്കാരെ നിയമിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. ഇതുമൂലം സൈബര്‍ സെക്യൂരിറ്റി പ്രൊഫഷണലുകളുടെ ശമ്പളത്തില്‍ ഇപ്പോള്‍ 25 മുതല്‍ 35 ശതമാനം വരെ വര്‍ദ്ധനവാണ് വന്നിരിക്കുന്നത്.

ഹാക്കിംഗും സൈബര്‍ ആക്രമണങ്ങളും വര്‍ദ്ധിച്ചതോടെയാണ് കമ്പനികള്‍ സൈബര്‍ സുരക്ഷ വിദ്ഗ്ദരുടെ സേവനങ്ങള്‍ നേടാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. ഹൈ ടാലന്റഡ് ആയിട്ടുള്ള വിദഗ്ദര്‍ക്കുള്ള കോമ്പന്‍സേഷന്‍ പാക്കേജ് 2 കോടി മുതല്‍ 4 കോടി വരെയാണ് കമ്പനികള്‍ പ്രഖ്യാപിക്കുന്നത്. 2016 നവംബര്‍ 8 ലെ നോട്ട് നിരോധന പ്രഖ്യാപനവും ഡിജിറ്റല്‍ ഇക്കോണമിയിലേക്ക് മാറാനുള്ള കേന്ദ്രസര്‍ക്കാര്‍ പ്രേരണയുമാണ് സൈബര്‍ സെക്യൂരിറ്റി വിദഗ്ദരുടെ ഡിമാന്‍ഡ് കൂട്ടിയിരിക്കുന്നതെന്നാണ് പറയുന്നത്.

സൈബര്‍ സെക്യൂരിറ്റി വിദഗ്ദരുടെ സേവനങ്ങള്‍ കമ്പനികളില്‍ നേരത്തെയും ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴവരുടെ പ്രവര്‍ത്തനങ്ങളുടെ രീതിയില്‍ തന്നെ വലിയ മാറ്റം വന്നിരിക്കുകയാണെന്നും കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ പറയുന്നു. കമ്പനി ബോര്‍ഡുകളോടും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍മാരോടും നേരിട്ടാണ് ഇപ്പോള്‍ സൈബര്‍ സെക്യൂരിറ്റി വിദഗ്ദര്‍ ആശയവിനിമയം നടത്തുന്നത്. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് തന്നെ കമ്മിറ്റികള്‍ രൂപീകരിക്കാനും വിവിധ കമ്പനികള്‍ തയ്യാറായിട്ടുണ്ട്.

18 മാസം മുമ്പു വരെ സൈബര്‍ സുരക്ഷസംബന്ധിച്ച കാര്യങ്ങള്‍ ഐ ടി വിഭാഗമായിരുന്നു കൈകാര്യം ചെയ്തു പോന്നിരുന്നത്. എന്നാല്‍ ഇന്നത് കമ്പനി ബോര്‍ഡിന്റെ ഉത്തരവാദിത്വത്തിലേക്ക് വന്നു കഴിഞ്ഞു. തങ്ങളുടെ ബിസിനസ് മുഴുവന്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന തിരിച്ചറിവിലാണത്; സെബര്‍ സെക്യൂരിറ്റി വിദഗ്ദനായ അതുല്‍ ഗുപ്ത പറയുന്നു. അതിവിദഗ്ദരായ സൈബര്‍ സുരക്ഷ പ്രൊഫഷണലുകളുടെ വാര്‍ഷിക ശമ്പളം ഒന്നരക്കോടിക്കും നാലരക്കോടിക്കും ഇടയിലാണെന്നും ഗുപ്ത പറയുന്നു. ലീഡര്‍ഷിപ്പ് ലെവലില്‍ തൊട്ട് താഴ്്ന്ന വിഭാഗത്തില്‍ വരെ സൈബര്‍ സുരക്ഷ വിദഗ്ദരെ തേടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. കോണ്‍ ഫെറി ഇന്ത്യയുടെ എം ഡി നവനീത് സിംഗ് പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍