UPDATES

സയന്‍സ്/ടെക്നോളജി

ഇരുപത്തിരണ്ടാം വയസില്‍ കമ്പനി സി ഇ ഒ ആയി ശ്രദ്ധ നേടിയ ഗീതു ശിവകുമാറിന്റെ പുതിയ സംരംഭം; ടെക് ഉല്‍പ്പന്നങ്ങള്‍ ഏതുമാകട്ടെ, വിവരങ്ങള്‍ ഇവിടെയുണ്ട്

ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നത്

ടെക്ക്നോളജി ഉൽപ്പന്നങ്ങൾ വാങ്ങാൻ കടകളിലെത്തുമ്പോൾ പറയുന്ന വില നൽകി വാങ്ങി വരികയല്ലേ പതിവ്. എന്നാൽ ഈ ഉൽപ്പന്നങ്ങളുടെ യഥാർത്ഥ വില എത്രപേർക്കറിയാം? കമ്പനി നൽകുന്ന കിഴിവുകളെപ്പറ്റി എത്രപേർ ശ്രദ്ധിക്കും? ഫെസ്റ്റിവൽ സീസണിൽ അവയുടെ വിപണിവിലയിൽ വർദ്ധനവ് വരുത്തിയിട്ട് ചെറിയ ഡിസ്കൌണ്ട് നൽകി നമ്മെ പറ്റിക്കാറുമുണ്ട് ചില കടയുടമകൾ. എന്നാൽ ഇത്തരം പ്രവണതകൾ അവസാനിക്കുകയാണ്. വാങ്ങാൻ ഉദ്ദേശിക്കുന്ന ടെക്ക് ഉൽപ്പന്നം ഏതുമാകട്ടെ ഇനി salespace.in എന്ന വെബ്സൈറ്റിൽ കയറി തിരയാം.

പ്രിൻറർ, സ്കാനർ, കാമറ, മൊബൈൽ ആപ്പ്, വെബ് ഡിസൈൻ, വിവിധ സോഫ്റ്റ്വൈയറുകൾ തുടങ്ങി ടെക്ക് ഉൽപ്പന്നങ്ങൾക്ക് മാത്രമായി രൂപപ്പെടുത്തിയ പോർട്ടലാണ് salespace.in. വാങ്ങാനുദ്ദേശിക്കുന്ന ഉൽപ്പന്നത്തിൻറെ യഥാർത്ഥ വിലയും സവിശേഷതകളും വെബ്സൈറ്റിൽ നിന്ന് മനസ്സിലാക്കാം. എന്നാൽ നേരിട്ട് വാങ്ങാൻ കഴിയില്ല. ടെക്ക് കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ കൃത്യമായ വില സഹിതം salespace.in ൽ പ്രദർശിപ്പിക്കും. ആവശ്യക്കാർക്ക് സവിശേഷതകളും മറ്റും മനസ്സിലാക്കിയ ശേഷം അംഗീകൃത ഷോപ്പുകളിലെത്തി വാങ്ങാം.

salespace.in ൻറെ റോൾ

ഈ സംവിധാനത്തിൽ ഉപഭോക്താവിന് എന്ത് ലാഭം എന്നല്ലേ… പറയാം. salespace.in ൽ കയറി ഉൽപ്പന്നം വാങ്ങാൻ ഉദ്ദേശിക്കുന്നവർ ചെറിയ രൂപ മുടക്കി ഗിഫ്റ്റ് കൂപ്പൺ സ്വന്തമാക്കണം. ഈ കൂപ്പണുമായി നേരിട്ട് ഷോപ്പിലെത്തിയാൽ വലിയൊരു ശതമാനം വിലക്കിഴിവ് ലഭിക്കും. വിവിധ ഉൽപ്പന്നങ്ങൾക്കായി 70 ശതമാനം വരെ കിഴിവ് ചില കമ്പനികൾ നൽകി വരികയാണ്. വെബ്സൈറ്റിൽ തന്നെ വിലക്കിഴിവ് സംബന്ധിച്ച് വിവരങ്ങൾ കമ്പനികൾ രേഖപ്പെടുത്തിയിട്ടുമുണ്ട്.

ടെക്ക് ഉൽപ്പന്നങ്ങൾ വാങ്ങാൻ താൽപ്പര്യമുള്ളവർക്കും വിൽക്കാൻ ഉദ്ദേശിക്കുന്ന കമ്പനികൾക്കുമുള്ള മാധ്യമമായാണ് salespace.in എന്ന സംരംഭം പ്രവർത്തിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പേസ് ഹൈടെക്ക് എന്ന ഐ.ടി കമ്പനിയുടെ ഭാഗമായാണ് salespace.in ൻറെ പ്രവർത്തനം. ഇരുപതോളം പേരാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഓണത്തോട് അനുബന്ധിച്ച് നിരവധി ഓഫറുകളും salespace.in ൽ ഉണ്ടാകും. നിലവിൽ 30 ടെക്ക് കമ്പനികളാണ് salespace.inൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇന്ത്യയിലാദ്യം

ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ഗീതു ശിവകുമാർ എന്ന യുവ ടെക്ക് പ്രൊഫഷണലാണ് salespace.in എന്ന സംരംഭത്തിനു പിന്നിൽ. 22 ആം വയസ്സിൽ പേസ് ഹൈടെക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സിഇഒ ആയി ഗീതു നേരത്തെ തന്ന ലോകശ്രദ്ധ നേടിയിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യക്തികളുടെയും സ്ഥാപങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്ന സംരംഭമാണ് പേസ്  ഹൈടെക്. ഇതിൻറെ ഭാഗമായി തന്നെയാണ് salespace.in ൻറെ പ്രവർത്തനവും.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍