UPDATES

സയന്‍സ്/ടെക്നോളജി

അലോഹയും ഫിയോനയുമായി ഫെയ്‌സ്ബുക്ക് വരുന്നൂ; സ്മാര്‍ട്ട് സ്പീക്കര്‍ വിപണി കീഴടക്കാന്‍

ഈ വര്‍ഷം തന്നെ സ്മാര്‍ട്ട് സ്പീക്കറുകള്‍ വിപണിയിലെത്തുമെന്നാണ് ഫെയ്‌സ്ബുക്ക് അറിയിച്ചിരിക്കുന്നത്

നാള്‍ക്കുനാള്‍ പുതിയ അപ്‌ഡേഷനുകളുമായി എത്തുന്ന ഫെയ്‌സ്ബുക്ക് ഇപ്പോള്‍ പുതിയൊരു കാല്‍വയ്പ്പിനു കൂടി ഒരുങ്ങുകയാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകളായ ആമസോണും ഫ്‌ളിപ്കാര്‍ട്ടുമാണ് ഇതുവരെ സ്മാര്‍ട്ട് സ്പീക്കര്‍ വിപണിയെ നിയന്ത്രിച്ചിരുന്നതെങ്കില്‍, അവയെല്ലാം തകിടം മറിയാന്‍ പോവുകയാണ്. എങ്ങനെ എന്നല്ലേ… ഫെയ്‌സ്ബുക്ക് സ്വന്തമായി സ്മാര്‍ട്ട് സ്പീക്കറുകളെ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നു.

ഏറ്റവും ഒടുവിലായി ആപ്പിള്‍ തങ്ങളുടെ ഹോം പോഡ് അവതരിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ഫെയ്‌സ്ബുക്കും തങ്ങളുടെ ശക്തി അറിയിക്കാന്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ വര്‍ഷം തന്നെ സ്മാര്‍ട്ട് സ്പീക്കറുകള്‍ വിപണിയിലെത്തുമെന്നാണ് ഫെയ്‌സ്ബുക്ക് അറിയിച്ചിരിക്കുന്നത്. തായ്‌വാനീസ് ഇലക്‌ട്രോണിക്‌സ് മാനുഫാക്ചറിംഗ് കമ്പനിയായ പെഗാട്രോണാണ് ഫേസ്ബുക്കിനായി 15 ഇഞ്ച് ടച്ച് ഡിസ്‌പ്ലേ ഉള്ള ഈ സ്മാര്‍ട് സ്പീക്കറുകള്‍ നിര്‍മിക്കുന്നത്.

അലോഹ, ഫിയോന
ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുന്ന പുതിയ രണ്ട് സ്മാര്‍ട്ട് സ്പീക്കറുകള്‍ക്ക് അലോഹ, ഫിയോന എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇവയുടെ ഉത്പാദനം തുടങ്ങിക്കഴിഞ്ഞതായും ജൂലൈയില്‍ ഇത് വിപണിയില്‍ എത്തുമെന്നും സൂചനയുണ്ട്. എന്നാല്‍ വില സംബന്ധിച്ച യാതൊരു വിവരവും ലഭിയമായിട്ടില്ല.

പ്രത്യേകതകള്‍ ഇവയാണ്
ഈ സ്മാര്‍ട്ട് സ്പീക്കറുകളില്‍ 15 ഇഞ്ചിന്റെ ഡിസ്‌പ്ലേയുണ്ട് എന്നതു തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ വീഡിയോ കോളിംഗ് സപ്പോര്‍ട്ടും ഈ സ്മാര്‍ട്ട് സ്പീക്കറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫെയ്‌സ്ബുക്ക് ബില്‍ഡിങ്ങ് 8ല്‍ ആണ് ഇതിന്റെ നിര്‍മ്മാണം. വോയിസ് കാമന്റ്റുകള്‍ കൂടാതെ ഫേസ് ഡിറ്റക്ഷന്‍ ഫീച്ചറുകളും ഈ മോഡലുകളില്‍ ഉള്‍ക്കൊള്ളിച്ചേക്കും.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍