UPDATES

സയന്‍സ്/ടെക്നോളജി

ഫെയ്‌സ്ബുക്ക് ആളുകള്‍ക്ക് മടുത്തു തുടങ്ങി!

ഫെയ്‌സ്ബുക്കില്‍ ആളുകള്‍ ചിലവഴിക്കുന്ന സമയത്തില്‍ ഇപ്പോള്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്

ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്കിനെ ജനങ്ങള്‍ മടുത്തു തുടങ്ങിയതായി തെളിവുകള്‍. ഫെയ്‌സ്ബുക്കില്‍ ആളുകള്‍ ചിലവഴിക്കുന്ന സമയത്തില്‍ ഇപ്പോള്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുറത്തുവിട്ട കണക്കു പ്രകാരം, ഒരു ദിവസം ലോകമെമ്പാടും നിന്നുള്ള ഉപയോക്താക്കളുടെ എണ്ണത്തില്‍ 50 ലക്ഷം മണിക്കൂര്‍ കുറച്ചാണ് ഫെയ്‌സ്ബുക്കില്‍ അവര്‍ അടുത്ത നാളുകളില്‍ ചിലവഴിച്ചിരിക്കുന്നത്.

എന്നാല്‍ എന്താണ് എണ്ണത്തില്‍ ഇത്തരമൊരു കുറവ് സംഭവിക്കാന്‍ കാരണം എന്ന് കമ്പനിക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ഥിരമായി അല്‍ഗോരിതം മാറ്റുന്നത് ഉള്‍പ്പടെയുള്ള ഫെയ്‌സ്ബുക്കിന്റെ പുതിയ തീരുമാനങ്ങളാവാം ഇത്തരമൊരു പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുന്നത് എന്നാണ് നിഗമനം. സ്ഥിരമായുള്ള അല്‍ഗോരിതം മാറ്റലില്‍ ബുദ്ധിമുട്ട് ഉണ്ടെന്നു കാട്ടി ഒരുപാട് ഉപയോക്താക്കള്‍ നേരത്തെ തന്നെ ഫെയ്‌സ്ബുക്കിനെ പരാതി അറിയിച്ചിരുന്നു.

എന്നാല്‍ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഫെയ്‌സ്ബുക്കിന്റെ ഓഹരികളുടെ വില നാലു ശതമാനം ഇടിഞ്ഞു. ഉടന്‍ തന്നെ നഷ്ടത്തില്‍ നിന്നും കമ്പനി തിരിച്ചു കയറിയെങ്കിലും.

ഇത്തരമൊരു സംഭവം ഫെയ്‌സ്ബുക്കിന് ഇത് ആദ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ അവസാന മൂന്നു മാസത്തെ ലാഭം 20 ഇരുപതു ശതമാനം(ഏകദേശം 4.26 ബില്ല്യന്‍ ഡോളര്‍) വര്‍ദ്ധിച്ചതായി കമ്പനി ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവില്‍ മൊത്തം വരുമാനം 13 ബില്ല്യന്‍ ഡോളര്‍ ആണ്.

വൈറലായ വിഡിയോയും മറ്റും ഫെയ്‌സ്ബുക്കിലൂടെ ആവശ്യത്തിലധികം പ്രചാരം നല്‍കുന്നത് കുറച്ച്, പകരം സുഹൃത്തുക്കളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാനുള്ള പദ്ധതികളാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്ക് ആവിഷ്‌കരിച്ചു വരുന്നത്. ഇതാണിപ്പോള്‍ ഫെയ്‌സ്ബുക്കിന് തിരിച്ചടി ആയിരിക്കുന്നത്. എന്നാല്‍ താത്കാലികമായി ആളുകള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന സമയം കുറഞ്ഞുവെങ്കിലും ഇത് കാലക്രമത്തില്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് കമ്പനി കരുതുന്നത്.

 

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍