UPDATES

സയന്‍സ്/ടെക്നോളജി

ഉപേക്ഷിക്കരുത്…! ഉപഭോക്താക്കളെ വിശ്വാസത്തിലെടുക്കാന്‍ പുതിയ മാറ്റങ്ങളുമായി ഫെയ്‌സ്ബുക്ക്

ഡിലീറ്റ് ഫെ്‌സ്ബുക്ക് കാംപയിന്‍ ശക്തമാവുകയാണ്

പ്രൈവസി  സെറ്റിംഗുകളില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരുത്തിയതായി ഫേസ്ബുക്ക്. കേംബ്രിഡ്ജ് അനലിറ്റിക്ക വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് കമ്പനി സംശയത്തിന്റെ നിഴലിലായതിനെ തുടര്‍ന്നാണ് പുതിയ പ്രഖ്യാപനം.

ഇതനുസരിച്ച് പ്രൈവസി  സെറ്റിംഗുകള്‍ കൂടുതല്‍ മനസിലാക്കാവുന്ന തരത്തിലുള്ളതും, ഡാറ്റാ ടൂള്‍സ് എങ്ങനെയൊക്കെ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ച് വിശദമായ വിവരണങ്ങള്‍ ഉള്ളതുമാകും. 50 മില്യണ്‍ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ അനുമതിയില്ലാതെ ചോര്‍ത്തിയതായി പുറത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാനുള്ള കാംപയിന്‍ ശക്തി പ്രാപിച്ചതും പല കമ്പനികളും ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നിന്ന് പിന്തിരിയാന്‍ തുടങ്ങിയതുമാണ് പുതിയ മാറ്റങ്ങള്‍ക്ക് കാരണം. തങ്ങളുടെ സ്വകാര്യതയുടെ മേല്‍ ഉപയോഗിക്കുന്നവര്‍ക്ക് തന്നെ നിയന്ത്രണം വെക്കാവുന്ന തരത്തിലായിരിക്കും പുതിയ സെറ്റിങ്ങുകള്‍.

ആദ്യമായി മൊബൈലിലെ സെറ്റിംഗ്‌സ് മെനുവിനെയാണ് റീഡിസൈന്‍ ചെയ്യുന്നത്. നിലവില്‍ ഇരുപതോളം വ്യത്യസ്ത സ്‌ക്രീനുകളിലാണ് സെറ്റിംഗ്‌സ് ഉള്ളത്. ഇതിനെ ഒരൊറ്റ ലൊക്കേഷനിലേക്ക് കൊണ്ട് വരുന്ന തലത്തിലാകും പുതിയ ലേ ഔട്ട്.

അടുത്തത്, പ്രൈവസി സെറ്റിംഗ്‌സിനായി ഒരു ഷോര്‍ട്ട്കട്ട് വെക്കുന്നു. ഏതാനും ടച്ചിലൂടെ ഡാറ്റയെ കണ്‍ട്രോള്‍ ചെയ്യാവുന്ന സൗകര്യമാണ് ഉണ്ടാകുക. ‘two-factor authentication വെച്ച് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാം. ഫേസ്ബുക്ക് പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിവരങ്ങളും പ്രൊഫൈലിലെ പോസ്റ്റും മറ്റ് കാര്യങ്ങളും ആരൊക്കെ കാണും എന്നതും ഇത് വഴി സുരക്ഷിതമാക്കാവുന്നതാണ്.

ഫെയ്‌സ്ബുക്ക് ഡാറ്റ ഡൗണ്‍ലോഡ് ചെയ്ത് വെക്കാനുള്ള സൗകര്യമാണ് മറ്റൊന്ന്. ഈ പ്ലാറ്റ്‌ഫോമില്‍ പങ്കു വെച്ച വിവരങ്ങളും പോസറ്റുകളും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുകയും സൈറ്റില്‍ നിന്ന് ഡിലീറ്റ് ചെയ്യുകയും ആകാം.

ഈ പരിഷ്‌കാരങ്ങളെല്ലാം സുതാര്യതക്ക് വേണ്ടിയാണെന്നും, ഡാറ്റ ശേഖരിക്കാനോ ഉപയോഗിക്കാനോ പങ്കുവെക്കാനോ വേണ്ടി അല്ലെന്നും കമ്പനി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍