UPDATES

സയന്‍സ്/ടെക്നോളജി

സയോമിയുടെ ഇന്ത്യയിലെ ആദ്യ ഓഫ്‌ലൈന്‍ റീടെയില്‍ സ്‌റ്റോര്‍ ബംഗളൂരുവില്‍

ഉപഭോക്താക്കളിലേയ്ക്ക് കൂടുതലായി നേരിട്ടെത്തുന്നതിന്റെ ഭാഗമായാണ് ഓഫ്‌ലൈന്‍ സ്റ്റോറുകളിലേയ്ക്ക് തിരിയാന്‍ സയോമിയെ പ്രേരിപ്പിക്കുന്നത്.

പ്രമുഖ മൊബൈല്‍ഫോണ്‍ നിര്‍മ്മാതാക്കളായ സയോമിയുടെ ഇന്ത്യയിലെ ആദ്യ ഓഫ്‌ലൈന്‍ റീടെയില്‍ സ്റ്റോര്‍ ബംഗളൂരുവില്‍ തുറക്കും. എംഐ, റെഡ്മി സ്മാര്‍ട്ട് ഫോണുകള്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ ഇവിടെയുണ്ടാകും. ഇത്തരം 100 എംഐ ഹോം സ്‌റ്റോറുകള്‍ അടുത്ത രണ്ട് വര്‍ഷത്തിനകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങൡ തുടങ്ങും. ഡല്‍ഹി, മുംബയ്, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് അടുത്ത ഘട്ടത്തില്‍ ഹോം സ്‌റ്റോറുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന് സയോമി ഇന്ത്യ എംഡി മനു കുമാര്‍ ജയിന്‍ പറഞ്ഞു.

ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് ബംഗളൂരു ഹോം സ്‌റ്റോറിലുള്ളത്. എന്നാല്‍ ഇനി വരുന്ന ഹോം സ്‌റ്റോറുകളില്‍ ഇന്ത്യന്‍ വിപണിയില്‍ വരാത്തവയും പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍ നിലവില്‍ മൊബൈല്‍ ഫോണുകളും പവര്‍ ബാങ്കുകളും അടക്കം ചുരുക്കം ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് സയോമി ഇറിക്കിയിട്ടുള്ളത്. എന്നാല്‍ ചൈനയില്‍ ടിവി, കുക്കര്‍, വാട്ടര്‍ പ്യൂരിഫയര്‍ തുടങ്ങി ഇലക്ട്രിക് സൈക്കിള്‍ വരെ വിവിധ തരം ഉല്‍പ്പന്നങ്ങള്‍ എംഐ ഇറക്കിയിട്ടുണ്ട്. ഓഫ് ലൈന്‍ സ്റ്റോറുകളിലൂടെയുള്ള വില്‍പ്പനയുടെ അധിക ചിലവുകള്‍ കുറയ്ക്കാനാണ് ഓണ്‍ലൈന്‍ വില്‍പ്പന മാത്രം തിരഞ്ഞെടുത്തതെന്ന് മനോജ് കുമാര്‍ ജെയിന്‍ പറയുന്നു. അലിബാബയും ജെഡി.കോമും കഴിഞ്ഞാന്‍ ചൈനയില്‍ മൂന്നാം സ്ഥാനത്തുള്ള ഓണ്‍ലൈന്‍ വ്യാപാര കമ്പനി എംഐ ആണ്. ഇന്ത്യയില്‍ ഒരു ദിവസം 10 ലക്ഷത്തിലധികം പേര്‍ എംഐ ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുന്നുണ്ട്.

ഉപഭോക്താക്കളിലേയ്ക്ക് കൂടുതലായി നേരിട്ടെത്തുന്നതിന്റെ ഭാഗമായാണ് ഓഫ്‌ലൈന്‍ സ്റ്റോറുകളിലേയ്ക്ക് തിരിയാന്‍ സയോമിയെ പ്രേരിപ്പിക്കുന്നത്. മേയ് 20നാണ് ബംഗളൂരു ഹോം സ്‌റ്റോറിന്റെ ഉദ്ഘാടനം 1000 രൂപയുടെ ടോക്കണ്‍ എടുക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി ഫോണുകള്‍ പ്രീബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്നവര്‍ക്ക് സ്റ്റോറില്‍ നിന്ന് ഫോണ്‍ വാങ്ങാം. മേയ് 16 മുതല്‍ 19വരെയാണ് പ്രീ ബുക്കിംഗ്. സ്‌റ്റോക്ക് തീര്‍ന്നു പോകുന്നു എന്ന പരാതിക്കും പരിഹാരമുണ്ടാകുമെന്ന് മനുകുമാര്‍ പറഞ്ഞു. സ്‌റ്റോര്‍ ഔട്ട് ഓഫ് സ്റ്റോക്ക് ആയവ ഹോംസ്‌റ്റോര്‍ വെബ്‌സൈറ്റില്‍ ഉറപ്പാക്കും. ഇന്ത്യയില്‍ വില്‍പ്പന തുടങ്ങിയ സമയത്ത് ഒരു മാസം 10,000 ഫോണുകളാണ് വിറ്റഴിഞ്ഞിരുന്നത്. ഇത് നിലവില്‍ 10 ലക്ഷത്തിന് മുകളിലെത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍