UPDATES

സയന്‍സ്/ടെക്നോളജി

ഹോണര്‍ എ2 ഫിറ്റ്‌നസ് ബാന്‍ഡ് വിപണിയിലേക്ക്; ഹൃദയമിടിപ്പ് മുതല്‍ ഉറക്കമില്ലായ്മ വരെ രേഖപ്പെടുത്തും

ഫോണിലേയ്ക്കു വരുന്ന മെസേജ്, ഫോണ്‍ കോള്‍ എന്നിവയുടെ അറിയിപ്പുകള്‍ നിങ്ങള്‍ക്ക് ഈ ബാന്‍ഡിലേയ്ക്ക് മാറ്റുവാനും കഴിയും

കേരളത്തില്‍ അധികം പ്രചാരമില്ലെങ്കിലും ഉത്തരേന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ് ഫിറ്റ്‌നസ് ബാന്‍ഡ്. ശരീരത്തെ കൂടുതലായി സ്‌നേഹിക്കുന്നതു കൊണ്ടാവണം ഉത്തരേന്ത്യക്കാര്‍ സ്മാര്‍ട്ട് ഫോണിനൊപ്പം ഫിറ്റ്‌നസ് ബാന്‍ഡും വാങ്ങാറുണ്ട്. നിലവിലെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഫിറ്റ്‌നസ് ബാന്‍ഡ് വിപണി കുതിക്കുകയാണ്.

ഫിറ്റ്‌നസ് ബാന്‍ഡുകള്‍ നിരവധിയുണ്ടെങ്കിലും ഏറെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഹോണര്‍ എ2 വിനെ ഹുവാവേ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ജനുവരി 8 മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടല്‍ ആയ ആമസോണ്‍ വഴിയാകും എ2ന്റെ വില്‍പ്പന. 2, 499 രൂപയാണ് എ2 ന്റെ ഇന്ത്യന്‍ പതിപ്പിനുള്ള അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. 0.96 ഇഞ്ച് ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേയാണ് ബാന്‍ഡില്‍ ഉള്ളത്. കണ്ടാല്‍ കുഞ്ഞനാണെങ്കിലും ഏറെ പ്രത്യേകതകള്‍ ഉള്ളിലൊളിപ്പിച്ചാണ് ഇവന്റെ വരവ്. ശ്രേണിയിലെ മറ്റ് ബാന്‍ഡുകള്‍ക്ക് വെല്ലുവിളി ഉറപ്പ്.

ഹൃദയമിടിപ്പും ഉറക്കമില്ലായ്മയും അറിയാം
അതെ ഹൃദയമിടിപ്പും ഉറക്കമില്ലായ്മയും കിറുകൃത്യമായി രേഖപ്പെടുത്തും ഈ മിടുക്കന്‍. ഇതിനായി പ്രത്യേകം സെന്‍സര്‍ ഉള്ളില്‍ ഘടിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ നടക്കുകയോ, ഓടുകയോ, വ്യായാമം ചെയ്യുകയോ എന്തുമാകട്ടെ, എത്ര കലോറി ഇതിലൂടെ നഷ്ടമായെന്നും, ഇവ ചെയ്യുന്ന സമയത്ത് നിങ്ങളുടെ ഹൃദയമിടിപ്പ് എത്രയാണെന്ന് എ2 പറഞ്ഞു തരും. മാത്രമല്ല, കഴിഞ്ഞ ദിവസം നിങ്ങളുടെ ഉറക്കം എപ്രകാരമായിരുന്നു എന്നു പോലും ഇവന്‍ നിങ്ങള്‍ക്ക് വിവരിച്ചു നല്‍കും. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് എ2 നെ നിങ്ങളുടെ സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിക്കുക എന്നതു മാത്രമാണ്.

വിയര്‍പ്പിനെ പേടിക്കേണ്ട
ഫോണ്‍ വാട്ടര്‍ റെസിസ്റ്റന്റാണ്. അതുകൊണ്ടുതന്നെ വിയര്‍പ്പ് ബാന്‍ഡിനുള്ളില്‍ കയറുമോ എന്ന പേടിവേണ്ട. ചെറിയ മഴയത്തും പേടികൂടാതെ ധരിക്കാം. സമാന ശ്രേണിയിലുള്ള ചില ബാന്‍ഡുകള്‍ക്ക് വെള്ളം ഉള്ളില്‍ കയറുന്നുവെന്ന പരാതി വ്യാപകമായി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ പരാതി എ2 ന് വരാന്‍ പാടില്ല എന്ന നിര്‍ബന്ധം ഹോണര്‍ പുലര്‍ത്തിയിട്ടുണ്ട്.

ഒറ്റച്ചാര്‍ജില്‍ 9 മണിക്കൂര്‍
എ2 ന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകതയാണ് ബാറ്ററി ശേഷി. ഒറ്റച്ചാര്‍ജില്‍ 9 മണിക്കൂര്‍ വരെ ഉപയോഗിക്കാം. അതായത് ദിവസേനയുള്ള ശരാശരി വ്യായാമ പ്രകാരം നാലര ദിവസം വരെ ഉപയോഗിക്കാം.

ആരോഗ്യകരമായ ജീവിതശൈലിക്കു വേണ്ടി മാത്രമല്ല, ഫോണിലേയ്ക്കു വരുന്ന മെസേജ്, ഫോണ്‍ കോള്‍ എന്നിവയുടെ അറിയിപ്പുകള്‍ നിങ്ങള്‍ക്ക് ഈ ബാന്‍ഡിലേയ്ക്ക് മാറ്റുവാനും കഴിയും. വണ്ടി ഓടിക്കുമ്പോഴും, അത്യാവശ്യ ഘട്ടങ്ങളിലുമെല്ലാം ഇത് ഏറെ ഗുണകരമാണ്. മാത്രമല്ല എപ്പോഴും എ2 ബാന്‍ഡ് ധരിക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയമിടിപ്പിനെ വിലയിരുത്താനും സാധ്യമാണ്. ഷവോമി എം.ഐ ബാന്‍ഡ് 2വാണ് ഹോണര്‍ എ2 വിന്റെ പ്രധാന എതിരാളി.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍