UPDATES

സയന്‍സ്/ടെക്നോളജി

പിന്‍ഭാഗത്ത് ഇരട്ട ക്യാമറയുമായി ഫ്‌ളിപ്കാര്‍ട്ടിന്റെ ബില്യണ്‍ കാപ്ച്വര്‍ പ്ലസ് സ്മാര്‍ട്ട്‌ഫോണ്‍

ഫുള്‍ ചാര്‍ജ് ചെയ്‌താല്‍ രണ്ട് ദിവസം വരെ ചാര്‍ജ്ജ് നില്‍ക്കുമെന്നാണ് ഫ്‌ളിക്പാര്‍ട് അവകാശപ്പെടുന്നത്. 15 മിനുട്ട് ചാര്‍ജ് ചെയ്താല്‍ ഏഴ് മണിക്കൂര്‍ നേരത്തെയ്ക്ക് ചാര്‍ജ് നില്‍ക്കുമെന്നാണ് പറയുന്നത്.

ഫ്‌ളിപ് കാര്‍ട്ടിന്‍റെ ബില്യണ്‍ കാപ്ച്വര്‍ പ്ലസ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. ജൂലായില്‍ പ്രഖ്യാപിച്ച ബില്യണ്‍ ബ്രാന്‍ഡിലെ ആദ്യ ഫോണാണിത്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതായാണ് കമ്പനിയുടെ അവകാശവാദം. പിന്‍ഭാഗത്ത് ഡ്യുവല്‍ ക്യാമറയുണ്ട്. രണ്ടും 13 മെഗാപിക്‌സല്‍. 10,999 രൂപ മുതലാണ് വില. 12,999 രൂപയ്ക്ക് നാല് ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മറ്റൊരു മോഡലുമുണ്ട്.

മിസ്റ്റിക് ബ്ലാക്, ഡെസര്‍ട്ട് ഗോള്‍ഡ് കളറുകളിലാണ് കാപ്ച്വര്‍ പ്ലസ് ഇറങ്ങിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 7.1.2 നൗഗാട് പ്ലാറ്റ്‌ഫോമാണുള്ളത്. ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ. മൂന്ന് ജിബി റാമും 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുണ്ട്. എക്‌സ്റ്റേണല്‍ മെമ്മറി 128 ജിബി വരെ ഉപയോഗിക്കാം. അണ്‍ലിമിറ്റഡ് ക്ലൗഡ് സ്റ്റോറേജുമുണ്ട്.

3500 എംഎഎച്ച് ബാറ്ററി. വേഗത്തിലുള്ള ചാര്‍ജിംഗ് സാധ്യമാക്കുന്നു. ഫുള്‍ ചാര്‍ജ് ചെയ്‌താല്‍ രണ്ട് ദിവസം വരെ ചാര്‍ജ്ജ് നില്‍ക്കുമെന്നാണ് ഫ്‌ളിക്പാര്‍ട് അവകാശപ്പെടുന്നത്. 15 മിനുട്ട് ചാര്‍ജ് ചെയ്താല്‍ ഏഴ് മണിക്കൂര്‍ നേരത്തെയ്ക്ക് ചാര്‍ജ് നില്‍ക്കുമെന്നാണ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍