UPDATES

സയന്‍സ്/ടെക്നോളജി

യുഎസ് ആര്‍മിയുടെ സൈനിക താവളങ്ങളുടെ വിവരം പിടിച്ചെടുത്ത് സ്ട്രാവ

യുഎസ് സൈനിക താവളങ്ങള്‍ വ്യക്തമായി മാനസിലാക്കാനും മാപ്പ് ചെയ്യാനും സാധിക്കുന്നു. സൈനികര്‍ ഇത് സിവിലിയന്മാരെ പോലെ ഉപയോഗിച്ചാല്‍ അത് വളരെ അപകടകരമായിരിക്കും – ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ യൂണൈറ്റഡ് കോണ്‍ഫ്‌ളിക്ടിലെ അനലിസ്റ്റ് നഥാന്‍ റൂസര്‍ ചൂണ്ടിക്കാട്ടുന്നു.

യുഎസ് ആര്‍മിയുടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സൈനിക താവളങ്ങളുടെ വിവരം വെളിപ്പെടുത്തിയിരിക്കുകയാണ് ഫിറ്റ്‌നസ് ട്രാക്കിംഗ് ആപ്പ് ആയ സ്ട്രാവ. സൈനിക താവളങ്ങളുടെ ലൊക്കേഷന്‍, അതിന്റെ ഭാഗമായവരുടെ വിവരങ്ങള്‍, മറ്റ് രഹസ്യവിവരങ്ങള്‍, ചാരസംഘടനകളുടെ ഔട്ട്‌പോസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ തുടങ്ങിയവയെല്ലാം വെളിപ്പെടുത്തിയിരിക്കുകയാണ് സ്ട്രാവ ആപ്പ്. ഈ വിവരങ്ങള്‍ റെക്കോഡ് ചെയ്യാനും മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യാനും കഴിയും. ഒരു ഡാറ്റ വിഷ്വലൈസേഷന്‍ മാപ്പ് ആണ് പുറത്തുവിട്ടിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളിലും ഫിറ്റ്ബിറ്റ് പോലുള്ള ഫിറ്റ്‌നസ് ട്രാക്കറുകളിലുമെല്ലാം ഇത് ഉപയോഗിക്കാം. വിദൂര പ്രദേശങ്ങളിലുള്ള വ്യക്തികളെ ലൊക്കേറ്റ് ചെയ്യാം.

സൈനികരുടെ വിവരങ്ങളും ആപ്പ് നല്‍കുന്നു എന്നതാണ് വസ്തുത. യുഎസ് സൈനിക താവളങ്ങള്‍ വ്യക്തമായി മാനസിലാക്കാനും മാപ്പ് ചെയ്യാനും സാധിക്കുന്നു. സൈനികര്‍ ഇത് സിവിലിയന്മാരെ പോലെ ഉപയോഗിച്ചാല്‍ അത് വളരെ അപകടകരമായിരിക്കും – ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ യൂണൈറ്റഡ് കോണ്‍ഫ്‌ളിക്ടിലെ അനലിസ്റ്റ് നഥാന്‍ റൂസര്‍ ചൂണ്ടിക്കാട്ടുന്നു. അഫ്ഗാനിസ്ഥാന്‍, ജിബൂട്ടി, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ വിദേശ സൈനികരാണ് കൂടുതലും സ്ട്രാവ ആപ്പ് ഉപയോഗിക്കുന്നത്. അതായത് ഈ താവളങ്ങളുടെ എല്ലാ വിവരങ്ങളും തുറന്നിരിക്കുന്നു എന്നര്‍ത്ഥം. ഹെല്‍മണ്ട് പ്രവിശ്യയില്‍ വലിയ സൈനിക താവളത്തിന്റെ ഉള്ളിലെ വിവരങ്ങളെല്ലാം ലഭ്യമാണ്. സൈനികരുടെ ജോഗിംഗ് റൂട്ടുകള്‍ വച്ചാണ് ഇത് മാപ്പ് ചെയ്തിരിക്കുന്നത്. ഗൂഗിള്‍ മാപ്പിലോ ആപ്പിള്‍ മാപ്പിലോ ഈ താവളങ്ങളുടെ വിവരം ലഭ്യമല്ല. എന്നാല്‍ സ്ട്രാവയില്‍ ലഭ്യം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍