UPDATES

സയന്‍സ്/ടെക്നോളജി

13 മണിക്കൂര്‍ ബാറ്ററി ബാക്കപ്പുമായി ജബ്ര എലൈറ്റ് ഹെഡ്‌ഫോണുകള്‍ വിപണിയില്‍

ഇലക്ട്രോണിക് നിർമാതാക്കളായ ജബ്ര തങ്ങളുടെ ഏറ്റവും പുതിയ രണ്ട് വയർലെസ് ഹെഡ്ഫോൺ മോഡലുകളായ എലൈറ്റ് 65e, എലൈറ്റ് 65t അവതരിപ്പിച്ചു

ഇലക്ട്രോണിക് നിർമാതാക്കളായ ജബ്ര തങ്ങളുടെ ഏറ്റവും പുതിയ രണ്ട് വയർലെസ് ഹെഡ്ഫോൺ മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിച്ചു. എലൈറ്റ് 65e, എലൈറ്റ് 65t എന്നിവയാണ് പുതിയ മോഡലുകൾ. ഓൺലൈൻ ഷോപ്പിംഗ് പോർട്ടലായ ആമസോൺ വഴിയും ജബ്രയുടെ അംഗീകൃത ഡീലർമാർ വഴിയും രണ്ട് മോഡലുകളും വാങ്ങാനാകും. രണ്ട് മോഡലുകളും ബ്ലൂടൂത്ത് 5.0 കണക്ടീവിറ്റിയിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ ഗൂഗിൾ അസിസ്റ്റൻഡ്, അലക്സ, സിരി എന്നിവയിലേക്കുള്ള വൺ ടച്ച് അക്സസ്സുമുണ്ട്.

ജബ്ര എലൈറ്റ് 65e

 

ഐ.പി54 വാട്ടർ റെസിസ്റ്റൻറാണ് എലൈറ്റ് 65e മോഡൽ. ഇതുകൂടാതെ രണ്ടുവർഷത്തെ വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് വാറൻറിയും കമ്പനി നൽകുന്നുണ്ട്. കഴുത്തിൽ ചുറ്റി നടക്കാവുന്ന രീതിയിലാണ് നിർമാണം. പുറത്ത് നിന്നുള്ള ശബ്ദത്തെ നിയന്ത്രിക്കാനായി രണ്ട് രീതിയിലുള്ള നോയിസ് ക്യാൻസലേഷൻ സംവിധാനവും വിൻഡ് നോയിസ് ഫിൽറ്ററിംഗോട് കൂടിയ മൂന്ന് മൈക്രോഫോണും മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നോയിസ് ക്യാൻസലേഷൻ സംവിധാനത്തോട് കൂടി 8 മണിക്കൂറിൻറെയും അല്ലാതെ 13 മണിക്കൂറിൻറെയും ബാറ്ററി ബാക്കപ്പ് കമ്പനി വാഗ്ദാനം നൽകുന്നു. വില – 16,999 രൂപ.

ജബ്ര എലൈറ്റ് 65t

 

നിരന്തരം സംഗീതം ആസ്വദിക്കുന്നവർക്കായുള്ള മികച്ച വയർലെസ് ഹെഡ്ഫോൺ മോഡലാണിത്. ജബ്ര എലൈറ്റ് 65e മോഡലിനെ പോലെത്തന്നെ ഐ.പി54 വാട്ടർ റെസിസ്റ്റൻറാണ് ഈ മോഡലും. രണ്ടുവർഷത്തെ വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് വാറൻറിയുമുണ്ട്. ഒറ്റത്തവണ ചാർജ് ചെയ്താൽ 5 മണിക്കൂർ പ്ലേബാക്കാണ് കമ്പനി ഈ മോഡലിൽ വാഗ്ദാനം നൽകുന്നത്. ഫിറ്റ്നസ് ആഗ്രഹിക്കുന്നവർക്കായും നിരവധി സവിശേഷതകൾ ഈ മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഓരോ പാട്ടിനൊപ്പം ശബ്ദം ക്രമീകരിക്കാനായി ഇക്വലൈസറും ഈ മോഡലിൻറെ പ്രത്യേകതയാണ്.വില – 14,999 രൂപ.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍