UPDATES

സയന്‍സ്/ടെക്നോളജി

ജി.പി.എസ്സും പ്ലേബാക്ക് സംഗീതവുമായി ഗാർമിൻ വിവോ ആക്ടീവ് 3 മ്യൂസിക്ക് സ്മാർട്ട് വാച്ച്

500 പാട്ടുകൾ ഈ സ്മാർട്ട് വാച്ചിൽ നിറയ്ക്കാനാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ശ്രേണിയിലെ മറ്റ് മോഡലുകളെ അപേക്ഷിച്ച് വിലക്കുറവുമുണ്ട്.

ഇഷ്ടമുള്ള പാട്ടുകൾ വാച്ചിൽ ഘടിപ്പിച്ചാൽ എങ്ങനെയുണ്ടാകും ? ഇഷ്ടംപോലെ സംഗീതം കേൾക്കാമല്ലേ.. സ്മാർട്ട്ഫോണോ, ഐപാഡോ കൈയ്യിൽ കൊണ്ടു നടക്കുകയും വേണ്ട. അതെ ഇത്തരമൊരു ആശയവുമായി 2017ൽ ഗാർമിൻ എന്ന ഇലക്ട്രോണിക് കമ്പനി വിവോ ആക്ടീവ് 3 എന്ന മോഡൽ വാച്ച് പുറത്തിറക്കിയിരുന്നു. ഇഷ്ടമുള്ള പാട്ടുകളെ വാച്ചിനുള്ളിൽ നിറച്ച് ആവശ്യമുള്ളപ്പോൾ കേൾക്കാം. കൂടാതെ ജി.പി.എസ്സ് സംവിധാനവുമുണ്ട്. ഏറെ ആവശ്യക്കാരായിരുന്നു വിവോ ആക്ടീവ് 3ന് ഉണ്ടായിരുന്നത്.

ഇപ്പോഴിതാ പുതിയ ചില സവിശേഷതകൾ കൂടി ഉൾക്കൊള്ളിച്ച് വിവോ ആക്ടീവ് 3 മ്യൂസിക്ക് എന്ന മോഡൽ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 500 പാട്ടുകൾ ഈ സ്മാർട്ട് വാച്ചിൽ നിറയ്ക്കാനാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ശ്രേണിയിലെ മറ്റ് മോഡലുകളെ അപേക്ഷിച്ച് വിലക്കുറവുമുണ്ട്. ജൂണിലാണ് പുതിയ മോഡലിനെ കമ്പനി അവതരിപ്പിച്ചത്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പോർട്ടലുകളിലും തിരഞ്ഞെടുത്ത ഓഫ് ലൈൻ ഷോപ്പുകളിലും ഗാർമിൻ വിവോ ആക്ടീവ് 3 മ്യൂസിക്ക് മോഡൽ സ്മാർട്ട് വാച്ച് ലഭിക്കും.


വെറുമൊരു വാച്ചല്ല… ഇവൻ പുലിയാണ്

വെറും പാട്ടു കേൾക്കാനും സമയം നോക്കാനുമുള്ള വാച്ചായി ഗാർമിൻ വിവോ ആക്ടീവ് 3 മ്യൂസിക്കിനെ കാണരുത്. സ്മാർട്ട് വാച്ചിൽ വേണ്ട എല്ലാ സവിശേഷതകളും മോഡലിലുണ്ട്. ഹൃദയമിടിപ്പ് നിരീക്ഷിക്കാൻ ഹാർട്ട് റേറ്റ് സെൻസർ, സ്വിം സേഫ്, ജി.പി.എസ്, ഗ്രാമീൺ പേയിലൂടെ പണമടയ്ക്കാനുള്ള സംവിധാനം, ഗ്രാമീൺ ആപ്പ് സ്റ്റോർ ഉപയോഗിക്കാനുള്ള സംവിധാനം എന്നിവയ്ക്കു പുറമേ 7 ദിവസത്തെ ബാറ്ററി ബാക്കപ്പും കമ്പനി വാഗ്ദാനം നൽകുന്നുണ്ട്.

നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്നും വാച്ചിലേക്ക് പാട്ടുകൾ കയറ്റാം എന്നതിലുപരി ഇഷ്ടമുള്ള പാട്ടുകൾ ഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. തിരഞ്ഞെടുത്ത ചില പോർട്ടൽ വഴി ഓഫ്-ലൈനായും പാട്ട് ഡൗൺലോഡ് ചെയ്യാനാകും.

രൂപഭംഗി

1.2 ഇഞ്ചുള്ള ഡിസ്പ്ലേ 140X140 പിക്സൽ റെസലൂഷൻ വാഗ്ദാനം നൽകുന്നു. 43.1×43.1×13.6mm ആണ് മെഷർമെൻറ്. ജി.പി.എസ് ട്രെയിനിംഗ് മോഡിലാണെങ്കിൽ 13 മണിക്കൂറും ജി.പി.എസ്സും മ്യൂസിക്ക് പ്ലേയും കൂടിയാണെങ്കിൽ 5 മണിക്കൂറും സ്മാർട്ട് വാച്ച് മാത്രമായാണ് ഉപയോഗമെങ്കിൽ 7 ദിവസവുമാണ് ബാറ്ററി ബാക്കപ്പ്. ബ്ലൂടൂത്ത്, ഗ്ലോണാസ്, ആക്സിലോമീറ്റർ, തെർമോമീറ്റർ, ബാരോമീറ്റർ, കോംപസ് തുടങ്ങിയ സെൻസറുകളും വാച്ചിനെ വ്യത്യസ്തനാക്കുന്നു.

പ്രവർത്തനം

തികച്ചും സിംപിളായി പ്രവർത്തിക്കാവുന്ന തരത്തിലാണ് ഗാർമിൻ വിവോ ആക്ടീവ് 3 മ്യൂസിക്കിൻറെ ഘടന. ബ്ലൂടൂത്ത് ഹെഡ്സെറ്റുമായി ബന്ധിപ്പിച്ചാൽ ഏതുസമയവും പാട്ട് ആസ്വദിക്കാനാകും. ബാക്കി പ്രവർത്തനങ്ങളെല്ലാം മറ്റുള്ള സ്മാർട്ട് വാച്ചുകളെ പോലെ തന്നെയാണ്. പേ-ടിഎം മാൾ, ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഹീലിയോ വാച്ച് സ്റ്റോർ തുടങ്ങിയ ഷോപ്പിംഗ് പോർട്ടലുകളിൽ വാച്ച് ഗാർമിൻ വിവോ ആക്ടീവ് 3 മ്യൂസിക്ക് സ്മാർട്ട്-വാച്ച് ലഭ്യമാണ്. വില – 25,990 രൂപ

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍