UPDATES

സയന്‍സ്/ടെക്നോളജി

മൂന്ന് പുത്തൻ മോഡലുകളുമായി ഗോപ്രോ ഹീറോ 7

സെക്കൻറിൽ 30 ഫ്രെയിംസ് 4കെ റെക്കോർഡിംഗാണ് ഹീറോ 7 സിൽവർ മോഡൽ നൽകുന്നത്.

കാമറാ നിർമാതാക്കളായ ഗോ പ്രോ പുത്തൻ മൂന്ന് മോഡലുകളെ ആഗോള വിപണിയിൽ പുറത്തിറക്കി. ഹീറോ 7 സീരീസിൽ ഉൾപ്പെട്ടതാണ് മൂന്നു മോഡലുകളും. ഗോ പ്രോ ഹീറോ 7 ബ്ലാക്ക്, സിൽവർ, വൈറ്റ് എന്നിവയാണ് മൂന്നു മോഡലുകൾ. ഇന്ത്യൻ വിപണിയിൽ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. 60 സെക്കൻറിൽ ഫ്രെയിംസ് 4കെ വീഡിയോ റെക്കോർഡിംഗാണ് ഹീറോ ബ്ലാക്ക് മോഡലിലുള്ളത്.

സെക്കൻറിൽ 30 ഫ്രെയിംസ് 4കെ റെക്കോർഡിംഗാണ് ഹീറോ 7 സിൽവർ മോഡൽ നൽകുന്നത്. ഹീറോ 7 വൈറ്റ് മോഡലിൽ സെക്കൻറിൽ 60 ഫ്രയിംസ് 1080 പി റെക്കോർഡിംഗാണുള്ളത്. മൂന്നു മോഡലുകളും 10 മീറ്റർ വരെ വാട്ടർ റെസിസ്റ്റൻറാണ്. കൂടാതെ രണ്ട് ഇഞ്ച് ടച്ച് സ്ക്രീൻ പാനലുമുണ്ട്. ഇന്ത്യൻ വിപണിയിൽ വ്യാഴാഴ്ച മുതൽ ലഭ്യമായി തുടങ്ങും. ഓൺലൈൻ ഷോപ്പിംഗ് പോർട്ടലിലൂടെയും ഓതറൈസ്ഡ് ഷോപ്പിലൂടെയും വാങ്ങാം.


ഹീറോ 7 ബ്ലാക്ക്

12 മെഗാപിക്സൽ കാമറയാണ് ഗോ പ്ലോ ഹീറോ 7 ബ്ലാക്ക് മോഡലിലുള്ളത്. ചലിക്കുന്ന വാഹനത്തിലിരുന്നും മികച്ച വീഡിയോ പകർത്താൻ സഹായിക്കുന്ന ഹൈപ്പർ സ്മൂത്ത് സ്റ്റെബിലൈസേഷൻ സംവിധാനം ഈ മോഡലിലുണ്ട്. കൂടാതെ അൾട്രാ സ്ലോ മോഡ്, ഓട്ടോമാറ്റിക് ലൈവ് ഷെയറിംഗ്, സൂപ്പർ ഫോട്ടോ മോഡ്, ഫോട്ടോ ടൈമർ തുടങ്ങിയ സംവിധാനങ്ങളും ബ്ലാക്ക് മോഡലിലുണ്ട്. 14 ഭാഷകളിലുള്ള വെർബൽ കമാൻഡുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വില – 37,000 രൂപ

ഹീറോ 7 സിൽവർ, വൈറ്റ്

 

സിൽവർ, വൈറ്റ് മോഡലുകളിൽ 10 മെഗാപിക്സലിൻറെ കാമറ സെൻസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇരു മോഡലുകളിലും രണ്ട് ഇഞ്ചിൻറെ എൽ.സി.ഡി പാനലുണ്ട്. വെർട്ടിക്കൽ ഷൂട്ടിംഗിനുള്ള സംവിധാനവും 2x സ്ലോമോഷൻ വീഡിയോ റെക്കോർഡിംഗും ഇരു മോഡലുകളിലുമുണ്ട്. വോയിസ് കൺട്രോളിംഗും പ്രത്യേകതയാണ്.

വില (സിൽവർ) – 28,000 രൂപ

            (വൈറ്റ്) – 19,000 രൂപ

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍