UPDATES

സയന്‍സ്/ടെക്നോളജി

മിഡ് റേഞ്ച് ലൈനപ്പ് കയ്യടക്കാൻ ഹോണർ 8എക്സ് എത്തുന്നു

കരുത്തൻ ബാറ്ററിയെ 8എക്സിൽ പ്രതീക്ഷിക്കാം. പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ഹുവാവേയുടെ ചൈനീസ് സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഹോണർ 7എക്സ് എന്ന മികച്ച സ്മാർട്ട്ഫോൺ മോഡലിന് ശേഷം 8എക്സുമായി പ്രമുഖ ചൈനീസ് ഇലക്ട്രോണിക് കമ്പനിയായ ഹുവാവേ എത്തുന്നു. 8 എക്സ് പുറത്തിറങ്ങുന്നുവെന്ന ഏറെക്കാലത്തെ അഭ്യൂഹങ്ങൾക്ക് കമ്പനി തന്നെ ഇപ്പോൾ അവസാനം കുറിച്ചിരിക്കുകയാണ്. സെപ്റ്റംബർ 5ന് ഏവരും കാത്തിരുന്ന 8എക്സ്, 8എക്സ് മാക്സ് എന്നീ മോഡലുകളെ ഹുവാവേ അവതരിപ്പിക്കും.

ചൈനയിലാണ് ഇരു മോഡലുകളെയും ആദ്യം കമ്പനി അവതരിപ്പിക്കുക. സവിശേഷതകൾ, വില എന്നിവയെ സംബന്ധിച്ച വിവരങ്ങളൊന്നും ഹുവാവേ പുറത്തുവിട്ടിട്ടില്ല. വാട്ടർഡ്രോപ്പ് ഡിസ്പ്ലേ ഉണ്ടാകുമെന്നാണ് അറിയുന്നത്. കൂടാതെ ഇരട്ട പിൻ കാമറകൾ മുന്നിലും പിന്നിലുമായി ഉണ്ടാകുമെന്നും അന്താരാഷ്ട്ര ടെക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 6 ഇഞ്ച് ഉണ്ടാകുമെന്നുറപ്പാണ്.

കരുത്തൻ ബാറ്ററിയെ 8എക്സിൽ പ്രതീക്ഷിക്കാം. പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ഹുവാവേയുടെ ചൈനീസ് സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിലവിൽ ചൈനയിലാണ് പുറത്തിറങ്ങുന്നതെങ്കിലും ഇന്ത്യൻ വിപണിയിൽ ഉടൻ പ്രതീക്ഷിക്കാവുന്നതാണ്. സാധാരണ അന്താരാഷ്ട്ര വിപണിയിൽ പുറത്തിറങ്ങി മൂന്നു മാസത്തിനുള്ളിൽ ഇന്ത്യയിൽ പുറത്തിറങ്ങാറുണ്ട്. ആമസോൺ വഴിയോ ഫ്ലിപ്പ്കാർട്ട് വഴിയോ ആകും വിൽപ്പന.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍