UPDATES

സയന്‍സ്/ടെക്നോളജി

‘ഫിറ്റ്‌നസ് കൂട്ടുകാരന്‍’ ഹോണര്‍ ബാന്‍ഡ് 4 വിപണിയില്‍

0.95 ഇഞ്ച് അമോലഡ് സ്‌ക്രീനാണ് ഹോണര്‍ ബാന്‍ഡ് 4ലുള്ളത്.

ബഡ്ജറ്റ് ശ്രേണിയിലെ ഫിറ്റ്‌നസ് ബാന്‍ഡുകളില്‍ പേരുകേട്ടവരാണ് ഹോണര്‍ സ്മാര്‍ട്ട് ബാന്‍ഡുകള്‍. കൃത്യമായ റീഡിംഗും മികച്ച ഫിറ്റ്‌നസ് ഫീച്ചറുകളും കൊണ്ട് ഹോണര്‍ ബാന്‍ഡുകള്‍ വേറിട്ടു നിന്നു. ഇപ്പോഴിത് കിടിലന്‍ ചില ഫീച്ചറുകളുമായി പുത്തന്‍ ഹോണര്‍ ബാന്‍ഡ് 4 വിപണിയിലെത്തിയിരിക്കുകയാണ്.

ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവരെ പ്രത്യകം നിരീക്ഷിച്ച് വേണ്ട നിര്‍ദേശങ്ങളടങ്ങിയ ട്രൂസ്ലീപ്പ് ഫീച്ചറാണ് പുത്തന്‍ ബാന്‍ഡ് 4 ല്‍ പുതുതായി ഉള്‍ക്കൊള്ളിച്ച ഫീച്ചര്‍. കൃത്യമായ ഉറക്കം ലഭിക്കാനായി 200 ഓളം നിര്‍ദേശങ്ങളും ബാന്‍ഡ് നല്‍കും.

ഹൃദയത്തിന്റെ കൂട്ടുകാരന്‍

ഹൃദയത്തെ കൃത്യമായി നിരീക്ഷിക്കുന്ന ട്രൂസീന്‍ ഫീച്ചറാണ് മറ്റൊരു പ്രത്യേകത. പുത്തന്‍ തലമുറ ടെക്ക്‌നോളജിയായ ട്രൂസീന്‍ നിങ്ങളുടെ ഹൃദയത്തെ 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിക്കും. ആവശ്യമെങ്കില്‍ കൃത്യ സമയത്ത് പ്രത്യേക നോട്ടിഫിക്കേഷനിലൂടെ നിര്‍ദേശം നല്‍കുകയും ചെയ്യും.

ഫിറ്റ്‌നസ് കൂട്ടുകാരന്‍

ജീവിതശൈലി രോഗങ്ങളുടെ ഇക്കാലത്ത് ഫിറ്റ്‌നസ് ബാന്‍ഡിന്റെ ആവശ്യകത വളരെ വലുതാണല്ലോ.. ഹുവായ് ബാന്‍ഡ് 4 അതിനായി നിങ്ങളെ സഹായിക്കും. ബാലന്‍സ്ഡ് ഡയറ്റ്, സ്വിമ്മിംഗ് സ്‌ട്രോക്കുകള്‍, സ്റ്റെപ്പ് കൗണ്ടിംഗ്, എക്‌സസൈസ് ചെയ്യേണ്ട സമയം, ബേണായി കലോറി എന്നിങ്ങനെ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി നിങ്ങളെ അറിയിക്കും.

വെള്ളത്തിനടിയിലും കരുത്തന്‍

50 മീറ്റര്‍ വരെ വെള്ളത്തിനടിയില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് ബാന്‍ഡ് 4ന്റെ നിര്‍മാണം. സ്വിമ്മിംഗ് എക്‌സസൈസിന് സഹായിക്കാനാണ് ഈ സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വിമ്മിംഗ് സ്‌ട്രോക്കുകളുടെ എണ്ണം, സ്വീമ്മിംഗ് സ്പീഡ് എന്നിവ കൃത്യമായി നിരീക്ഷിക്കാനും സെന്‍സറുണ്ട്.

മറ്റ് സവിശേഷതകള്‍

0.95 ഇഞ്ച് അമോലഡ് സ്‌ക്രീനാണ് ഹോണര്‍ ബാന്‍ഡ് 4ലുള്ളത്. 2.5 ഡി കര്‍വ്ഡ് ഡിസ്‌പ്ലേ കൃത്യമായ ഔട്ട്പൂട്ട് നല്‍കുന്നു. മുഴുവനായും ടച്ച് സ്‌ക്രീനിലൂടെയാണ് പ്രവര്‍ത്തനം. കൂടാതെ വിവിധ ആവശ്യങ്ങള്‍ക്കായി 6 ആക്‌സിസ് സെന്‍സറുമുണ്ട്.

കോള്‍ അറ്റന്‍ഡ് ചെയ്യാനും റിജക്ട് ചെയ്യാനും ബാന്‍ഡിലെ ടച്ച് സ്‌ക്രീനിലൂടെ കഴിയും. കൂടാതെ മെസ്സേജ് നോട്ടിഫിക്കേഷനും ബാന്‍ഡ് നല്‍കും. 17 മണിക്കൂര്‍ ബാറ്ററി ബാക്കപ്പാണ് കമ്പനി അവകാശപ്പെടുന്നത്.

വില

2,599 രൂപ. ആമസോണിലൂടെ മാത്രമാണ് വിൽപ്പന.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍