UPDATES

സയന്‍സ്/ടെക്നോളജി

ഹൃദയമിടിപ്പ് അറിയാം ഹെഡ്‌ഫോണിലൂടെ; ഹോണര്‍ ക്ലിയർ വിപണിയിൽ

ഉപയോക്താവിന്റെ സൈക്കോളജിക്കല്‍ സ്‌ട്രെസ്സിനെ ഹെഡ്‌ഫോണ്‍ മനസ്സിലാക്കുകയും നോട്ടിഫിക്കേഷന്‍ നല്‍കുകയും ചെയ്യും

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഹുവാവേയുടെ ബ്രാന്‍ഡായ ഹോണര്‍ തങ്ങളുടെ ഏറ്റവും പുതിയ ഗാഡ്ജറ്റായ ക്ലീയര്‍ ഹെഡ്‌ഫോണിനെ വിപണിയില്‍ അവതരിപ്പിച്ചു. ഹൃദയമിടിപ്പ് അറിയാന്‍ ഈ ഹെഡ്‌ഫോണിലൂടെ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതിനായി നിങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ ഹുവാവേ ഹെല്‍ത്ത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം എന്നുമാത്രം. നിലവില്‍ ചൈനയിലാണ് ഈ മോഡലിനെ അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ വിപണിയിലും അധികം വൈകാതെ പ്രതീക്ഷിക്കാം.
സവിശേഷതകള്‍
വെളുപ്പ് നിറത്തില്‍ മാത്രമേ ഹോണര്‍ ക്ലിയര്‍ ഹെഡ്‌സൈറ്റ് അവതരിപ്പിച്ചിട്ടുള്ളു. ചെവിയില്‍ മൂന്ന് തരത്തില്‍ ഘടിപ്പിക്കാനായി വെവ്വേറെ ഇയര്‍ ബഡുകള്‍ കൂടെയുണ്ട്. മ്യൂസിക്ക് പോസ് ചെയ്യാനും പ്ലേ ചെയ്യാനും ഇന്‍ ലൈന്‍ കണ്‍ട്രോളാണുള്ളത്. ഗോള്‍ഡ് പ്ലേറ്റിംഗോടുകൂടിയ 3.5 എം.എം ഹെഡ്‌ഫോണ്‍ കണക്ടിംഗ് ജാക്ക് അത്യുഗ്ര സംഗീതാനുഭവം നല്‍കും. വലത്തേ ഭാഗത്തുള്ള ഇയര്‍ ബഡിലാണ് ഹൃദയമിടിപ്പ് അളക്കാനുള്ള ഓപ്റ്റിക്കല്‍ ഹാര്‍ട്ട് റേറ്റ് സെന്‍സറുള്ളത്.
95 ശതമാനം ആക്യുറസിയാണ് ഹാര്‍ട്ട് റേറ്റിംഗില്‍ കമ്പനി അവകാശപ്പെടുന്നത്. ഇതിനായി സൈക്കോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചൈനീസ് അക്കാദമി ഓഫ് സയന്‍സുമായി ചേര്‍ന്ന് കമ്പനി ഹെഡ്‌ഫോണ്‍ നിര്‍മിച്ചത്. ഉപയോക്താവിന്റെ സൈക്കോളജിക്കല്‍ സ്‌ട്രെസ്സിനെ ഹെഡ്‌ഫോണ്‍ മനസ്സിലാക്കുകയും നോട്ടിഫിക്കേഷന്‍ നല്‍കുകയും ചെയ്യും. ഹുവാവേയുടെയും അവരുടെ തന്നെ ബ്രാന്‍ഡായ ഹോണറിലും ഹാര്‍ട്ട് റേറ്റിംഗ് ഫെസിലിറ്റി നേരിട്ടുതന്നെ പ്രവര്‍ത്തിക്കും. അല്ലാത്തവയില്‍ ഹുവാവേ ഹെല്‍ത്ത് ആപ്പ് ഉപയോഗിക്കണം.
വില – 1350 രൂപ
അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍