UPDATES

സയന്‍സ്/ടെക്നോളജി

മുന്നിലും പിന്നിലുമായി ആറു കാമറകളുമായി ‘ഹോണർ മാജിക്ക്’!

ഡ്യുവൽ സിം മോഡലായ മാജിക്ക് 2 ആൻഡ്രോയിഡിൻറെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ 9.0 പൈ അധിഷ്ഠിതമായാണ് പ്രവർത്തിക്കുന്നത്.

മൂന്നു പിൻ കാമറയും മൂന്നു മുൻ കാമറയും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻറ് സെൻസറുമായി ഹുവായ് യുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ ഹോണർ മാജിക്ക് 2 വിപണിയിലെത്തി. ബീജിംഗിൽ നടന്ന ചടങ്ങിലാണ് മോഡലിനെ ഔദ്യോഗികമായി കമ്പനി പുറത്തിറക്കിയത്. ഹൈസിലിക്കൺ കിരിൻ 980 ചിപ്പ് സെറ്റാണ് മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. 6.39 ഇഞ്ചിൻറെ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 40 വാട്ടിൻറെ അതിവേഗ ചാർജിംഗ് ശേഷിയാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത.

3ഡി ഫേസ് അൺലോക്കിംഗ് സംവിധാനം ഫോണിനെ വ്യത്യസ്തനാക്കുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 8 ജി.ബി റാം ശേഷി വരെയുള്ള മൂന്നു മോഡലുകളിലായാണ് മാജിക്ക് 2 വിനെ ഹോണർ പുറത്തിറക്കിയിരിക്കുന്നത്. വിപണി വില അൽപ്പം കൂടുതലാണെങ്കിലും സവിശേഷതകളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. വിലയും മറ്റ് അത്യുഗ്രൻ സവിശേഷതകളും ചുവടെ.

മാജിക്ക് സവിശേഷതകൾ

ഡ്യുവൽ സിം മോഡലായ മാജിക്ക് 2 ആൻഡ്രോയിഡിൻറെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ 9.0 പൈ അധിഷ്ഠിതമായാണ് പ്രവർത്തിക്കുന്നത്. 6.39 ഇഞ്ച് ഫുൾ എച്ച്.ഡി അമോലെഡ് ഡിസ്പ്ലേയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 1080X2340 പിക്സൽസാണ് റെസലൂഷൻ. 91.5 ശതമാനമാണ് സ്ക്രീൻ ടു ബോഡി റേഷ്യോ. 2.6 ജിഗാഹെർട്സ് പ്രോസസ്സിംഗ് ശേഷി ഫോണിന് സ്പീഡ് നൽകുന്നുണ്ട്. 3,600 മില്ലി ആംപയറിൻറേതാണ് ബാറ്ററി ശേഷി.

പിന്നിൽ മൂന്നു കാമറകളാണുള്ളത്. 16,16,24 മെഗാപിക്സലുകളുടേതാണ് ഇവ. അത്യുഗ്രൻ വ്യൂവിംഗ് ആംഗിളും ക്വീളിറ്റിയും ഈ കാമറയുടെ പ്രത്യകതയാണ്. കൂടാതെ സിംഗിൾ എൽ.ഇ.ഡി ഫ്ലാഷുമുണ്ട്. മുന്നിൽ ഉപയോഗിച്ചിരിക്കുന്നതും മൂന്നു കാമറകൾ തന്നെയാണ്. അത്യുഗ്രൻ സെൽഫികൾക്കായി തന്നെയാണ് ഇവയുടെ രൂപകൽപ്പന. മുൻ കാമറയിൽ ഫ്ലിപ്പിംഗ് സംവിധാനമുണ്ട്. 3ഡി ഫേസ് അൺലോക്കിംഗ് ഉൾപ്പടെ ആർട്ടിഫിഷ്യൽ ഇൻറലിജൻസിംഗും പരമാവധി പ്രയോജനപ്പെടുത്തിയിരിക്കുന്നു.

വില

6 ജി.ബി റാം – 40,300 രൂപ

8 ജി.ബി റാം – 45,600 രൂപ

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍