UPDATES

സയന്‍സ്/ടെക്നോളജി

പിന്നില്‍ 48 മെഗാപിക്‌സല്‍ ക്യാമറയും മുന്നില്‍ ഡിസ്‌പ്ലേ ഹോള്‍ ക്യാമറയുമായി ഹോണര്‍ മാജിക്ക്

ഡിസ്‌പ്ലേയ്ക്കുള്ളില്‍ തന്നെ സെല്‍ഫി ക്യാമറ ഘടിപ്പിക്കുന്നതിനെയാണ് ഡിസ്‌പ്ലേ ഹോള്‍ ക്യാമറയെന്ന് അറിയപ്പെടുന്നത്.

ഹോണര്‍ കുതിക്കുകയാണ്. വ്യത്യസ്തങ്ങളായ മോഡലുകളെ പ്രേമിക്കുന്നവരെ കൂടുതല്‍ അടുപ്പിക്കുകയെന്ന ഹോണര്‍ സ്മാര്‍ട്ട്‌ഫോണുകളുടെ തന്ത്രവും വിജയിക്കുന്നു. ചൈനീസ് ടെക്ക് ഭീമന്മാരായ ഹുവായുടെ സബ് ബ്രാന്‍ഡായ ഹോണറിന്റെ ഇന്ത്യയിലെ വിപണിമൂല്യം വര്‍ദ്ധിച്ചതിനു പിന്നാലെ അത്യുഗ്രന്‍ സ്മാര്‍ട്ട്‌ഫോണായ വി20 യെ വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനി. 48 മെഗാപിക്‌സലിന്റെ അത്യുഗ്രന്‍ പിന്‍ ക്യാമറയും ഡിസ്‌പ്ലേ ഹോള്‍ സെല്‍ഫി ക്യാമറയുമാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഡിസ്‌പ്ലേയ്ക്കുള്ളില്‍ തന്നെ സെല്‍ഫി ക്യാമറ ഘടിപ്പിക്കുന്നതിനെയാണ് ഡിസ്‌പ്ലേ ഹോള്‍ ക്യാമറയെന്ന് അറിയപ്പെടുന്നത്. ഇടത്തേയറ്റത്ത് ഹോള്‍ ഘടിപ്പിച്ച് ഫോണിന് മാസ് ലുക്കാണ് ഹോണര്‍ നല്‍കിയിരിക്കുന്നത്. ഹോണര്‍ വ്യു10 ന്റെ പിന്മുറക്കാരനായാണ് പുതിയ വ്യു20 യുടെ വരവ്. ഡിസ്‌പ്ലേ ഹോളോടു കൂടിയ ഹോണറിന്റെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ എന്ന പ്രത്യേകയും വി20 ക്കുണ്ട്. ചൈനയൊഴികെ മറ്റെല്ലാ രാജ്യങ്ങളിലും വി20 യുടെ വിളിപ്പേര് വ്യൂ 20 എന്നാണ്.

സാംസംഗ് ഗ്യാലക്‌സി എ8എസാണ് വി20 യുടെ എതിരാളി. ഇരു മോഡലുകളും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പുറത്തിങ്ങിയത് സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ അങ്കം ലക്ഷ്യമിട്ടു തന്നെയാണ് എന്നതില്‍ സംശയമില്ല. വി20 ലെന്നപോലെ സാംസംഗ് എ8എസിലും മുന്‍ ഭാഗത്ത് ഡിസ്‌പ്ലേ ഹോള്‍ ക്യാമറ ഘടിപ്പിച്ചിരിക്കുന്നുവെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഹോങ്കോംഗിലാണ് നിലവില്‍ പുറത്തിങ്ങല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനയിലും ആഗോള മാര്‍ക്കറ്റിലും അധികം വൈകാതെ വി20 പുറത്തിറങ്ങും. വിലയുടെ കാര്യത്തിലും വ്യക്തതയില്ല.

വി20 സവിശേഷതകള്‍

48 മെഗാപിക്‌സല്‍ പിന്‍ ക്യാമറയോടൊപ്പം സോണിയുടെ IMX586 സെന്‍സറുമായി പുറത്തിറങ്ങിയ ആദ്യ സ്മാര്‍ട്ട്‌ഫോണാണ് വ്യു 20. സിമോസ് സെന്‍സര്‍, 4ഇന്‍1 ലൈറ്റ് ഫ്യൂഷന്‍, 4 ടൈംസ് എച്ച്.ഡി.ആര്‍ സെന്‍സര്‍ എന്നിവയാണ് പിന്നിലെ ക്യാമറ ഫീച്ചറുകള്‍. ഒക്ടാകോര്‍ ഹൈസിലിക്കണ്‍ കിരിന്‍ പ്രോസസ്സറാണ് ഫോണിലുള്ളത്. കരുത്തു വര്‍ദ്ധിപ്പിക്കാനായി വൈഫൈ, എല്‍.റ്റി.ഇ കണക്ഷനുകളെ കമ്പൈന്‍ ചെയ്ത ലിങ്ക് ടര്‍ബോ സംവിധാനം മികവു പുലര്‍ത്തുന്നു. ഡിസംബര്‍ 26ന് നടക്കുന്ന ആഗോള പുറത്തിറക്കല്‍ ചടങ്ങില്‍ കൂടുതല്‍ സവിശേഷതകള്‍ ലഭ്യമാകും.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍