UPDATES

സയന്‍സ്/ടെക്നോളജി

ഗൂഗിൾ ട്രാക്കിംഗിൽ നിന്ന് എങ്ങനെ രക്ഷനേടാം?

സ്മാർട്ട്ഫോണും ഇൻറർനെറ്റും ഉപയോഗിക്കുന്നവരാണോ നിങ്ങൾ… സൂക്ഷിക്കുക ഗൂഗിൾ നിങ്ങൾ ഏവരെയും പിന്തുടരുന്നുണ്ട്

സ്മാർട്ട്ഫോണും ഇൻറർനെറ്റും ഉപയോഗിക്കുന്നവരാണോ നിങ്ങൾ… സൂക്ഷിക്കുക ഗൂഗിൾ നിങ്ങൾ ഏവരെയും പിന്തുടരുന്നുണ്ട്. നിങ്ങൾ ഓരോ നിമിഷവും ഏത് സ്ഥലത്താണുള്ളതെന്ന വിവരശേഖരണവും ഗൂഗിൾ നടത്തുന്നുണ്ട്. സ്മാർട്ട്ഫോണിലെ ലൊക്കേഷൻ ഓഫ് ചെയ്താൽ പോലും നിങ്ങൾ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളെല്ലാം ഗൂഗിൾ സേവ് ചെയ്തിട്ടുണ്ടാകും. ഇതില്‍ പേടിക്കാനൊന്നുമില്ല… അവയെല്ലാം ഡിലീറ്റ് ചെയ്ത് നിങ്ങളുടെ ലൊക്കേഷൻ സ്റ്റാറ്റസ് പ്രൈവറ്റാക്കാൻ വഴിയുണ്ട്.

ഗൂഗിൾ ട്രാക്കിംഗിൽ നിന്ന് എങ്ങനെ രക്ഷനേടാം

ഏത് ഉപകരണമായാലും

ആദ്യം നിങ്ങൾ ഉപയോഗിക്കുന്ന ഫോണിൽ നിന്നും ഗൂഗിളിൽ സൈൻ ഇൻ ചെയ്ത ശേഷം ഗൂഗിൾ ബ്രൗസറിൽ കയറുക. അതിൽ myactivity.google.com ൽ ചെല്ലുക. മുകളിൽ ഇടത് ഭാഗത്തായി കാണുന്ന മെനു തിരഞ്ഞെടുക്കുക. അതിൽ നിങ്ങൾക്ക് ആക്ടീവിറ്റി കൺട്രോൾസ് ഓപ്ഷൻ കാണാനാകും. അതിൽ വെബ് ആൻറ് ആപ്പ് ആക്ടീവിറ്റിയും ലൊക്കേഷൻ ഹിസ്റ്ററിയും ഓഫ് ചെയ്യുക. ഇപ്രകാരം ചെയ്താൽ ഗൂഗിൾ അക്കൗണ്ട് വഴി ലൊക്കേഷൻ പരസ്യമാകില്ല.

ആൻഡ്രോയിഡ് ഉപകരണങ്ങളിൽ

മെയിൻ സെറ്റിംഗ്സിന് താഴെയായി സെക്യൂരിറ്റി ആൻഡ് ലൊക്കേഷൻ ഓപ്ഷൻ കാണാൻ കഴിയും അത് തിരഞ്ഞെടുത്ത് താഴേക്ക് പോകുമ്പോൾ പ്രൈവസി ഓപ്ഷൻ കാണാനാകും. അതിൽ കാണുന്ന ലൊക്കേഷൻ മെന്യു സെലക്ട് ചെയ്ത് ഓഫ് ചെയ്യുക. ആപ്പ് ലെവൽ പെർമിഷൻസ് ഓഫ് ചെയ്താൽ ആപ്പുകൾ വഴിയും നിങ്ങളുടെ ലൊക്കേഷൻ പരസ്യപ്പെടില്ല.

ഐ.ഓ.എസ്സിൽ

ഐഫോണിൽ ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. അതുവഴി ലൊക്കേഷൻ ഗൂഗിളിന് വേഗം ലഭിക്കാം. ഇവിടെയും ലൊക്കേഷൻ ഓഫാക്കാൻ കഴിയും ഇതിനായി Settings > Privacy > Location Service സെലക്ട് ചെയ്യുക. ഗൂഗിൾ മാപ്പ് അധികം ഉപയോഗിക്കാത്തവരാണെങ്കിൽ ഇത് ഓഫാക്കുക. ഇതിലൂടെ ലൊക്കേഷൻ പരസ്യമാകാതിരിക്കും.

സുരക്ഷയ്ക്കായി വിലയിരുത്തുന്നുണ്ട്

എന്നാലൊരു കാര്യം ഓർക്കുക. ഫോൺ ഉപയോഗിക്കുമ്പോഴും മറ്റ് ഗാഡ്ജറ്റ് ഉപയോഗിച്ച് ഇൻർനെറ്റ് കണക്ട് ചെയ്യുമ്പോഴുമെല്ലാം സുരക്ഷാ കാരണങ്ങൾ മുൻനിർത്തി നിങ്ങളുടെ ലൊക്കേഷൻ ടാപ്പ് ചെയ്യാൻ കഴിയും. മൊബൈൽ ഐ.പി അഡ്രസ് ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ ലൊക്കേഷൻ സ്റ്റാറ്റസ് സുരക്ഷാ കാരണങ്ങൾക്കായി ശേഖരിക്കുന്നുണ്ട്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍