UPDATES

സയന്‍സ്/ടെക്നോളജി

മിഡ്‌റേഞ്ച് ഫോണുകള്‍ക്ക് പേടിസ്വപ്നമായി ഹോണര്‍ 8 എക്‌സ്

ഒക്ടാകോര്‍ ഹൈസിലിക്കണ്‍ കിരിന്‍ 710 പ്രോസസ്സറാണ് ഹോണര്‍ 8എക്‌സിന് കരുത്തു പകരുന്നത്.

ചൈനീസ് ഇലക്ട്രോണിക് ഭീമന്മാരായ ഹുവായ് യുടെ സബ്-ബ്രാന്‍ഡായ ഹോണര്‍ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ 8എക്‌സിനെ വിപണിയില്‍ എത്തിക്കാനൊരുങ്ങുന്നു. മിഡ് റേഞ്ച് ശ്രേണിയിലുള്ള മറ്റു ഫോണുകള്‍ക്ക് തികച്ചും ഭീഷണിയാകുന്ന തരത്തിലുള്ള സവിശേഷതകളുമായിട്ടാണ് വരവ്. കാമറ ക്വാളിറ്റിയും ബിള്‍ഡ് കരുത്തും അത്യുഗ്രനാകും എന്നതില്‍ സംശയമില്ല.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹോണര്‍ 7എക്‌സിന്റെ പിന്‍ഗാമിയായിട്ടാണ് 8എക്‌സിന്റെ വരവ്. 7എക്‌സ് തന്നെ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളുടെ പ്രീയപ്പെട്ടവനായിരുന്നു. കാമറയും ഇന്റര്‍നെറ്റ് ഹാന്റ്‌ലിംഗിലുമെല്ലാം 7എക്‌സ് ഏറെ വ്യത്യസ്തത പുലര്‍ത്തിയിരുന്നു. ഇപ്പോഴും ഏറെ വിറ്റഴിയുന്ന മോഡലുകളിലൊന്നാണ് 7എക്‌സ്. ഈ വിശ്വാസ്യത നേടിയ എക്‌സ് ശ്രേണിയില്‍പ്പെട്ട 8എക്‌സ് മോഡല്‍ മറ്റ് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്ക് ഭീഷണിയാണ്.
സവിശേഷതകള്‍
ഒക്ടാകോര്‍ ഹൈസിലിക്കണ്‍ കിരിന്‍ 710 പ്രോസസ്സറാണ് ഹോണര്‍ 8എക്‌സിന് കരുത്തു പകരുന്നത്. കരുത്തേറിയ പുതിയ പ്രോസസ്സറാണിത്. 6.5 ഇഞ്ച് ഐ.പി.എസ് എല്‍.സി.ഡി സ്‌ക്രീനാണ് 8 എക്‌സിലുള്ളത്. 1080X2340 പിക്‌സലാണ് റെസലൂഷന്‍. 20, 2 മെഗാപിക്‌സലിന്റെ ഇരട്ട പിന്‍ കാമറയാണ് ഫോണിലുള്ളത്. 16 മെഗാപിക്‌സലിന്റെ സെല്‍ഫി കാമറ അത്യുഗ്രന്‍ ക്വാളിറ്റി നല്‍കുന്നു. ഒപ്പം കിടിലന്‍ സെല്‍ഫി മോഡുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

4ജി.ബി റാം, 6 ജി.ബി റാം വേര്‍ഷനുകളില്‍ ഫോണ്‍ ലഭിക്കും. 4ജി.ബി റാം കരുത്തുള്ള മോഡലിന്‍ 64 ജി.ബി ഇന്റേണല്‍ മെമ്മറിയും 6 ജി.ബി റാം കരുത്തുള്ള മോഡലിന് 128 ജി.ബിയുമാണ് ഇന്റേണല്‍ മെമ്മറിയുള്ളത്. 3,750 മില്ലി ആംപയറിന്റേതാണ് ബാറ്ററി. ക്വിക്ക് ചാര്‍ജിംഗ് ശേഷിയുള്ള ബാറ്ററിയാണിത്. ഹോണറിന്റെ സ്വന്തം ഓ.എസ്സായ ഇ.എം.യു.ഐ 8.2വാണ് ആന്‍ഡ്രോയിനൊപ്പം സോഫ്റ്റ്-വെയറിന് ക്വാളിറ്റി നല്‍കുന്നത്.


വില
ഔദ്യോഗികമായി ഇന്ത്യയിലെ വില കമ്പനി അറിയിച്ചിട്ടില്ലെങ്കിലും 15,000 മുതല്‍ 20,000 രൂപയ്ക്കടുത്ത് പ്രതീക്ഷിക്കാം. ഈ മാസമാണ് ഹോണര്‍ 8 എക്‌സിന്റെ ലോഞ്ചിംഗ്.
അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍