UPDATES

സയന്‍സ്/ടെക്നോളജി

ഹുവാവേ ഹോണര്‍ 9 ലൈറ്റിന് ഫ്‌ളാഷ് സെയിലില്‍ മിന്നല്‍ വില്‍പ്പന; ഒരു സെക്കന്റില്‍ വിറ്റത് 150 സ്മാര്‍ട്ട് ഫോണ്‍

ഹോണറിനെ സംബന്ധിച്ച് ഇത്രയും വില്‍പ്പന ചരിത്രത്തിലാദ്യമാണ്

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഹുവാവേയുടെ ഏറ്റവും പുതിയ മോഡലായ ഹോണര്‍ 9 ലൈറ്റിന് ഫ്‌ളാഷ് സെയിലില്‍ മിന്നല്‍ വില്‍പ്പന. ഞായറാഴ്ച പുലര്‍ച്ചെ 12 മണിക്കായിരുന്നു ആദ്യ ഫ്‌ളാഷ് സെയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ഫഌപ്പ് കാര്‍ട്ടില്‍ നടന്നത്. നിമിഷങ്ങള്‍ക്കകം സ്‌റ്റോക്ക് തീര്‍ന്നു. ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്ത് അന്ന് ഉച്ചയ്ക്കു തന്നെ രണ്ടാം ഫ്‌ളാഷ് സെയില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നടന്നു. എന്നാല്‍ മൂന്നു മിനിറ്റില്‍ വീണ്ടും സ്‌റ്റോക്ക് തീര്‍ന്നു.

മാസങ്ങളായി 9 ലൈറ്റിന്റെ വരവും കാത്തിരുന്നവര്‍ നിരാശരായി. അങ്ങനെയിരിക്കെയാണ് ഫോണിന്റെ മൂന്നാം ഫ്‌ളാഷ് സെയില്‍ നടക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു അത്. എന്നാല്‍ ഇത് ഏവരെയും ഞെട്ടിച്ചു. മൂന്നാം ഫ്‌ളാഷ് സെയിലിനായി പരമാവധി സ്‌റ്റോക്ക് കമ്പനി ലഭ്യമാക്കിയിരുന്നെങ്കിലും ആറു മിനിറ്റിനുള്ളില്‍ ഫോണ്‍ വിറ്റു തീര്‍ന്നു. ഒരു സെക്കന്റില്‍ 150 ഓളം ഹോണര്‍ 9 ലൈറ്റ് ഫോണുകളാണ് വിറ്റു തീര്‍ന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഹോണറിനെ സംബന്ധിച്ച് ഇത്രയും വില്‍പ്പന ചരിത്രത്തിലാദ്യമാണ്.

പ്രത്യേകതകള്‍
ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ഒ.എസായ ഒറിയോയിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 5.65 ഇഞ്ച് ഫുള്‍ എച്ച്.ഡി(1080ഃ2160 പിക്‌സല്‍സ്) ഐ.പി.എസ ഡിസ്‌പ്ലേയും, ഒക്ടാകോര്‍ ഹൈ സിലിക്കണ്‍ കിരി 659 പ്രോസ്സസറുമാണ് ഫോണിലുള്ളത്. മുന്നിലും പിന്നിലും ഇരട്ട ക്യാമറയുണ്ട്. മുന്നിലും എല്‍.ഇ.ഡി ഫ്‌ളാഷുണ്ട് എന്നത് ഹോണര്‍ 7എക്‌സില്‍ നിന്നും 9 ലൈറ്റിനെ വ്യത്യസ്യമാക്കുന്നുണ്ട്. ഈ മോഡലിന് ഒ.റ്റി.ജി സപ്പോര്‍ട്ടും കമ്പനി നല്‍കുന്നുണ്ട്.

ആസിലോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, മാഗ്‌നറ്റോമീറ്റര്‍ (ഡിജിറ്റല്‍ കോംപസ്), പ്രോക്‌സിമിറ്റി സെന്‍സര്‍, എന്നിവയാണ് ഫോണിലുള്ള സെന്‍സറുകള്‍. 3000 എം.എ.എച്ച് ബാറ്ററി 3ജിയില്‍ 20 മണിക്കാര്‍ സംസാര സമയം വാഗ്ദാനം ചെയ്യുന്നുണ്ട്. 149 ഗ്രാം മാത്രമാണ് ഫോണിന്റെ ഭാരം.

വില
തികച്ചും ഒരു ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണാണ് 9 ലൈറ്റ്. 3 ജി.ബി റാം/32 ജി.ബി സ്‌റ്റോറേജ് മോഡലിന് 10,999 രൂപയും, 4 ജി.ബി റാം/64 ജി.ബി സ്‌റ്റോറേജ് വേരിയന്റിന് 14,999 രൂപയുമാണ് വില. ഇരു മോഡലുകളും സഫൈര്‍ ബ്ലൂ, ഗ്ലയിസിയര്‍ ഗ്രേ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറഭേദങ്ങളില്‍ ലഭ്യമാണ്.

ഗാഡ്ജറ്റ്‌സ് 360 റിവ്യു:

"</p

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍