UPDATES

സയന്‍സ്/ടെക്നോളജി

48 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, പഞ്ച് ഹോള്‍ മുന്‍ ക്യാമറ; നോവ ഫോറുമായി ഹുവായ്!

8 ജി.ബി റാമും 128 ജി.ബി ഇന്റേണല്‍ മെമ്മറിയും ഒപ്പമുണ്ട്.

ചൈനീസ് ഇലക്ട്രോണിക് ഭീമന്മാരായ ഹുവായ് ക്യാമറ കരുത്തന്‍ ‘നോവ 4’നെ വിപണിയിലെത്തിച്ചു. 48 മെഗാപിക്‌സലിന്റെ ക്യാമറയാണ് പിന്‍ ഭാഗത്ത് ഇടം പിടിച്ചിരിക്കുന്നത്. മുന്‍ ഭാഗത്ത് കരുത്തേകുന്നതാകട്ടെ 25 മെഗാപിക്‌സലിന്റെ പഞ്ച് ഹോള്‍ ക്യാമറയുമുണ്ട്.  ഇവ തന്നെയാണ് മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകതയും.

മുന്‍ഭാഗത്ത് ക്യാമറയ്ക്കായി പ്രത്യേകം സ്ഥലം നല്‍കിയിട്ടില്ല. പകരം മുഴുവന്‍ ഭാഗവും ഹൈ റെസലൂഷനുള്ള സ്‌ക്രീനാണ് സ്‌ക്രീനിനുള്ളിലാണ് മുന്നിലെ സെല്‍ഫി കാമറ ഇടംപിടിച്ചിരിക്കുന്നത്. ഈ സംവിധാനത്തെയാണ് പഞ്ച് ഹോള്‍ കാമറ എന്നുവിളിക്കുന്നത്. സാംസംഗ് എ8 എസിനെ അനുസ്മരിപ്പിക്കും വിധമാണ് ഡിസൈന്‍.

ഹാര്‍ഡ്-വെയര്‍ കരുത്ത്

ഹാര്‍ഡ്-വെയര്‍ ഭാഗത്തും കരുത്തനാണ് ഈ മോഡല്‍. ഹുവായുടെ ഹൈ സിലിക്കണ്‍ കിരിന്‍ 970 പ്രോസസ്സര്‍ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നു. 8 ജി.ബി റാമും 128 ജി.ബി ഇന്റേണല്‍ മെമ്മറിയും ഒപ്പമുണ്ട്. 3,750 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററി അതിവേഗ ചാര്‍ജിംഗ് സംവിധാനം ഉള്‍ക്കൊള്ളിച്ചതാണ്.

ട്രിപ്പിള്‍ കാമറ

പിന്നില്‍ ട്രിപ്പിള്‍ കാമറ സംവിധാനമാണ് ഫോണിലുള്ളത്. 48 മെഗാപിക്‌സല്‍ മൂന്നു കാമറ സെന്‍സറുകളിലായി ബന്ധിപ്പിച്ചിരിക്കുന്നു. മുന്‍ ഭാഗത്ത് 25 മെഗാപിക്‌സലിന്റെ സെന്‍സറും ഘടിപ്പിച്ചിരിക്കുന്നു. കാമറ കൂടുതല്‍ വിവിരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

വിപണി

നിലവില്‍ ചൈനയിലാണ് മോഡലിനെ ഹുവായ് അവതരിപ്പിച്ചിരിക്കുന്നത്. അധികം വൈകാതെ ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കാം. 35,300 രൂപയാകും വില. പ്രീമിയം ഡിസൈനില്‍ പുറത്തിറങ്ങിയ ഈ മോഡലിന് ചൈനയില്‍ ഏറെ ആരാധകരാണുള്ളത്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍