UPDATES

സയന്‍സ്/ടെക്നോളജി

നോവ 3, 3ഐ; ഹുവായുടെ കിടിലന്‍ പുത്തന്‍ മോഡലുകള്‍

4 ജി.ബി റാമാണ് നോവ 3ഐ ലുള്ളത്. നോവ 3ൽ നിന്നും വ്യത്യസ്തമായി 16 മെഗാപിക്സലിൻറെയും 2 മെഗാപിക്സലിൻറെയും ഇരട്ട പിൻ കാമറയാണ് പിന്നിലുള്ളത്.

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഹുവായ് കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ മോഡലുകളാണ് നോവ 3, 3ഐ എന്നിവ. ഇവ ഇപ്പോൾ വിപണിയിലെത്തുകയാണ്. ഓൺലൈൻ ഷോപ്പിംഗ് പോർട്ടലായ ആമസോൺ വഴിയാകും വിൽപ്പന.

സ്പെഷ്യൽ എഡിഷനായ ഐറിഷ് പർപ്പിൾ കളർ വേരിയൻറും ആമസോൺ എക്സ്ക്ലൂസീവിലൂടെ ലഭിക്കും. ഐറിഷ് പർപ്പിൾ, ബ്ലാക്ക് എന്നീ നിറഭേദങ്ങളിലാകും നോവ 3, 3ഐ മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തുന്നത്. നോ കോസ്റ്റ് ഇ.എം.ഐ, സ്ക്രീൻ പ്രൊട്ടക്ഷൻ ഇൻഷുറൻസ് ഉൾപ്പടെയുള്ള നിരവധി ഓഫറുകളും ലോഞ്ചുമായി ബന്ധപ്പെട്ട് കമ്പനി നൽകും.

നോവ 3 സവിശേഷതകൾ

ഇരട്ട സിം മോഡലായ നോവ 3 ആൻഡ്രോയിഡ് 8.0 ഓറിയോ അധിഷ്ഠിതമായാണ് പ്രവർത്തിക്കുന്നത്. സപ്പോർട്ടിനായി ഹുവായ് ഇ.എം.യു.ഐ 8.2 വുമുണ്ട്. 6.3 ഇഞ്ചിൻറെ വലിയ എച്ച്.ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 1080X2340 പിക്സൽ റെസലൂഷൻ വാഗ്ദാനം നൽകുന്നുണ്ട്. 19:5:9 എന്ന കിടിലൻ ആസ്പെക്ട് റേഷ്യോ ഡിസ്പ്ലേയുടെ ഭംഗി ഇരട്ടിയാക്കുന്നു. ഓക്ടാകോർ കിരിൻ പ്രോസസ്സറും 6 ജി.ബി റാമും വേഗത വർദ്ധിപ്പിക്കുന്നുണ്ട്.

128 ജി.ബി ഇൻറേണൽ മെമ്മറിയാണ് നോവ 3 മോഡലിലുള്ളത്. എക്സ്റ്റേണൽ കാർഡ് ഉപയോഗിച്ച് ഇത് 256 ജി.ബി വരെ വർദ്ധിപ്പിക്കാനാകും. 24 മെഗാപിക്സലിൻറെയും 16 മെഗാപിക്സലിൻറെയും ഇരട്ട പിൻ കാമറയുണ്ട്. സവിശേഷതകളിൽ കരുത്തനാണ് നോവ 3യുടെ കാമറ. മുന്നിലും ഇരട്ട കാമറയാണുള്ളത്. 24 മെഗാപിക്സലിൻറെയും 2 മെഗാപിക്സലിൻറെയും സെൽഫി കാമറകളാണ് മുന്നിലുള്ളത്. 3,750 മില്ലി അംപയറിൻറെ കരുത്തൻ ബാറ്ററിയും ഫോണിൻറെ പ്രത്യേകതയാണ്.

നോവ 3ഐ സവിശേഷതകൾ

റാം ശേഷിയും കാമറ കരുത്തും മാറ്റിനിർത്തിയാൽ മറ്റ് സവിശേഷതകളെല്ലാം നോവ 3ഐ മോഡലിലുണ്ട്. 4 ജി.ബി റാമാണ് നോവ 3ഐ ലുള്ളത്. നോവ 3ൽ നിന്നും വ്യത്യസ്തമായി 16 മെഗാപിക്സലിൻറെയും 2 മെഗാപിക്സലിൻറെയും ഇരട്ട പിൻ കാമറയാണ് പിന്നിലുള്ളത്. മുന്നിൽ 24 മെഗാപിക്സലിൻറെയും 2 മെഗാപിക്സലിൻറെയും കാമറയുമുണ്ട്. ആക്സിലോമീറ്റർ, ആംബിയൻറ് ലൈറ്റ് സെൻസർ, പ്ലോക്സിമിറ്റി സെൻസർ ഉൾപ്പടെയുള്ള സെൻസർ സംവിധാനങ്ങളും കണക്ടീവിറ്റി സംവിധാനങ്ങളും ഇരു മോഡലുകളിലും സമമാണ്.

വില

നോവ 3 –  34,999 രൂപ

നോവ 3ഐ – 20,990 രൂപ

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍