UPDATES

സയന്‍സ്/ടെക്നോളജി

ലോകത്തിലെ ആദ്യത്തെ ട്രിപ്പിൾ ക്യാമറ ഫോൺ ഇന്ത്യയിൽ; വിലയും മറ്റ് വിശേഷങ്ങളും

ലോഞ്ച് ഓഫറുകളും അന്നേദിവസം പ്രതീക്ഷിക്കാം. ഈ രണ്ട് ഫോണുകളും നിലവിൽ ആമസോൺ വഴിയാണ് വിൽക്കുന്നത്.

ലോകത്തിലെ ആദ്യത്തെ ട്രിപ്പിൾ കാമറ ഫോണായ ഹുവായ് പി20 പ്രോ ഇന്ത്യന്‍ വിപണിയിലെത്തി. സാംസങ് ഗാലക്സി എസ്9 പോലുള്ള സ്മാർട്ഫോണുകളോട് നേരിട്ടേൽക്കാൻ തയ്യാറായാണ് ഹുവായ് വരുന്നത്. ട്രിപ്പിൾ ക്യാമറയടക്കം ഞെട്ടിക്കുന്ന സന്നാഹങ്ങളോടെയാണ് ഫോണിന്റെ വരവ്.

അമൽ നീരദ് സ്റ്റൈൽ വീഡിയോ പിടിക്കാം!

മൂന്ന് പിൻക്യാമറകളോടെയാണ് ഹുവായ് പി20 പ്രോ വരുന്നത്. ലോകത്തിൽ തന്നെ ഇതാദ്യമായാണ് ഒരു ഫോണിൽ മൂന്ന് ക്യാമറകൾ ഘടിപ്പിക്കപ്പെടുന്നത്. ഇതോടൊപ്പം പി20 ലൈറ്റ് ഫോണും വിപണി പിടിക്കുന്നുണ്ട്. (ഇതിൽ ഡ്യുവൽ പിൻകാമറയാണ് ചേര്‍ത്തിട്ടുള്ളത്) ലൈക ലെൻസുകളാണ് ഇവയിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇവയില്‍ മൂന്നുതരം സെൻസറുകൾ ചേർത്തിരിക്കുന്നു: 20 മെഗാപിക്സൽ മോണോക്രോം സെൻസർ (F/1.6 അപർചർ), 40 മെഗാപിക്സൽ ആർജിബി സെൻസർ (F/1.8 അപര്‍ചർ), 8 മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ ( F/2.4 അപർചർ) എന്നിവ. സെക്കൻഡിൽ 960 ഫ്രെയിമുകൾ ഓടിക്കുന്ന സ്ലോ മോഷൻ വീഡിയോയും ഈ ക്യാമറയുടെ സഹായത്തോടെ പിടിക്കാനാകും. മറ്റൊരു പ്രത്യേകത 24 മെഗാപിക്സൽ ശേഷിയുള്ള ഫ്രണ്ട് ക്യാമറയാണ്. f/2.0 അപെർചറാണ് ഇതിനുള്ളത്. ബ്യൂട്ടിഫിക്കേഷൻ ആപ്പുകളും ഇതോടൊപ്പം ചേർത്തിരിക്കുന്നു.

6 ഇഞ്ച് ഫുൾ HD+ ഒഎൽഇഡി സ്ക്രീനാണ് ഫോണുകള്‍ രണ്ടിലും നൽകിയിരിക്കുന്നത്.

ഓപ്പറേറ്റിങ് സിസ്റ്റം

ഹുവായിയുടെ EMUI 8.0. ഓപ്പറേറ്റിങ് സിസ്റ്റത്തിനനുസൃതമായി മാറ്റങ്ങൾ വരുത്തിയ ആൻഡ്രോയ്ഡ് 8.0 ഒറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പി20 പ്രോ പ്രവർത്തിക്കുന്നത്. ഹുുവായിയുടെസ്വന്തം പ്രോസസ്സറായ കിരിൻ 970 ഒക്ടാ കോർ പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. വലിയ ആപ്ലിക്കേഷനുകൾ പോലും സുഗമമായി പ്രവർത്തിക്കാൻ സജ്ജമാക്കുംവിധം 6 ജിബി റാം ആണ് ഫോണിനുള്ളത്.

128GBയാണ് സ്റ്റോറേജ്. 4000mAh ആണ് ബാറ്ററി ശേഷി. സുരക്ഷാ സംവിധാനങ്ങളിൽ ഫിംഗർപ്രിന്റ് സെൻസറും അടങ്ങുന്നു. ഡിസ്‌പ്ലേയുടെ താഴെയായി മുന്‍വശത്തു തന്നെയാണ് ഫിംഗർ പ്രിന്റ് സെൻസർ ചേർത്തിരിക്കുന്നത്.

വിലയും എതിരാളികളും

64,999 രൂപയാണ് ഹുവായ് പി20 പ്രോ മോഡലിനുള്ളത്. കമ്പനി ഇതുവരെ പുറത്തിറക്കിയ സ്മാർട്ഫോണുകളില്‍ ഏറ്റവും വിലപിടിപ്പുള്ളതാണ് ഹുവായ്. ഇതോടെ സാംസങ് അടക്കമുള്ള, ഈ വിലനിലവാരത്തിൽ ഇടംപിടിച്ചിട്ടുള്ള ഫോണുകൾക്ക് ഒരു കിടിലൻ എതിരാളിയുടെ ജനനം സംഭവിച്ചുവെന്ന് പറയാം. ഐഫോണ്‍ 8, സാംസങ് ഗാലക്സി എസ്9 എന്നിവയാണ് പി20 പ്രോയുടെ എതിരാളികള്‍. പി20 ലൈറ്റ് എതിരിടുക ഒപ്പോ എഫ്5, വിവോ വി9 എന്നീ മോഡലുകളോടായിരിക്കും. പി20 ലൈറ്റിന് 19,999 രൂപയാണ് വില.

എങ്ങനെ വാങ്ങാം?

ഈ രണ്ട് ഫോണുകളും നിലവിൽ ആമസോൺ വഴിയാണ് വിൽക്കുന്നത്. മെയ് 3 മുതല്‍ ആമസോണിൽ ലഭിക്കും. ലോഞ്ച് ഓഫറുകളും അന്നേദിവസം പ്രതീക്ഷിക്കാം. ഗ്രാഫൈറ്റ് ബ്ലാക്ക്, മിഡ്നൈറ്റ് ബ്ലൂ എന്നീ നിറങ്ങളിൽ പി20 പ്രോ ലഭിക്കും. പി20 ലൈറ്റ് മോഡൽ ലഭിക്കുക മിഡ്നൈറ്റ് ബ്ലാക്ക്, ക്ലീൻ ബ്ലൂ എന്നീ നിറങ്ങളിലായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍