UPDATES

വിദേശം

തേഡ് പാർട്ടി ആപ്പുകൾ ശേഖരിച്ച പാസ്‌വേഡുകൾ അടക്കമുള്ള യൂസർ ഡാറ്റ പബ്ലിക് സെർവറുകളിൽ; പ്രതികരിക്കാതെ ഫേസ്ബുക്ക്

22,000 യൂസേഴ്സിന്റെ പാസ്‌വേഡുകൾ ഇക്കൂട്ടത്തിലുണ്ട്. അറ്റ് ദി പൂൾ 2014ൽ പ്രവർത്തനം അവസാനിപ്പിച്ച ആപ്പാണ്.

ഫേസ്ബുക്കിന്റെ ഉപയോക്താക്കളുടെ ഡാറ്റ വൻതോതിൽ‌ വെളിപ്പെട്ടുവെന്ന് റിപ്പോർട്ട്. UpGuard Cyber Risk ടീം ആണ് ഈ വിവരം തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഫേസ്ബുക്കിലെ രണ്ട് തേ‍ഡ് പാർട്ടി ആപ്ലിക്കേഷനുകൾ ശേഖരിച്ച യൂസർ വിവരങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. 146 ജിഗാബൈറ്റ്സ് വരുന്ന ഈ ഡാറ്റ 540 ദശലക്ഷം റെക്കോർ‍ഡുകൾ അടങ്ങുന്നവയാണെന്ന് ബ്ലോഗ് പറയുന്നു. കമന്റുകൾ, ലൈക്കുകൾ, റിയാക്ഷനുകൾ, അക്കൗണ്ട് നെയിമുകൾ, എഫ്ബി ഐഡികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

‘അറ്റ് ദി പൂൾ’ എന്ന ഫേസ്ബുക്ക് തേഡ് പാർട്ടി ആപ്പ് ആമസോൺ എസ്3 സ്റ്റോറേജ് സർവ്വീസിലൂടെയാണ് വെളിപ്പെട്ടിരിക്കുന്നത്. fk_user_id, fb_user, fb_friends, fb_likes, fb_music, fb_movies, fb_books, fb_photos, fb_events, fb_groups, fb+checkins, fb_interests, password, എന്നിങ്ങനെയുള്ള വിഭാഗങ്ങളിലായാണ് ഡാറ്റ ശേഖരിച്ചിരിക്കുന്നത്. ഇതിൽ പാസ്സ്‌വേഡ് ഫേസ്ബുക്ക് യൂസർ പാസ്‍വേഡ് ആകാനിടയില്ലെന്നാണ് അപ്ഗാർ‍ഡ് ബ്ലോഗ് പറയുന്നത്. ആപ്പിന്റെ പാസ്‌വേഡാകാം. ഇക്കാരണത്താൽ തന്നെ യൂസേഴ്സിന് തൽക്കാലം ഭീഷണിയൊന്നും ഇല്ല. ഇതേ പാസ്‌വേഡ് ഫേസ്ബുക്കിനും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് പ്രശ്നമായിത്തീരും.

22,000 യൂസേഴ്സിന്റെ പാസ്‌വേഡുകൾ ഇക്കൂട്ടത്തിലുണ്ട്. അറ്റ് ദി പൂൾ 2014ൽ പ്രവർത്തനം അവസാനിപ്പിച്ച ആപ്പാണ്. നിലവിൽ ഈ ആപ്പിന്റെ പാരന്റ് കമ്പനിയുടെ വെബ്സൈറ്റ് പോലും പ്രവർത്തിക്കുന്നില്ല.

ആർക്കും ഡൗൺലോഡ് ചെയ്തെടുക്കാവുന്ന വിധത്തിലാണ് ഈ വിവരങ്ങൾ ആമസോൺ സ്റ്റോറേജിൽ കിടക്കുന്നത്. നിലവിൽ തേഡ് പാർട്ടി ആപ്പുകളുടെ പ്രവർ‌ത്തനം കുറയ്ക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട് ഫേസ്ബുക്ക്. എന്നാൽ നേരത്തെ പ്രവർത്തിപ്പിച്ചിരുന്ന ആപ്പുകൾ ശേഖരിച്ചു വെച്ച യൂസേഴ്സ് ഡാറ്റയുടെ കാര്യത്തിലാണ് പ്രതിസന്ധി. ഈ ഭൂതത്തെ തിരിച്ച് കുടത്തിലടയ്ക്കാൻ ഫേസ്ബുക്കിന് എങ്ങനെ സാധിക്കുമെന്ന് അപ്ഗാർഡ് ബ്ലോഗ് ചോദിക്കുന്നു. ഈ ഡാറ്റ ചോരൽ സംബന്ധിച്ച തങ്ങളുടെ ഇമെയിലുകൾക്ക് ഫേസ്ബുക്കിൽ നിന്ന് ഇതുവരെ മറുപടിയൊന്നും ഉണ്ടായില്ലെന്നും ബ്ലോഗ് ആരോപിക്കുന്നു. ആമസോൺ എസ്3 ക്ലൗഡ് സ്റ്റോറേജിൽ ഇത്തരം വിവരങ്ങളുള്ള വിവരം ആമസോണ്‍ വെബ് സർവീസസിനെ തങ്ങൾ അറിയിച്ചിരുന്നെന്നും ഇതിന് മറുപടി ലഭിച്ചുവെന്നും ബ്ലോഗ് പറയുന്നുണ്ട്. സ്റ്റോറേജ് ബക്കറ്റ് ഉടമയെ ഡാറ്റ പരസ്യമാണെന്ന വിവരം അറിയിച്ചുവെന്നായിരുന്നു ആമസോണിന്റെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍