UPDATES

സയന്‍സ്/ടെക്നോളജി

ആന്‍ഡ്രോയ്ഡ് മൊബൈലുകള്‍ക്ക് ഗെയിമുണ്ടാക്കി ഇന്ത്യന്‍ എയര്‍ഫോഴ്‌സ്

വ്യോമ യുദ്ധങ്ങളുടെ വിര്‍ച്വല്‍ അനുഭവം സാധ്യമാക്കുന്ന വിധമാണ് ഗെയിം ഒരുക്കിയിരിക്കുന്നത്.

ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലുള്ള മൊബൈല്‍ ഫോണുകള്‍ക്കായി ഇന്ത്യന്‍ വ്യോമസേന ഡെവലപ് ചെയ്ത വീഡിയോ ഗെയിം ജൂലായ് 31ന് ലോഞ്ച് ചെയ്യും. വ്യോമസേനയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലാണ് ഇക്കാര്യം അറിയിച്ചത്. ഗെയിമിന്റെ ടീസര്‍ പുറത്തുവിട്ടു. തുടക്കത്തില്‍ സിംഗിള്‍ പ്ലെയര്‍ വേര്‍ഷനാണ് വരുന്നത്. പിന്നീട് മള്‍ട്ടി പ്ലെയര്‍ വേര്‍ഷന്‍ കൊണ്ടുവരും. ഉപയോക്താക്കള്‍ക്ക് എയര്‍ഫോഴ്‌സ് പൈലറ്റ് ആയി ഗെയിം കളിക്കാം.

വ്യോമ യുദ്ധങ്ങളുടെ വിര്‍ച്വല്‍ അനുഭവം സാധ്യമാക്കുന്ന വിധമാണ് ഗെയിം ഒരുക്കിയിരിക്കുന്നത്. ശത്രുക്കളുടെ മേഖലയില്‍ ഫൈറ്റര്‍ ജെറ്റുകളോ ഹെലികോപ്റ്ററുകളോ പറപ്പിക്കാം. ശത്രു ക്യാമ്പുകള്‍ തകര്‍ക്കാം. ജനപ്രിയ ഗെയിമുകളായ പബ് ജി, ഫോര്‍ട്ട് നൈറ്റ് തുടങ്ങിയവുമായിട്ടായിരിക്കും ഇനി എയര്‍ഫോഴ്‌സ് ഗെയിമിന്റെ മത്സരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍