UPDATES

സയന്‍സ്/ടെക്നോളജി

ഇന്ത്യന്‍ ഐടി മേഖല ഈ വര്‍ഷം പിരിച്ചുവിട്ടത് 56,000 ജീവനക്കാരെ

2017 ജനുവരിയില്‍ 9000 തൊഴിലുകളാണ് ഇന്‍ഫോസിസ് കട്ട് ചെയ്തത്. കോഗ്നിസന്റ് ഇന്ത്യയില്‍ 6000 ജീവനക്കാരെ പിരിച്ചുവിട്ടു. ഓട്ടോമേഷനാണ് ഇവിടെ തൊഴില്‍ നഷ്ടത്തിന് കാരണം എന്ന് പറയുന്നു. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടെക് മഹീന്ദ്ര ഓട്ടോമേഷന്‍ വര്‍ദ്ധിപ്പിക്കുകയും തൊഴിലാളികളെ പിരിച്ചുവിടുകയുമാണ്.

160 ബില്യണ്‍ ഡോളര്‍ വരുമാനമുണ്ടാക്കുന്ന ഇന്ത്യയുടെ ഐടി മേഖല 2017ല്‍ പിരിച്ചുവിട്ടത് 56,000ത്തിലധികം ജീവനക്കാരെ. ഇത് 2008ലെ സാമ്പത്തിക മാന്ദ്യ കാലത്തേക്കാള്‍ മോശമായ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനികളായ ടിസിഎസും (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) ഇന്‍ഫോസിസും പിരിച്ചുവിടല്‍ നടത്തിക്കൊണ്ടിരിക്കുന്നു. ടെക് മഹീന്ദ്ര പോലുള്ള കമ്പനികളും ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് എന്ന് ക്വാര്‍ട്‌സ് (quartz.com) റിപ്പോര്‍ട്ട് പറയുന്നു.

2017 ജനുവരിയില്‍ 9000 തൊഴിലുകളാണ് ഇന്‍ഫോസിസ് കട്ട് ചെയ്തത്. കോഗ്നിസന്റ് ഇന്ത്യയില്‍ 6000 ജീവനക്കാരെ പിരിച്ചുവിട്ടു. ഓട്ടോമേഷനാണ് ഇവിടെ തൊഴില്‍ നഷ്ടത്തിന് കാരണം എന്ന് പറയുന്നു. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടെക് മഹീന്ദ്ര ഓട്ടോമേഷന്‍ വര്‍ദ്ധിപ്പിക്കുകയും തൊഴിലാളികളെ പിരിച്ചുവിടുകയുമാണ്. ടെക് മഹീന്ദ്രയുടെ പിരിച്ചുവിടല്‍ നടപടികള്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു. എച്ച്ആര്‍ ഉദ്യോഗസ്ഥ ഒരു ജീവനക്കാരനെ പിരിഞ്ഞുപോകാന്‍ നിര്‍ബന്ധിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. നാളെ രാവിലെ 10 മണിക്ക് രാജി തന്നില്ലെങ്കില്‍ പുറത്താക്കുമെന്നായിരുന്നു ഭീഷണി.

പുതിയ തൊഴില്‍ നിയമനങ്ങളും ഈ വര്‍ഷം കുറവായിരുന്നു. 50-70 ശതമാനം വരെ ക്യാമ്പസ് പ്ലേസ്‌മെന്റെ കമ്പനികള്‍ നടത്തിയിട്ടുള്ളൂ എന്ന് ടാലന്റ് സ്പ്രിന്റ് സിഇഒ ശന്തനു പോള്‍ ക്വാര്‍ട്‌സിനോട് പറഞ്ഞു. ഓട്ടോമേഷന്‍ കൂടുതല്‍ തൊഴില്‍ നഷ്ടം ഐടി മേഖലയിലുണ്ടാക്കാന്‍ പോവുകയാണ്. 2022ഓടെ മൂന്നില്‍ രണ്ട് (ഏതാണ്ട് എഴ് ലക്ഷം) ലോ സ്‌കില്‍ഡ് ഐടി ജീവനക്കാര്‍ക്കും തൊഴില്‍ നഷ്ടമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍