UPDATES

സയന്‍സ്/ടെക്നോളജി

ഇന്ത്യയില്‍ 5ജി വരുന്നതും കാത്തിരിക്കുന്നവരോട്; ഇന്റര്‍നെറ്റ് വേഗതയില്‍ നമ്മുടെ സ്ഥാനം എത്രയാണെന്നറിയാമോ?

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയുമെന്നോര്‍ക്കണം

ദിനംപ്രതി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ് നമ്മള്‍ ഏവരും. 4ജി വിപ്ലവം ജിയോയിലൂടെ ഇന്ത്യയില്‍ എത്തിയപ്പോള്‍ ഏറെ ആഘോഷിക്കുകയും ചെയ്തവരാണ്. ആസ്വദിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 4ജിക്ക് ശേഷം 5ജിയെ ഇന്ത്യയിലേയ്ക്ക് വരവേല്‍ക്കാനുള്ള നടപടിയും ഇതിനോടകം ആരംഭിച്ചിട്ടുണ്ട് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതല്ലാതെ അതിന്റെ വേഗത നമ്മളില്‍ ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? 4ജി എന്ന പേരില്‍ സേവനം ലഭ്യമാക്കുന്നുണ്ടെങ്കിലും മറ്റ് രാജ്യങ്ങളില്‍ ലഭിക്കുന്നത്ര വേഗത നമുക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടോ ? ഇല്ലല്ലേ…. എന്നാല്‍ കേട്ടോളൂ…

ലോകത്ത് ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം നമ്മെ ലജ്ജിപ്പിക്കും. ഏറ്റവും പുതിയ കണക്കു പ്രകാരം ആഗോള തലത്തില്‍ 109 ആം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയില്‍ ലഭിക്കുന്ന ഇന്റര്‍നെറ്റിന്റെ വേഗത സെക്കന്റില്‍ 8.80 എം.ബി മാത്രമാണ്. നോര്‍വെയാണ് വേഗതയുടെ കാര്യത്തില്‍ ഒന്നാമന്‍. 62.66 എം.ബിയാണ് നോര്‍വയിലെ ശരാശരി ഇന്റര്‍നെറ്റ് വേഗത. സെക്കന്റില്‍ 53.01 എം.ബി വേഗതയുള്ള ഐസ്‌ലന്‍ഡ് രണ്ടാം സ്ഥാനത്തുണ്ട്. നെതര്‍ലന്‍ഡ്് മൂന്നാം സ്ഥാനത്താണ്. അമേരിക്കയുടെ സ്ഥാനം 44.

"</p "</p

നിലവില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്റര്‍നെറ്റ് വളര്‍ച്ചാനിരക്കും വളരെ വലുതാണ്. അങ്ങനെയിരിക്കെയാണ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം നൂറിലും പുറകിലായിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെലികോം സര്‍വീസായ എറിക്‌സണ്‍ ഇന്ത്യയില്‍ 5ജിയെ എത്തിക്കാന്‍ ഒരുങ്ങുകയാണ്. 33003600 MHz ബാന്‍ഡ് 5ജി സ്‌പെക്ട്രം സര്‍ക്കാര്‍ ലഭ്യമാക്കിയാല്‍ 2019 പകുതിയോടെ തന്നെ 5ജിയെ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് എറിക്‌സണ്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ 4ജിയില്‍ വേഗതയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം ഇത്രയും പിന്നിലേയ്ക്ക് പോയിരിക്കുന്നത് ഞെട്ടലുളവാക്കുന്നതാണ്.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍