UPDATES

വിദേശം

17 സിഐഎ ചാരന്മാരെ പിടികൂടിയതായും ചിലര്‍ക്ക് വധശിക്ഷ വിധിച്ചതായും ഇറാന്‍

യുഎസ് ഉപരോധവും ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് യുഎസുമായി ഇറാന്‍ നിരന്തര സംഘര്‍ഷത്തില്‍ തുടരുകയും മേഖലയിലേയ്ക്കുള്ള സൈനിക നീക്കം യുഎസും സഖ്യകക്ഷികളും ശക്തമാക്കുകയും ചെയ്തിരിക്കുന്നതിന് ഇടയിലാണ് ഇറാന്റെ അറിയിപ്പ്.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ 17 ചാരന്മാരെ പിടികൂടിയതായും ചിലര്‍ക്ക് വധശിക്ഷ വിധിച്ചതായും ഇറാന്‍. ഇന്റലിജന്‍സ് വകുപ്പിനെ ഉദ്ധരിച്ച് സര്‍ക്കാര്‍ ടിവിയും ഫാര്‍സ് വാര്‍ത്താ ഏജന്‍സിയുമാണ് ഇക്കാര്യം അറിയിച്ചത്. ആണവ, സാമ്പത്തിക, അടിസ്ഥാന സൗകര്യ, സൈബര്‍, സൈനിക മേഖലകളുമായി ബന്ധപ്പട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളില്‍ ചാരന്മാരുണ്ട് എന്ന് ഇറാന്‍ ഇന്റലിജന്‍സ് മന്ത്രാലയം ആരോപിക്കുന്നത്. വലിയ തോതിലുള്ള സൈബര്‍ ചാരപ്പണി സിഐഎ നടത്തുന്നതായി ജൂണില്‍ ഇറാന്‍ ആരോപിക്കുകയും വിവിധ രാജ്യങ്ങളില്‍ സിഐഎ ചാരന്മാര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

യുഎസ് ഉപരോധവും ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് യുഎസുമായി ഇറാന്‍ നിരന്തര സംഘര്‍ഷത്തില്‍ തുടരുകയും മേഖലയിലേയ്ക്കുള്ള സൈനിക നീക്കം യുഎസും സഖ്യകക്ഷികളും ശക്തമാക്കുകയും ചെയ്തിരിക്കുന്നതിന് ഇടയിലാണ് ഇറാന്റെ അറിയിപ്പ്. ജിബ്രാള്‍ട്ടറില്‍ ഇറാനിയന്‍ എണ്ണക്കപ്പല്‍ ജൂലായ് നാലിന് ബ്രിട്ടീഷ് റോയല്‍ നേവി കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞയാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ ബ്രിട്ടീഷ് കപ്പല്‍ ഇറാനും പിടിച്ചെടുത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍