UPDATES

സയന്‍സ്/ടെക്നോളജി

ജെ.ബി.എല്ലിൻറെ കിടിലൻ സെയിൽ; ഒപ്പം രണ്ട് പുത്തൻ മോഡലുകളും

കമ്പനിയുടെ കൺസ്യൂമർ ഉൽപ്പന്നങ്ങൾക്കായി 50 ശതമാനം വരെ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട് ജെ.ബി.എൽ

  • ഗോ പ്ലസ് ബ്ലൂടൂത്ത് സ്പീക്കർ, T205BT ഹെഡ്ഫോൺ എന്നീ മോഡലുകൾ ജെ.ബി.എൽ അവതരിപ്പിച്ചു
  • ഓൺലൈൻ ഓഫർ നാലു ദിവസം മാത്രം

 ശബ്ദം കൊണ്ട് മാന്ത്രികത സൃഷ്ടിക്കുന്ന ജെ.ബി.എൽ ഇന്ത്യയിൽ തങ്ങളുടെ ആദ്യ ഓൺലൈൻ സ്റ്റോർ ആരംഭിച്ചു. പുതിയ സ്റ്റോർ ആരംഭിച്ചതിനോടൊപ്പം തന്നെ രണ്ട് പുത്തൻ മോഡലുകളെയും ഇന്ത്യക്കാർക്കായി അവതരിപ്പിച്ചിരിക്കുകയാണ് ഹർമൺ ഇൻറർനാഷണലിൻറെ ഉടമസ്ഥതയിലുള്ള ജെ.ബി.എൽ. ഗോ പ്ലസ് ബ്ലൂടൂത്ത് സ്പീക്കർ, T205BT വയർലെസ് ഹെഡ്ഫോൺ എന്നിവയാണ് പുതിയ മോഡലുകൾ. വെബ്സൈറ്റ് ആരംഭിച്ചതിനെ തുടർന്ന് നിരവധി ഓഫറുകളും കമ്പനി നൽകുന്നുണ്ട്.


നാലു ദിവസത്തെ മെഗാ സെയിലാണ് ജെ.ബി.എൽ പ്രഖ്യാപിച്ചിരിക്കുന്നത്.  കമ്പനിയുടെ കൺസ്യൂമർ ഉൽപ്പന്നങ്ങൾക്കായി 50 ശതമാനം വരെ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നാലു ദിവസത്തെ ഓഫറിൽ വാങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് ഒരു വർഷത്തെ അധിക വാറൻറിയും കമ്പനി വാഗ്ദാനം നൽകുന്നു. ജെ.ബി.എൽ ഉൽപ്പന്നങ്ങളുടെ എല്ലാവിധ ഉൽപ്പന്നങ്ങളും ഓൺലൈനിലൂടെ വാങ്ങാനാകും. ബ്ലൂടൂത്ത് സ്പീക്കർ, വയർലെസ് ഹെഡ്സെറ്റ്, ഹോം എൻറർടെയിൻമെൻറ് എന്നിങ്ങനെ അത്യുഗ്രൻ ശേഖരമാണ് ഓൺലൈൻ സ്റ്റോറിലുള്ളത്. മാത്രമല്ല ഭാവിയിൽ വരാനിരിക്കുന്ന ഉൽപ്പന്നങ്ങളെക്കുറിച്ചും സ്റ്റോറിലൂടെ അറിയാം.

ഗോ പ്ലസ് ബ്ലൂടൂത്ത് സ്പീക്കർ

ജെ.ബി.എല്ലിൻറെ ആദ്യ ജനറേഷൻ ഗോ ബാക്ക് സ്പീക്കറിൻറെ അപ്ഡൈറ്റഡ് വേർഷനാണ് ഗോ പ്ലസ് സ്പീക്കർ. 180 ഹെർട്സ് മുതൽ 20 കിലോ ഹെർട്സ് വരെയാണ് ഫ്രീക്വൻസി റേഞ്ച്. ബ്ലൂടൂത്ത് 4.1 ആണ് കണക്ടീവിറ്റി. ഉച്ചവും നേർത്തതുമായ ശബ്ദം പ്രതിനിധാനം ചെയ്യുന്ന ഗോ പ്ലസ് മോഡലിൻറെ ഭാരം 207 ഗ്രാമാണ്.

T205BT വയർലെസ് ഹെഡ്ഫോൺ

ജെ.ബി.എൽ പ്യുവർ ബാസ് ഇൻറഗ്രേഷൻ ടെക്ക്നോളജി പ്രകാരമാണ് T205BT വയർലെസ് ഹെഡ്ഫോൺ നിർമിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ അത്യുഗ്രൻ ശബ്ദം പ്രതീക്ഷിക്കാം. ചെവിക്കുള്ളിലേയ്ക്ക് ചേർന്നു നിൽക്കുന്ന തരത്തിലാണ് നിർമാണം. ചുളിവ് വീഴാത്ത് രീതിയിലുള്ള ടാംഗിൾ ഫ്രീ കേബിളാണ് ഈ മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. ഫോൺ കോൾ സ്വീകരിക്കാനും മ്യൂസിക്ക് പ്ലേബാക്കിനുമായി സ്പെഷ്യൽ കീയും ഹെഡ്സെറ്റിൽ ബന്ധിപ്പിച്ചിരിക്കുന്നു.

വയർലെസ് ഹെഡ്സെറ്റായതുകൊണ്ടു തന്നെ ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. ഒറ്റ ചാർജിംഗിൽ 6 മണിക്കൂറിൻറെ സംസാര സമയം കമ്പനി വാഗ്ദാനം നൽകുന്നു. ഇതിനായി 120 മില്ലി ആംപെയറിൻറെ പോളിമർ ലിഥിയം അയോൺ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 16.5 ഗ്രാമാണ് ഭാരം.


വില

ഗോ പ്ലസ് ബ്ലൂടൂത്ത് സ്പീക്കർ – 3,499 രൂപ

T205BT ഹെഡ്ഫോൺ – 2,999 രൂപ

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍