UPDATES

സയന്‍സ്/ടെക്നോളജി

കഴുത്തില്‍ ചുറ്റി നടക്കാം ഈ ജെ.ബി.എല്‍ സ്പീക്കര്‍

14,999 രൂപയാണ് ജെ.ബി.എല്‍ സൗണ്ട് ഗിയറിന്റെ ഇന്ത്യയിലെ വില

സാംസംഗ് ഉടമസ്ഥതയിലുള്ള ഹര്‍മണ്‍ ഇന്റര്‍നാഷണല്‍ ജെ.ബി.എല്‍ ഏറ്റവും പുതിയ വയര്‍ലെസ് സ്പീക്കര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കഴുത്തില്‍ ഘടിപ്പിക്കാവുന്ന തരത്തിലാണ് ജെ.ബി.എല്‍ സൗണ്ട് ഗിയറിന്റെ നിര്‍മാണം. അതുകൊണ്ടുതന്നെ ചെവിയില്‍ ഘടിപ്പിക്കുക, കൊണ്ടു നടക്കുക എന്നീ ബുദ്ധിമുട്ടുകള്‍ പുതിയ മോഡലിനെ കൊണ്ട് ഉണ്ടാകില്ല. 14,999 രൂപയാണ് ജെ.ബി.എല്‍ സൗണ്ട് ഗിയറിന്റെ ഇന്ത്യയിലെ വില. ഓണ്‍ലൈനായും, ഓഫ് ലൈനായും സ്പീക്കര്‍ ലഭ്യമാണ്. ഹര്‍മണിന്റെ ഇകൊമേഴ്‌സ് സൈറ്റിലും സ്പീക്കര്‍ ലഭ്യമാണ്. ഇങ്ങനെ വാങ്ങുന്നവര്‍ക്ക് 13,999 രൂപയ്ക്ക് ജെ.ബി.എല്‍ സൗണ്ട് ഗിയര്‍ ലഭിക്കും.

ശബ്ദത്തിന്റെ മാന്ത്രികതയാണ് ജെ.ബി.എല്‍ സൗണ്ട് ഗിയര്‍ വാഗ്ദാനം ചെയ്യുന്നത്. ഓരോ നേര്‍ത്ത ശബ്ദം പോലും വ്യക്തതയോടെ കേള്‍ക്കാനാകും. ഇരട്ട മൈക്രോഫോണ്‍ കോണ്‍ഫറന്‍സിംഗ് സംവിധാനത്തോടെയാണ് സൗണ്ട് ഗിയറിന്റെ നിര്‍മാണം. മാത്രമല്ല പുറമേ നിന്നുള്ള വേണ്ടാത്ത ശബ്ദങ്ങള്‍ നിയന്ത്രിക്കാനുള്ള സംവിധാനവും ഇ മോഡലിലുണ്ട്. ഇക്കോയും നിയന്ത്രിക്കാന്‍ ഇക്കോ കൗണ്‍സിലിംഗ് മൈക്കും സ്പീക്കറിലുണ്ട്. കഴുത്തില്‍ ഘടിപ്പിക്കുമ്പോള്‍ കൃത്യതയോടെ ഇരിക്കാനായി ആന്റി സ്ലിപ്പ് റബ്ബറും സ്പീക്കറിന്റെ ചുറ്റുമായുണ്ട്. 350 ഗ്രാം മാത്രമാണ് ജെ.ബി.എല്‍ സൗണ്ട് ഗിയറിന്റെ ഭാരം.

"</p

പ്രവര്‍ത്തനം
സ്മാര്‍ട്ട് ഫോണോ, ടാബ്‌ലെറ്റോ എന്തുമാകട്ടെ ബ്ലൂടൂത്ത് ഉപയോഗിച്ച് സ്പീക്കറിലേയ്ക്ക് ബന്ധിക്കുക മാത്രമാണ് വേണ്ടത്. ശേഷം അതില്‍ പ്രവര്‍ത്തിക്കുന്ന എന്തായാലും സ്പീക്കറിലൂടെ കേള്‍ക്കാനാകും. അതും അത്യുഗ്രന്‍ ക്വാളിറ്റിയില്‍. വെര്‍ച്ച്വല്‍ റിയാലിറ്റി (വി.ആര്‍) യും ഈ സ്പീക്കറില്‍ പിന്തുണയ്ക്കും. 800 മില്ലി ആംപെയറാണ് സ്പീക്കറില്‍ ഉപയോഗിച്ചിരിക്കുന്ന ബാറ്ററിയുടെ കരുത്ത്. ഏകദേശം 6 മണിക്കൂറിന്റെ പ്ലേബാക്ക് സമയവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

 

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍