UPDATES

സയന്‍സ്/ടെക്നോളജി

കൊഡാക്ക് 4കെ സ്മാര്‍ട്ട് എല്‍.ഇ.ഡി ടിവി ഇനി ഇന്ത്യന്‍ വിപണിയിലും

34,999 രൂപയാണ് സ്മാര്‍ട്ട് ടിവിക്കായി വില നിശ്ചയിച്ചിരിക്കുന്നത്

കൊഡാക്ക് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ 4കെ 50UHDX സ്മാര്‍ട്ട് എല്‍.ഇ.ഡി ടിവി ഇന്ത്യയില്‍ അവതരിപ്പിച്ചു. സൂപ്പര്‍ പ്ലാസ്‌റ്റോണിക്‌സ് െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിലാണ് ഇപ്പോള്‍ കൊഡാക്ക് ടിവി പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ കൊഡാക്ക് ബ്രാന്‍ഡിലുള്ള തങ്ങളുടെ ആദ്യ ടെലിവിഷന്‍ 2016 ആഗസ്റ്റില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ശേഷം സ്മാര്‍ട്ട് എച്ച്.ഡി, ഫുള്‍ എച്ച്.ഡി, 4കെ അള്‍ട്രാ എച്ച്.ഡി ടിവികള്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഇപ്പോള്‍ ഇത് ആദ്യമായി 50 ഇഞ്ച് ഒഫീഷ്യല്‍ ആന്‍ഡ്രോയിഡ് ടിവി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കൊഡാക്ക്. 34,999 രൂപയാണ് സ്മാര്‍ട്ട് ടിവിക്കായി വില നിശ്ചയിച്ചിരിക്കുന്നത്. പ്രമുഖ ഇകൊമേഴ്‌സ് സൈറ്റായ ഫ്‌ളിപ്പ്കാര്‍ട്ടിലൂടെയാകും വില്‍പ്പന.

സവിശേഷതകള്‍
1.4 ജിഗാഹെര്‍ട്‌സ് മാലി-ടി720 പ്രോസസ്സര്‍ സ്മാര്‍ട്ട് ടിവിക്ക് കരുത്ത് പകരുന്നുണ്ട്. സ്മാര്‍ട്ട് ടിവിയുടെ പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കാനെന്നോണം 1 ജി.ബി റാമും ഒപ്പം 8 ജി.ബി ഇന്റേണല്‍ മെമ്മറിയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് 5.1.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ടിവിയുടെ പ്രവര്‍ത്തനം. അള്‍ട്രാ ഹൈ ഡെഫനിഷന്‍ ഡിസ്‌പ്ലേ പാനല്‍ എല്‍.ഇ.ഡി ടിവിക്ക് 500 നിറ്റ്‌സ് വരെ െ്രെബറ്റ്‌നസ് വാഗ്ദാനം നല്‍കുന്നുണ്ട്.

3840X2160 പിക്‌സലിന്റേതാണ് ഡിസ്‌പ്ലേ റെസലൂഷന്‍. ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാനുള്ള ലാന്‍ഡ് കണക്ടീവിറ്റി, വൈഫൈ, സ്മാര്‍ട്ട് ഫോണില്‍ നിന്നും വീഡിയോയും, ഫോട്ടോയും ഷെയര്‍ ചെയ്ത് കാണാനുള്ള മിറാകാസ്റ്റ് സംവിധാനം, ജിമെയില്‍, യൂ ടൂബ്, ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് എന്നിവ ഉപയോഗിക്കാനുള്ള ഓപ്ഷന്‍ എന്നിവ ഈ സ്മാര്‍ട്ട് ടിവിയിലുണ്ട്.

ശബ്ദം തന്നെയാണ് മറ്റൊരു സവിശേഷത. 10 വാട്ടിന്റെ ഇരട്ട സ്പീക്കറാണ് ടിവിയിലുള്ളത്. മൂന്ന് എച്ച്.ഡി.എം.ഐ പോര്‍ട്ട്, പെന്‍െ്രെഡവ് കണക്ട് ചെയ്യാനായുള്ള രണ്ട് യു.എസ്.ബി പോര്‍ട്ട്, എന്നിവയും ടിവിയില്‍ ഘടിപ്പിച്ചിട്ടുണ്ട്. പുറമേയായി മൂന്ന് AAA ബാറ്ററിയും ഇന്‍ബോക്‌സില്‍ ലഭിക്കും. കുറഞ്ഞ ചിലവില്‍ മികച്ച ഫീച്ചര്‍ തന്നെയാണ് ഈ മോഡലിന്റെ പ്രത്യേകത. വിപണിയില്‍ എം.ഐ.ടി.വി 4 ആകും പ്രധാന എതിരാളി.(സപ്പോര്‍ട്ട് ചെയ്യുന്ന ഓഡിയോ ഫോര്‍മാറ്റുകള്‍ WMA, WMV, ASF, MP4, MPG, MPEG, VRO, VOB, FLV, MP2, MP3 )

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍