UPDATES

സയന്‍സ്/ടെക്നോളജി

പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന പ്രൊജക്റ്ററുമായി കൊഡാക്ക്

സ്മാര്‍ട്ട്‌ഫോണ്‍, കമ്പ്യൂട്ടര്‍, പെന്‍െ്രെഡവ് എന്നിവയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ ഈ പോര്‍ട്ടബിള്‍ പ്രൊജക്റ്റര്‍ കണക്റ്റ് ചെയ്ത് കാണാം

പ്രൊജക്റ്റര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ വരിക ഒരു ലേസര്‍ജെറ്റ് പ്രിന്ററിനെപ്പോലെ രൂപമുള്ള സാധനമാകും അല്ലേ… എന്നാല്‍ ആ കാലമൊക്കെ കഴിഞ്ഞു. ഫോട്ടോഗ്രഫി രംഗത്തെ തലതൊട്ടപ്പന്മാരായ കൊഡാക്ക് തങ്ങളുടെ മൂന്ന് പുതിയ പ്രൊജക്റ്റര്‍ മോഡലുകള്‍ പുറത്തിറക്കിയിരിക്കുകയാണ്. മൂന്നും ചില്ലറക്കാരല്ല. പോക്കറ്റില്‍ തന്നെ കൊണ്ടുനടക്കാന്‍ കഴിയുന്ന പ്രൊജക്റ്ററുകളാണ് ഇവ. ഇതു തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും.

കൊഡാക്ക് പോക്കറ്റ് പോര്‍ട്ടബിള്‍ പ്രൊജക്റ്റര്‍, പോക്കറ്റ് പികോ പ്രൊജക്റ്റര്‍, പോക്കറ്റ് വയര്‍ലെസ് പികോ പ്രൊജക്റ്റര്‍ എന്നിവയാണ് പുതിയ മൂന്ന് മോഡലുകള്‍. ഇവ മൂന്നും പോര്‍ട്ടബിളാണ്. അതായത് എവിടെ പോകുന്നോ അവിടെയെല്ലാം ഇവയെ അനായാസം കൊണ്ടു നടക്കാനാകും. മാത്രമല്ല, നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നിന്നും, കംപ്യൂട്ടറികളില്‍ നിന്നും, പെന്‍െ്രെഡവില്‍ നിന്നുമുള്ള ചിത്രങ്ങള്‍ എല്ലാം തന്നെ ഈ പോര്‍ട്ടബിള്‍ പ്രൊജക്റ്റര്‍ കണക്റ്റ് ചെയ്ത് കാണാം.

മോഡലുകളും പ്രത്യേകതയും
9 ഇഞ്ച് സ്‌ക്വയര്‍ സൈസ് പ്രൊജക്റ്ററാണ് പുറത്തിറക്കിയ മൂന്ന് മോഡലുകളും. പോക്കറ്റ് പോര്‍ട്ടബിള്‍ പ്രൊജക്റ്ററിന് 0.8 ഇഞ്ച് കനവും, 5 ഔണ്‍സ് ഭാരവുമാണ് ഉള്ളത്. 12 അടി ദൂരത്ത് നിന്ന് 80 ഇഞ്ച് സ്‌ട്രെച്ചബിളിറ്റി പ്രൊജക്റ്റര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫോക്കസും കിറുകൃത്യമായി അഡ്ജസ്റ്റ് ചെയ്യാനുമാകും. 199 ഡോളര്‍ മുതലാണ് പോക്കറ്റ് പോര്‍ട്ടബിള്‍ പ്രൊജക്റ്ററിന്റെ വില ആരംഭിക്കുന്നത്(ഇന്ത്യന്‍ രൂപ ഏകദേശം 13,000ത്തോളം വരും).

പോക്കറ്റ് പികോ പ്രൊജക്റ്റര്‍, പോക്കറ്റ് വയര്‍ലെസ് പികോ പ്രൊജക്റ്റര്‍ എന്നിവയ്ക്ക് 6 ഔണ്‍സ് ഭാരമുണ്ട്. പോക്കറ്റ് പോര്‍ട്ടബിള്‍ പ്രൊജക്റ്ററിനെ അപേക്ഷിച്ച് പ്രവര്‍ത്തന റേഞ്ച് ഈ രണ്ട് മോഡലുകളിലും കുറവാണെങ്കിലും കൂടുതല്‍ വിഷ്വല്‍ ക്വാളിറ്റി ഇവയ്ക്കാണ്. വൈഫൈ കണക്റ്റീവിറ്റിയും ഈ രണ്ട് മോഡലുകളിലുണ്ട്. പികോ പ്രൊജക്റ്ററിന് ഏകദേശം 16000 രൂപയും, പോക്കറ്റ് വയര്‍ലെസ് പികോ പ്രൊജക്റ്ററിന് ഏകദേശം 18,500 രൂപയും വില വരും.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍