UPDATES

സയന്‍സ്/ടെക്നോളജി

തിരിച്ചുവരവ് ഗംഭീരമാക്കാന്‍ എല്‍ ജി; ജി7 തിങ്ക് വിപണിയിലേക്ക്

ഐഫോണിന്റെ സാദൃശ്യമായിരിക്കും പുതിയ ‘ജി7 തിങ്ക്’ മോഡലിനുള്ളത്

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഏറെക്കാലമായി അത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെങ്കിലും ശക്തമായി തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് എല്‍.ജി ഇലക്ട്രോണിക്‌സ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ തന്നെ ചില മോഡലുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു. ഇതില്‍ ചില ഫഌഗ്ഷിപ്പ് മോഡലുകളും ഉള്‍പ്പെടുന്നു. ശ്രേണി മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടു തന്നെ എല്‍.ജി തങ്ങളുടെ അടുത്ത   ഫ്ലാഗ്ഷിപ്പ്‌ മോഡലായ ‘ജി7 തിങ്ക്’ നെ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. അടുത്ത മാസമാകും ഫോണ്‍ വിപണിയിലെത്തുക. മേയ് 2ന് പുറത്തിറക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. മോഡലിന്റെ സവിശേഷതകളും, ഡിസൈനും അടങ്ങുന്ന ചില വിവരങ്ങള്‍ ഇതിനോടകം തന്നെ പുറത്തിറങ്ങിക്കഴിഞ്ഞു.

ഐഫോണിന്റെ സാദൃശ്യമായിരിക്കും പുതിയ ‘ജി7 തിങ്ക്’ മോഡലിനുള്ളത്. ഡ്യുവല്‍ കാമറ, 3ജി കാമറ സ്റ്റിക്കര്‍ എന്നിവ പുതിയ മോഡലിലുണ്ടാകും. വണ്‍പ്ലസ് 6 ഫോണിലുള്ളതു പോലെതന്നെ ഏറെക്കുറെ ഫീച്ചറുകള്‍ തന്നെയാണ് ഈ മോഡലിലും ഉള്ളതെന്നാണ് അറിയുന്നത്. കാമറ അടക്കമുള്ളവയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം പരമാവധി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കുറഞ്ഞ വെളിച്ചത്തിലും മികച്ച ഡിസ്‌പ്ലേ ശേഷി ജി.7 തിങ്ക് നല്‍കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇതിനായി ”സൂപ്പര്‍ പിക്‌സല്‍സ്” എന്ന സവിശേഷതയാണ് ഫോണില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളത്.

16 മെഗാപിക്‌സല്‍സ് പിന്‍ കാമറയാകും ഈ മോഡലിലുണ്ടാവുക. ഒപ്പം 13 മെഗാപിക്‌സലിന്റെ മറ്റൊരു സെന്‍സറുമുണ്ടാകും. മുന്‍ കാമറയെക്കുറിച്ച് വ്യക്തത ലഭ്യമായിട്ടില്ല. ഡിസ്‌പ്ലേ ഭാഗത്തെ കുറിച്ചു പറയുകയാണെങ്കില്‍, എല്‍.ജിയുടെ മറ്റ് മോഡലുകളില്‍ നിന്നും വ്യത്യസ്തമായി എം+ എല്‍.സി.ഡി പാനലാണ് ജി7 തിങ്കിലുള്ളത്. ഇത് ഡിസ്‌പ്ലേയ്ക്ക് കൂടുതല്‍ വ്യക്തതയും, നിറഭേദവും നല്‍കും. ഓഡിയോ ഭാഗം നോക്കുകയാണെങ്കില്‍ ”ബൂംബോക്‌സ്” സ്പീക്കറാണ് ശബ്ദത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ഇത് ഉച്ചത്തിലുള്ള മിഴിവാര്‍ന്ന ശബ്ദം വാഗ്ദാനം ചെയ്യുന്നു.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍