UPDATES

സയന്‍സ്/ടെക്നോളജി

എല്‍ ജി ‘ജി 7 തിങ്ക്‌’ സ്മാർട്ട്ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 4കെ ടിവി സമ്മാനം

കാനഡയിലുള്ളവർക്കായാണ് എൽ.ജി നിലവിൽ ഈ ഓഫർ നൽകുന്നത്. ഇന്ത്യയിൽ ഈ ഓഫർ ഉണ്ടാകുമോ എന്ന വിവരം എൽ.ജി പുറത്തുവിട്ടിട്ടില്ല

സ്മാർട്ട്ഫോൺ ബ്രാൻഡുകൾ തങ്ങളുടെ പുത്തൻ മോഡലുകൾ പുറത്തിറക്കുമ്പോൾ ആകർഷകമായ ഓഫറുകളും ഉപഭോക്താക്കൾക്കായി നൽകാറുണ്ട്. അത് പലപ്പോഴും ഒരു പവർ ബാങ്കിലോ, സെൽഫി സ്റ്റ്ക്കിലോ, പെൻഡ്രൈവിലോ ഒതുങ്ങാറുമുണ്ട്. എന്നാലിതാ എൽ.ജി കാനഡ ഒരു ഉഗ്രൻ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്. തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ‘ ജി.7 തിങ്ക്’ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് സമ്മാനമായി നൽകാൻ പോകുന്നത് അവരുടെ തന്നെ 43 ഇഞ്ച്  ടി.വിയാണ്. അതും 4കെ റെസലൂഷനുള്ള സ്മാർട്ട് ടി.വി.

കാനഡയിലുള്ളവർക്കായാണ് എൽ.ജി നിലവിൽ ഈ ഓഫർ നൽകുന്നത്. ഇന്ത്യയിൽ ഈ ഓഫർ ഉണ്ടാകുമോ എന്ന വിവരം എൽ.ജി പുറത്തുവിട്ടിട്ടില്ല. നിലവിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്ന കാനഡയിലുള്ളവർക്കോ, അവരുടെ സുഹൃത്തുക്കൾക്കോ ഈ വിവരം ഏറെ ഗുണം ചെയ്യുമെന്ന് ഉറപ്പ്. തങ്ങളുടെ തിരഞ്ഞെടുത്ത റീടെയ്-ലർമാർ വഴി വാങ്ങുമ്പോഴാണ് ഈ ഓഫർ ഉപഭോക്താവിന് ലഭ്യമാവുക. വാങ്ങാൻ താൽപര്യമുള്ളവർക്ക് ആവശ്യമുള്ള വിവരങ്ങൾ എൽ.ജി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെ നൽകിയിട്ടുണ്ട്.  മെയ് 18 മുതൽ 31 വരെയാകും ഈ ഓഫർ ലഭ്യമാവുക.

ജി.7 തിങ്ക് സവിശേഷതകൾ

എൽ.ജിയെ സംബന്ധിച്ചടുത്തോളം ഹൈ-എൻഡ് ഫ്ലാഗ്ഷിപ്പ് മോഡലാണ് ജി.7 തിങ്ക്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ ഉപയോഗം പരമാവധി ഫോണിൽ ഉൾക്കൊള്ളിക്കാൻ എൽ.ജി ശ്രമിച്ചിട്ടുണ്ട്. ഐഫോൺ എക്സിൻറെ മാതൃകയുള്ള ജി7 തിങ്കിൻറെ ഫോട്ടോ പോലും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അധിഷ്ഠിത കാമറയും, മികച്ച ശബ്ദവും, ഫുൾ വ്യൂ സൂപ്പർ ബ്രൈറ്റ് ഡിസ്പ്ലേയുമെല്ലാം മറ്റാർക്കും അവകാശപ്പെടാനില്ലാത്തതാണെന്ന് എൽ.ജി അവകാശപ്പെടുന്നുണ്ട്.

6.1 ഇഞ്ച് ഫുൾ വ്യൂ സ്ക്രീനാണ് ഫോണിലുള്ളത്. ഡിസ്പ്ലേയിൽ തന്നെ എക്കോ, ഓട്ടോ, സിനിമ, സ്പോർട്ട്സ്, ഗെയിംസ്, എക്സ്പേർട്ട് എന്നിങ്ങനെ ആറ് വ്യത്യസ്ത വ്യൂവിംഗ് മോഡുകൾ ഉണ്ട്. ആൻഡ്രോയിഡ് 8.0 ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം. ക്വാൽകോം സ്നാപ്ഡ്രാഗൺ 845 ചിപ്പ്സെറ്റാണ് ഉപയോഗിച്ചിട്ടുള്ളത്. 4 ജി.ബി റാമും, 64 ജി.ബി ഇൻറേണൽ മെമ്മറിയുമുണ്ട്.

16+16 മെഗാപിക്സലിൻറെ ഇരട്ട കാമറയാണ് പിന്നിലുള്ളത്. മുന്നിൽ 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസുമുണ്ട്. ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻറ് ആണ് ജി7 തിങ്ക് എന്ന പ്രത്യേകതയും ഫോണിനുണ്ട്. മാത്രമല്ല ഗൂഗിൾ അസിസ്റ്റൻഡ്, ഗൂഗിൾ ലെൻസ് സപ്പോർട്ടുമുണ്ട്. ഗൂഗിൾ ലെൻസ് എന്ന സവിശേഷതയുള്ള ഒരേയൊരു മോഡലും ജി7നാണ്. ഇതിനായി പ്രത്യേക ബട്ടൺ തന്നെ ഫോണിലുണ്ട്. വെർച്ച്വൽ 3ഡി ശബ്ദത്തിനായി ബൂംബോക്സ് സ്പീക്കറുകളും മോഡലിലുണ്ട്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍