UPDATES

സയന്‍സ്/ടെക്നോളജി

കിടിലൻ ഡിസൈനുമായി 1,20,000 രൂപയുടെ ‘എൽ.ജി സിഗ്നേച്ചർ 2018’

അത്യുഗ്രൻ ഡിസൈൻ തന്നെയാണ് സീരിസിന്റെ പ്രത്യേകത. ഇരട്ട കാമറ, സ്ലീക് ഡിസൈൻ, എന്നിവയാണ് മറ്റു സവിശേഷതകൾ.

സ്മാര്‍ട്ട് ഫോൺ ലൈനപ്പ് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എൽ.ജി സിഗ്നേച്ചർ എഡിഷൻ 2018 സ്മാര്‍ട്ട് ഫോണിനെ വിപണിയിലെത്തിച്ചു. 2017 ഡിസംബർ മാസമാണ് അവസാനമായി സിഗ്നേച്ചർ എഡിഷൻ സീരിസിനെ കമ്പനി പുറത്തിറക്കിയത്‌. അത്യുഗ്രൻ ഡിസൈൻ തന്നെയാണ് സീരിസിന്റെ പ്രത്യേകത. ഇരട്ട കാമറ, സ്ലീക് ഡിസൈൻ, എന്നിവയാണ് മറ്റു സവിശേഷതകൾ. ഇതിനോടൊപ്പം ബാങ്ങ് ഒലുഫ്‌സെൻ ബയോപ്‌ളേ ഹെഡ്‍ഫോൺ സൗജന്യമായി ലഭിക്കും.


നിലവിൽ കൊറിയയിലാണ് സിഗ്നേച്ചർ എഡിഷൻ 2018 മോഡലിനെ എൽ.ജി പുറത്തിറക്കിയത്. ഉടൻ ആഗോള വിപണിയിലേക്ക് ഫോൺ എത്തും. ഇന്ത്യൻ രൂപ ഏകദേശം 1,20,000 ആണ് മോഡലിന്റെ വിപണി വില.  കൊറിയയിൽ ഫോണിനായുള്ള പ്രീ-ഓർഡർ ഇതിനൊടകം ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 13 മുതൽ ഫോൺ ലഭ്യമായി തുടങ്ങുമെന്നാന്ന് അറിയിച്ചിട്ടുള്ളത്. ഏകദേശം 45,000 രൂപ വില വരുന്ന ബാങ്ങ് ഒലുഫ്‌സെൻ ബയോപ്‌ളേ ഹെഡ്‍ഫോണാണ് ഫോണിനൊപ്പം സൗജന്യമായി ലഭിക്കുന്നത്.

ഡിസൈൻ


സ്പോർട്സ് മെറ്റൽ ഫിനിഷിങാണ് ഫോണിന് സ്റ്റൈലീഷ് ലുക്ക് നൽകുന്നത്. സിർക്കോണിയം സെറാമിക് ബാക്ക് സ്ക്രാച്ച് റെസിസ്റ്റന്റാണ്. പിൻ ഭാഗത്തു തന്നെയാണ് ഫിംഗർപ്രിന്റ് സ്കാനർ ഘടിപ്പിച്ചിട്ടുള്ളത്. രണ്ടു ലെൻസാണ് പിന്നിലുള്ളത്.ഇടതു ഭാഗത്ത് വോളിയം കീയും മുകളിലായി ഓഡിയോ ജാക്കുമുണ്ട്. മൊത്തത്തിൽ മുൻ മോഡലിനെക്കാളും വ്യത്യസ്തനാണു എൽ.ജി സിഗ്നേച്ചർ എഡിഷൻ 2018.

സവിശേഷതകൾ


ആൻഡ്രോയിഡ് 8.0 ഓപ്പറേറ്റിങ് സിസ്റ്റം അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവർത്തനം. 6 ഇഞ്ച് ക്യൂഎച്ച്.ഡി ഓ.എൽ.ഇ.ഡി ഡിസ്പ്ലേ 2880×1440 പിക്സെൽസ് റെസലൂഷൻ വാഗ്‌ദാനം നൽകുന്നു. 18:9 ആണ് ആസ്പെക്ട് റേഷ്യോ. ഡിസ്‌പ്ലെയ്ക്ക് കരുത്തു പകരാൻ ഗറില്ലാ ഗ്ലാസ് പ്രൊട്ടക്ഷനുമുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ ഒക്റ്റാകോർ പ്രോസസ്സർ ഫോണിന് കരുത്തു പകരും. ഒപ്പം 6 ജി.ബി റാമുമുണ്ട്. 256 ജി.ബിയാണ് ഇന്റർണൽ മെമ്മറി. മെമ്മറി കാർഡ് ഉപയോഗിച്ച് 2 റ്റി.ബി വരെ മെമ്മറി ശേഷി ഉയർത്താനാകും.

16 മെഗാപിക്സലിന്റെ ഇരട്ട പിൻ കാമറയാണ് പിന്നിലുള്ളത്. എൽ.ഇ.ഡി ഫ്‌ളാഷുമുണ്ട്. മുന്നിൽ 8 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ ലെൻസുമുണ്ട്. 80 ഡിഗ്രി വൈഡ് ആംഗിളാണ് വാഗ്‌ദാനം നൽകുന്നത്. 3300 മില്ലി അമ്പയറാണ് ബാറ്ററി കരുത്ത്. വയർലെസ്സ് ചാർജിങ് 3.0 സംവിധാനവുമുണ്ട്. 4ജി വോൾട്ട്, ബ്ലൂടൂത്ത് 5, ജി.പി.എസ്, എൻഎഫ്.സി തുടങ്ങിയ കണക്റ്റിവിറ്റി സംവിധാനങ്ങൾ ശ്രേണിയിലെ മറ്റു ഫോണുകളിലെന്ന പോലെ എൽ.ജി സിഗ്നേച്ചർ 2018 എഡിഷനിലുമുണ്ട്. ഇന്ത്യയിൽ എന്ന് ലഭ്യമാകുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍