UPDATES

സയന്‍സ്/ടെക്നോളജി

അഞ്ച് കാമറയുമായി എൽ.ജിയുടെ പുത്തൻ വി 40 തിങ്ക്

കാർമിൻ റെഡ്, മൊറോക്കൻ ബ്ലൂ, പ്ലാറ്റിനം ഗ്രേ എന്നീ നിറങ്ങളിൽ വി40 തിങ്ക് ലഭ്യമാകുമെന്ന് എൽ.ജി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

സൗത്ത് കൊറിയൻ ഇലക്ട്രോണിക് ഭീമന്മാരായ എൽ.ജി തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍
ലൈനപ്പ് ഉയർത്തുന്നു. വിപണിയിൽ ശക്തമായി തിരിച്ചെത്തുന്നതിൻറെ ഭാഗമായി അഞ്ച് കാമറയുള്ള പുതിയ മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുകയാണ്. വി40 തിങ്ക് എന്നാണ് പുതിയ മോഡലിൻറെ പേര്. പിന്നിൽ മൂന്നു കാമറകളും മുന്നിൽ രണ്ടുമാണ് ഉള്ളത്. ഇതിനു പുറമേ കിടിലൻ റെസലൂഷനോടു കൂടിയ 6.4 ഇഞ്ച് ഹൈ ഡെഫനിഷൻ സ്ക്രീനാകും ഫോണിനുണ്ടാവുക എന്നാണ് അറിയുന്നത്.

കാർമിൻ റെഡ്, മൊറോക്കൻ ബ്ലൂ, പ്ലാറ്റിനം ഗ്രേ എന്നീ നിറങ്ങളിൽ വി40 തിങ്ക് ലഭ്യമാകുമെന്ന് എൽ.ജി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഫിംഗർപ്രിൻറ് സ്കാനർ മുൻഭാഗത്തു തന്നെയാണ്. എന്നാൽ കൂടുതൽ സവിശേഷതകളെപ്പറ്റിയും ഡിസൈനെപ്പറ്റിയും കമ്പനി അറിയിച്ചിട്ടില്ല. വില വിവരവും പരസ്യപ്പെടുത്തിയിട്ടില്ല. അടുത്തമാസം ഫോണിൻറെ ലോഞ്ചിംഗ് പ്രതീക്ഷിക്കാമെന്നാണ് അന്താരാഷ്ട്ര ടെക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പുറത്തുവന്ന റിപ്പോർട്ട് പ്രകാരം പിന്നിൽ 20,16,13 മെഗാപിക്സലുകളുടെ കാമറയാകും ഉണ്ടാവുക. പ്രൈമറി ലെൻസും, വൈഡ് ആംഗിൾ ലെൻസും, ടെലിഫോട്ടോ ലെൻസുമാണിവ. മുൻ കാമറ 3ഡി ഫേസ് ഡിറ്റക്ഷൻ സംവിധാനമുള്ളതാണ്. മിഴിവാർന്നതും അത്യാധുനിക സവിശേഷതകളുമുള്ള മുൻ കാമറ പ്രതീക്ഷിക്കാം. എൽ.ജി ജി.7 തിങ്കിൻറെ അതേ രീതിയിലുള്ള ഡിസൈനാകും പുതിയ മോഡലും സ്വീകരിക്കുകയെന്നും റിപ്പോർട്ടുണ്ട്.

90 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോയാണ് തിങ്ക് മോഡലുകളുടെ പ്രത്യേകത. ക്വാൽകോം സ്നാപ് ഡ്രാഗൺ പ്രോസസ്സറും 6ജി.ബി/8ജി.ബി റാമും ഫോണിന് കരുത്തേകും. ഡെഡിക്കേറ്റഡ് ഗൂഗിൾ അസിസ്റ്റൻറ് ഹാർഡ്-വെയർ ബട്ടണും എൽ.ജിയുടെ ക്വാഡ് ഡി.എ.സി ഓഡിയോ ടെക്ക്നോളജിയും തിങ്ക് മോഡലുകളുടെ പ്രത്യകതയാണ്. ഇവയെല്ലാം വി40 തിങ്ക് മോഡലിലും പ്രതീക്ഷിക്കാം. ആൻഡ്രോയിഡിൻറെ ഏറ്റവും പുതിയ ഓ.എസ്സായ 9.0 ലാകും ഫോൺ പ്രവർത്തിക്കുകയെന്നും റിപ്പോർട്ടുണ്ട്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍