UPDATES

സയന്‍സ്/ടെക്നോളജി

പ്രൊസസറുകളുടെ രൂപകല്‍പ്പനയില്‍ വന്‍ സുരക്ഷാവീഴ്ച്ച: കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ ‘മെമ്മറി’ വൈറസ് ആക്രമണ ഭീഷണിയില്‍

പ്രൊസസറുകള്‍ രൂപകല്‍പ്പന ചെയ്തതില്‍ ഉണ്ടായ സുരക്ഷാ വീഴ്ച്ചയല്ല, അപ്പ്‌ഡേറ്റ് ചെയ്ത് പ്രോബ്ലം ഫിക്‌സ് ചെയ്യാത്തതാണ് വൈറസിന് പ്രവര്‍ത്തിക്കാന്‍ എളുപ്പമാക്കിയതെന്നാണ് ഇന്റല്‍, എആര്‍എം കമ്പനികളുടെ പ്രതികരണം

കമ്പ്യൂട്ടര്‍ ഹാക്കേര്‍സിന് വന്‍തോതില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായിക്കുന്ന വിധത്തില്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാണരംഗത്ത് വന്‍ സുരക്ഷാവിഴ്ച്ച ഉണ്ടായതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്റല്‍, എഎംഡി, എആര്‍എം എന്നീ കമ്പനികള്‍ രൂപകല്‍പ്പന ചെയ്ത പ്രൊസസറുകളാണ് പുതിയ വൈറസുകള്‍ക്ക് എളുപ്പം ആക്രമിക്കാന്‍ സാധിക്കുകയെന്നും ഗവേഷണത്തില്‍ കണ്ടെത്തി. ഇത്തരം കംപ്യൂട്ടറുകളില്‍ സൂക്ഷിക്കുന്ന പാസ്‌വേര്‍ഡുകള്‍, ബാങ്കിങ് വിവരങ്ങള്‍ എന്നിവയാണ് സുരക്ഷാ ഭീഷണി നേരിടുന്നത്.

അക്കാദമിക്കുകളും ഇന്‍ഡസ്ട്രി ഗവേഷകരും ഉള്‍പ്പടെ ഗൂഗിള്‍ പ്രൊജക്ട് സീറോ സെക്യൂരിറ്റി ഗവേഷകരാണ് പുതിയ അപകടകാരികളായ വൈറസുകളെ കണ്ടെത്തിയത്. മെല്‍റ്റ് ഡൗണ്‍, സ്‌പെക്ടര്‍ എന്നീ പേരുകള്‍ നല്‍കിയിട്ടുളള ഈ വൈറസുകള്‍ ലോകത്തെ മുഴുവന്‍ കംമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കുകളേയും അരക്ഷിതമാക്കുമെന്നാണ് കണ്ടെത്തല്‍. ആധുനികമായ കംപ്യൂട്ടറുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ടാബുകള്‍, പേഴ്‌സണല്‍ കംപ്യുട്ടറുകള്‍ എന്നിവയിലെ എല്ലാ ഓപ്പറേറ്റിങ് സിസ്റ്റ്ങ്ങളിലും ‘മെല്‍റ്റ് ഡൗണ്‍’, ‘സ്‌പെക്ടര്‍’ എന്നീ വൈറസുകള്‍ ആക്രമിക്കുമെന്നാണ് ഗൂഗിള്‍ ‘പ്രൊജക്ട് സീറോ’യുടെ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

‘മെല്‍റ്റ്ഡൗണ്‍’ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും അപകടകാരിയായ വൈറസാകാന്‍ സാധ്യതയുണ്ടെന്ന്” ഗ്രസ് സര്‍വ്വകലാശാല ഗവേഷകന്‍ ഡാനിയല്‍ പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

1995 മുതല്‍ നിര്‍മ്മിച്ച ഇന്റല്‍ കമ്പനികളുടെ പ്രൊസസറുകളാണ് കൂടുതലും അപകടത്തിലാവുക. 2013 നു മുമ്പുളള ഇറ്റാനിയം സെര്‍വ്വര്‍ ചിപ്പുകളും ആറ്റം പ്രൊസസറുകളും വൈറസ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെടും. മെല്‍റ്റ് ഡൗണ്‍ വൈറസിന്റെ ആക്രമണം ഹാക്കേര്‍സിന് കംപ്യൂട്ടറിന്റെ മെമ്മറി മോഷ്ടിക്കാനുളള ഹാര്‍ഡ് വയര്‍ തടസങ്ങളെ ഇല്ലാതാക്കുമെന്നതാണ് പ്രത്യേകത.

സ്‌പെക്ട്ര വൈറസ് ബാധ വിവിധ കമ്പനികള്‍ നിര്‍മ്മിച്ചിരിക്കുന്ന മോഡേണ്‍ പ്രൊസസറുകള്‍ തകര്‍ക്കുമെന്നാണ് നിഗമനം. ഇന്റല്‍ എഎംഡി ഉള്‍പ്പടെയുളള കമ്പനികള്‍ നിര്‍മ്മിച്ച് പ്രൊസസറുകള്‍ തകര്‍ക്കാന്‍ ഈ വൈറസിനു സാധിക്കും. രഹസ്യവിവരങ്ങള്‍ കരസ്ഥമാക്കാന്‍ ഹാക്കേര്‍സിനെ സഹായിക്കാന്‍ ഈ വൈറസിന് സാധിക്കും. പക്ഷെ, സ്പക്ട്ര വൈറസിന്റെ ആനുകൂല്യത്തില്‍ മോഷണം ഹാക്കേര്‍സിന് അത്ര എളുപ്പമാവില്ലെന്നാണ് ഗ്രസ് സര്‍വ്വകലാശാലയിലെ ഗവേഷകരുടെ അഭിപ്രായം.

അതേസമയം, പ്രൊസസറുകള്‍ രൂപകല്‍പ്പന ചെയ്തതില്‍ ഉണ്ടായ സുരക്ഷാ വീഴ്ച്ചയല്ല, അപ്പ്‌ഡേറ്റ് ചെയ്ത് പ്രോബ്ലം ഫിക്‌സ് ചെയ്യാത്തതാണ് വൈറസിന് പ്രവര്‍ത്തിക്കാന്‍ എളുപ്പമാക്കിയതെന്നാണ് ഇന്റല്‍, എആര്‍എം കമ്പനികളുടെ പ്രതികരണം. വൈറസ് ആക്രമണം തടയാനായി പ്രത്യേക സോഫ്റ്റുവെയറുകള്‍ അപ്പ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് കമ്പനി വക്താക്കള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍