UPDATES

സയന്‍സ്/ടെക്നോളജി

ഫിറ്റ്‌നസ് കൂടുതല്‍ ലളിതമാക്കാം; എം.ഐ ബാന്‍ഡ് 3 വിപണിയില്‍

വിലക്കുറവില്‍ ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും മികച്ച മോഡല്‍ തന്നെയാണ് എം.ഐ ബാന്‍ഡ് 3

ഫിറ്റ്‌നസ് ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പ് ഒടുവില്‍ അവസാനിക്കുകയാണ്. കുറഞ്ഞ വിലയില്‍ ഏറ്റവും സവിശേഷത കൂടിയ ഫിറ്റ്‌നെസ് ബാന്‍ഡായ ഷവോമിയുടെ എം.ഐ ബാന്‍ഡ് 3 ഇപ്പോള്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു. എം.ഐ ബാന്‍ഡ് 2 വിന്റെ പിന്മുറക്കാരനായാണ് പുതിയ മോഡലിന്റെ വരവ്. പാവങ്ങളുടെ ഐ-ഫോണ്‍ എന്ന വിശേഷണമുള്ള ഷവോമി ഇറക്കുന്ന മോഡലായത് കൊണ്ടുതന്നെ മികച്ചതാകും എന്ന പ്രതീക്ഷ കൈവിടാതെയുള്ള കാത്തിരിപ്പായിരുന്നു ഏവരുടെയും. എന്നാല്‍ ആ പ്രതീക്ഷയെ ഒരുവിധത്തിലും കൈവിടേണ്ടതില്ല. ബാന്‍ഡ് 3 സൂപ്പറാണ് !
സോണി, സാംസംഗ്, ഹുവാവേ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഫിറ്റ്‌നസ് ബാന്‍ഡുകളോട് കിടപിടിക്കുന്ന രീതിയിലാണ് എം.ഐ ബാന്‍ഡ് 3യുടെ വരവ്. ലുക്കും ഗംഭീരം. കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, വാട്ടര്‍ റെസിസ്റ്റന്‍സ്, 20 ദിവസത്തെ ബാറ്ററി ബാക്കപ്പ് തുടങ്ങി നിരവധി സവിശേഷതകളാണ് മോഡലിലുള്ളത്. ഷവോമി എം.ഐ ബാന്‍ഡ് 2 ഇറങ്ങിയതിന് രണ്ടു വര്‍ഷം കഴിഞ്ഞാണ് ബാന്‍ഡ് 3 ഇറക്കിയത് എന്നത് കൊണ്ടുതന്നെ പരമാവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
സവിശേഷതകള്‍
ആദ്യമേ തന്നെ പറയട്ടേ… വിലക്കുറവില്‍ ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും മികച്ച മോഡല്‍ തന്നെയാണ് എം.ഐ ബാന്‍ഡ് 3. പ്രധാനമായും ചുവപ്പ്, നീല, കറുപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാകും ബാന്‍ഡ് ലഭിക്കുക. വരുന്ന മെസ്സേജുകളും മറ്റ് നോട്ടിഫിക്കേഷനും കൃത്യമായി വായിക്കാന്‍ വലിയ സ്‌ക്രീനുണ്ട്. 128×80 പിക്‌സല്‍ റെസലൂഷനുള്ള 0.78 ഇഞ്ച് ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, വാട്ടര്‍, ഡസ്റ്റ് റസിസ്റ്റന്‍സ് എന്നീ സംവിധാനവും ഈ മോഡലിലുണ്ട്.
110 മില്ലീ ആംപെയര്‍ കരുത്തുള്ള ബാറ്ററി 20 ദിവസത്തെ ബാക്കപ്പ് വാഗ്ദാനം നല്‍കുന്നുണ്ട്. ആപ്പ്, കോണ്‍ നോട്ടിഫിക്കേഷന്‍, മോഷന്‍ ട്രാക്കിംഗ്, ഹെല്‍ത്ത് മാനേജ്‌മെന്റ് എന്നീ സംവിധാനങ്ങളും ബാന്‍ഡ് 3ല്‍ പ്രവര്‍ത്തിക്കും. ചൈനയില്‍ 169 യുവാനാണ് ഷവോമി ബാന്‍ഡ് 3 യുടെ ചൈനയിലെ വില. ഇന്ത്യന്‍ വില ഏകദേശം 1600 രൂപ വരും. ബാന്‍ഡ് 3 യുടെ ഇന്ത്യയിലേക്കുള്ള വരവ് അധികം വൈകില്ല എന്നാണ് പ്രമുഖ ടെക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫിറ്റ്‌നസ് ബാന്‍ഡിനെ അറിയാന്‍
വാച്ചിനു പകരം ഫിറ്റ്‌നെസ് ബാന്‍ഡ് കൈയ്യില്‍ കെട്ടിക്കൊണ്ട് നടക്കാവുന്നതാണ്. ഇതിനു ശേഷം നിങ്ങള്‍ നടക്കുന്നതിന്റെയും ഓടുന്നതിന്റെയും കണക്കുകളെല്ലാം ബാന്‍ഡ് രേഖപ്പെടുത്തും. ഇതിലൂടെ എത്രസമയം നിങ്ങളുടെ ശരീരം പ്രവര്‍ത്തിച്ചു എത്ര ഊര്‍ജം നഷ്ടപ്പെട്ടു എന്നെല്ലാം കൃത്യമായി അറിയാനാകും. മാത്രമല്ല ഹൃദയത്തിന്റെ പ്രവര്‍ത്തം അറിയാനായി ഹാര്‍ട്ട് റേറ്റ് സെന്‍സറും ബാന്‍ഡിലുണ്ട്. ഇരിക്കുന്ന പൊസിഷനില്‍ മാറ്റം വേണമെങ്കില്‍ അതും, രാത്രി എത്ര സമയം ഉറങ്ങിയെന്നുമെല്ലാമുള്ള കൃത്യം കണക്ക് ബാന്‍ഡ് അതാത് സമയം വിവരിച്ചു നല്‍കും.
അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍