UPDATES

സയന്‍സ്/ടെക്നോളജി

അത്യുഗ്രൻ കാമറാ കരുത്തും 6 ജി.ബി റാമുമായി എം മാക്സ് 3

മാക്സ് 2 നെ അപേക്ഷിച്ച് അത്യുഗ്രൻ കരുത്തുമായാണ് പുതിയ മോഡലിൻറെ വരവ്. ബാറ്ററിയിലും റാമിലുമടക്കം വലിയ മാറ്റം വരുത്തിയിരിക്കുന്നു.

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിർമാതാക്കളായ ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണായ എം മാക്സ് 3യെ അവതരിപ്പിച്ചു. എം മാക്സ് 2 അവതരിപ്പിച്ച് ഏതാനും മാസങ്ങൾക്കുള്ളിലാണ് പുതിയ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. മാക്സ് 2 നെ അപേക്ഷിച്ച് അത്യുഗ്രൻ കരുത്തുമായാണ് പുതിയ മോഡലിൻറെ വരവ്. ബാറ്ററിയിലും റാമിലുമടക്കം വലിയ മാറ്റം വരുത്തിയിരിക്കുന്നു.

ശ്രേണിയിലെ മറ്റ് ഫോണുകളെ അപേക്ഷിച്ച് മാക്സ് 3ൽ അത്യുഗ്രൻ 6.9 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. 4ജി വോൾട്ട് സംവിധാനം രണ്ട് സിമ്മിലും ഉപയോഗിക്കാനാകും. ഇരട്ട പിൻ കാമറയുണ്ട്. ഇതിലെല്ലാം പുറമേ 6 ഇഞ്ച് റാമും 5500 മില്ലി ആംപെയറിൻറെ കരുത്തൻ ബാറ്ററിയും ഫോണിൻറെ പ്രത്യേകതയാണ്. നിലവിൽ ചൈനയിലാണ് ഫോൺ അവതരിപ്പിച്ചത്. ഇന്ത്യയിൽ ഉടൻ പ്രതീക്ഷിക്കാം.

മാക്സ് 3 സവിശേഷതകൾ

രണ്ട് വേരിയൻറുകളിലാണ് ഷവോമി എം.ഐ മാക്സ് 3യെ അവതരിപ്പിച്ചിരിക്കുന്നത്. 4 ജി.ബി വേർഷനും, 6 ജി.ബി വേർഷനുമാണ് അവ. 4.ജി.ബി വേർഷനിൽ 64 ജി.ബി ഇൻറേണൽ മെമ്മറിയുണ്ട്. 6 ജി.ബി വേർഷനിൽ 128 ജി.ബി ഇൻറേണൽ മെമ്മറിയും കരുത്തേകും. 6.9 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്പ്ലേ 1080X2160 പിക്സൽ റെസലൂഷൻ വാഗ്ദാനം നൽകുന്നു. പ്രത്യേകം ബ്രൈറ്റ്നസ് സംവിധാനവും അത്യുഗ്രൻ കോൺട്രാസ്റ്റ് റേഷ്യോയും ഉള്ളതാണ് മോഡൽ.

1.8 ജിഗാഹെർട്സ് സ്നാപ്ഡ്രാഗൺ പ്രോസസ്സർ ഫോണിൻറെ കരുത്ത് വർദ്ധിപ്പിക്കുന്നു. കാമറാ കരുത്തിലും പിന്നിലല്ല മാക്സ് 3. 12 മെഗാപിക്സലിൻറെയും 5 മെഗാപിക്സലിൻറെയും ഇരട്ട പിൻ കാമറയാണ് പിന്നിലുള്ളത്. മുന്നിൽ 8 മെഗാപിക്സലിൻറെ കാമറയുമുണ്ട്. രണ്ട് സിം കാർഡുകളിലും 4ജി വോൾട്ട് സംവിധാനമുണ്ടെന്നത് മറ്റൊരു പ്രത്യേകതയാണ്. ഡ്വുവൽ ബാൻഡ് വൈഫൈ, ബ്ലൂടൂത്ത്, ഗ്ലോണാസ്, ജി.പി.എസ്, ടൈപ്പ് സി യു.എസ്.ബി തുടങ്ങിയ കണക്ടീവിറ്റി സംവിധാനങ്ങൾ ഫോണിലുണ്ട്.

ആക്സിലോമീറ്റർ, പ്ലോക്സിമിറ്റി ലൈറ്റ് സെൻസർ, ആംപിയൻറ് ലൈറ്റ് സെൻസർ, ഇലക്ട്രോണിക് കോംപസ്, ഗ്രയോസ്കോപ്പ്, ഇൻഫ്രാറെഡ്, ഫിംഗർപ്രിൻറ് സെൻസർ തുടങ്ങിയ സെൻസറിംഗ് സംവിധാനവും ശ്രേണിയിലെ മറ്റ് ഫോണികളിലെന്ന പോലെ മാക്സ് 3ലുമുണ്ട്. 5,500 മില്ലി ആംപെയറാണ് ബാറ്ററി കരുത്ത്. അതിവേഗ ചാർജിംഗ് സംവിധാനമുള്ള ബാറ്ററിയാണിത്. 221 ഗ്രാമാണ് ഫോണിൻറെ ഭാരം.

വില – 4 ജി.ബി റാം വേർഷൻ (17,300 രൂപ)

               6 ജി.ബി റാം വേർഷൻ (20,400 രൂപ)

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍