UPDATES

സയന്‍സ്/ടെക്നോളജി

ബില്‍ട്ട്-ഇൻ ജി.പി.എസ്, എൻ.എഫ്.സി സംവിധാനങ്ങളുമായി മിസ്ഫിറ്റ് വേപ്പർ 2 സ്മാർട്ട് വാച്ച്

ഫിറ്റ്നസിനും ആരോഗ്യം നിലനിർത്തുന്നതിനായുമുള്ള സംവിധാനങ്ങളും മോഡലിലുണ്ട്

സ്മാർട്ട് വാച്ച് നിർമാതാക്കളായ മിസ്ഫിറ്റ് തങ്ങളുടെ ഏറ്റവും പുതിയ മോഡല്‍ വിപണിയിലെത്തിച്ചു. മിസ്ഫിറ്റ് വേപ്പർ 2 എന്നാണ് മോഡലിന്‍റെ പേര്. വേപ്പർ മോഡലിന്‍റെ പിന്മുറക്കാരനായാണ് പുതിയ മോഡലിൻറെ വരവ്. മുൻ മോഡലിൽ ഇല്ലാതിരുന്ന ജി.പി.എസ്, എൻ.എഫ്.സി സംവിധാനങ്ങൾ പുതിയ മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇവ കൂടാതെ അപ്ഗ്രേഡഡ് ഹാർട്ട് റേറ്റിംഗ് സെൻസറും പുത്തൻ മോഡലിലുണ്ട്.

ഡിസൈന്‍റെ കാര്യത്തിൽ വലിയ മാറ്റമൊന്നും മിസ്ഫിറ്റ് വരുത്തിയിട്ടില്ല. ഏറെ ആരാധകരുള്ള ഈ മോഡലിനെ കമ്പനി നിലനിർത്തുകയായിരുന്നു. പുറത്തിറക്കുന്ന തീയതി കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അധികം താമസിയാതെ ലഭ്യമാകുമെന്നാണ് അറിയുന്നത്. ഔദ്യോഗിക വെബ്സൈറ്റിലൂടെയും പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പോർട്ടിലിലൂടെയും വാച്ച് ലഭിക്കും.

സവിശേഷതകൾ

അത്യുഗ്രൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് പുതിയ മോഡലിന്‍റെ വരവ്. 1.19 ഇഞ്ചും 1.39 ഇഞ്ചുമുള്ള ഡിസ്പ്ലേ മോഡലുകളാണ് വിപണിയിലെത്തുക. രണ്ടു മോഡലുകളിലും അമോലെഡ് ഡിസ്പ്ലേയാണുള്ളത്. കൂടാതെ 46 മില്ലീമീറ്ററിന്‍റെ കെയ്സും ഘടിപ്പിച്ചിട്ടുണ്ട്. ജി.പി.എസ്, എൻ.എഫ്.സി സംവിധാനങ്ങൾ ഇരു മോഡലുകളിലും ഉൾക്കൊള്ളിച്ചിരിക്കുന്നു.

ഫിറ്റ്നസിനും ആരോഗ്യം നിലനിർത്തുന്നതിനായുമുള്ള സംവിധാനങ്ങളും മോഡലിലുണ്ട്. ജോഗിംഗ് സമയത്തെ സ്പീഡ്, ദൂരം, എലിവേഷൻ, മുതലായവ വാച്ച് രേഖപ്പെടുത്തുകയും നോട്ടിഫിക്കേഷൻ നൽകുകയും ചെയ്യും. എൻ.എഫ്.സി ചിപ്പ് ഘടിപ്പിച്ചിട്ടുള്ളതിനാൽ ഗൂഗിൾ പേ വഴി പണമിടപാട് നടത്താനും കഴിയും. ഹാർട്ട് റേറ്റ് സെൻസറും 30 മീറ്റർ വരെയുള്ള വാട്ടർ റെസിസ്റ്റൻസ് സംവിധാനവും മോഡലിന്‍റെ വേറിട്ട പ്രത്യേകതയാണ്.

വില

18,300 രൂപ മുതൽ

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍