UPDATES

സയന്‍സ്/ടെക്നോളജി

ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ വേണ്ട! പണം ഈസിയായി കൈമാറാം മൊബൈൽ വാലറ്റുകളിലൂടെ

ഫോൺ റീച്ചാർജ് ചെയ്യുക, ടാക്സിക്ക് പണം നൽകുക തുടങ്ങി പലചരക്കു കടകളിലും, റെസ്റ്റൊറെന്റിലും വരെ വാലറ്റുകൾ ഉപയോഗിച്ച് പണം കൈമാറാനാകും.

മൊബൈൽ ഇ-വാലറ്റുകളെ കുറിച്ച് ഏവരും കേട്ടിട്ടുണ്ടാകും. എന്നാൽ അവയുടെ സാധ്യതകൾ എത്ര പേർക്ക് പൂർണമായി അറിയാം എന്നത് സംശയമാണ്. മാറുന്ന ഡിജിറ്റൽ യുഗത്തിൽ മൊബൈൽ വാലറ്റുകളുടെ ആവശ്യകതയും നാൾക്കുനാൾ ഏറുകയാണ്. ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഇല്ലാതെ തന്നെ തങ്ങളുടെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഇടപാടുകാർക്ക് ഇന്റർനെറ്റിലൂടെ പണം കൈമാറാനാകും എന്നതാണ് സിജിറ്റൽ ഇ-വാലറ്റുകളെ ആകർഷകമാക്കുന്നത്. ഫോൺ റീച്ചാർജ് ചെയ്യുക, ടാക്സിക്ക് പണം നൽകുക തുടങ്ങി പലചരക്കു കടകളിലും, റെസ്റ്റൊറെന്റിലും വരെ വാലറ്റുകൾ ഉപയോഗിച്ച് പണം കൈമാറാനാകും.

"</p
ഇ-വാലറ്റുകളുടെ പ്രാധാന്യം വർധിക്കുന്നതു കൊണ്ടു തന്നെ നിരവധി കമ്പനികൾ മൊബൈൽ വാലറ്റ് ആപ്പുകൾ അവതരിപ്പിക്കുന്നുണ്ട്. ഏകദേശം ഇരുപതിലധികം വാലറ്റുകളാണ് രാജ്യത്തിപ്പോൾ നിലവിലുള്ളത്. പേ ടിഎം, മൊബി ക്വിക്ക്, ഫ്രീ ചാർജ്, എന്നിവയാണ് പ്രധാന വാലറ്റുകൾ. എന്നാൽ ഇവയെ കൂടാതെ വാലറ്റുകളുടെ സാധ്യത തിരിച്ചറിഞ്ഞ് എയർടെൽ മണി, ജിയോ മണി എന്നീ വാലറ്റുകളും പുതുതായി പുറത്തിറങ്ങിയിട്ടുണ്ട്. മൊബൈൽ വാലറ്റുകളെ പ്രധാനമായും നാലായി തിരിക്കാം.
ഓപ്പൺ വാലറ്റ്
ഓപ്പൺ വാലറ്റിലൂടെ സാധനങ്ങൾ വാങ്ങാൻ കഴിയും. ഒപ്പം ഒരു മൊബൈലിൽ നിന്ന് മറ്റൊരു മൊബൈലിലേയ്ക്ക് പണം അയയ്ക്കാനുമാകും. അയയ്ക്കുന്ന പണം എ.ടി.എമ്മിലൂട പിൻവലിക്കാം.
സെമി ഓപ്പൺ
നമ്മുടെ അക്കൗണ്ടിലുള്ള ഒരു നിശ്ചിത പണം സെമി ഓപ്പൺ വാലറ്റിലോട്ട് നിക്ഷേപിക്കാം. എന്നാൽ എത്ര തുകയാണോ നിക്ഷേപിച്ചത്, അവ മുഴുവനും സാധനങ്ങൾ വാങ്ങാനായി ചിലവഴിക്കേണ്ടി വരും. നിക്ഷേപിച്ച പണം പിൻവലിക്കാനാവില്ല.
സെമി ക്ലോസ്ഡ്
ഒന്നിലധികം സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള വാലറ്റുകൾ ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ നടത്താം. സെമി ക്ലോസ്ഡ് വാലറ്റുകൾ കൂടുതൽ സുതാര്യവുമാണ്. ഏവർക്കും അറിയാവുന്ന പേ.ടി.എം വാലറ്റ് സെമി ക്ലോസ്ഡിന് ഉദാഹരണമാണ്.
"</p
ക്ലോസ്ഡ് വാലറ്റ് 
ഒരു പ്രത്യേക കമ്പനിയുടെ, അല്ലെങ്കിൽ സേവനദാതാവിന്റെ  മാത്രം സാധനങ്ങളും സേവനങ്ങളും ലഭ്യമാകാൻ ഉപയോഗിക്കുന്നവയാണ് ക്ലോസ്ഡ് വാലറ്റുകൾ. ടെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിക്കുന്ന  ഐ.ആർ.സി.ടി.സി വാലറ്റാണ് ഇതിന് ഉദാഹരണം.
ഇവ ശ്രദ്ധിക്കുക
മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ വാലറ്റും  നഷ്ടമാകുമെന്നത് ഇ-വാലറ്റുകളുടെ ഒരു പ്രധാന പോരായ്മയാണ്. അതു കൊണ്ടു തന്നെ വാലറ്റിന്റെ പാസ് വേഡ് മൊബൈലിൽ സൂക്ഷിക്കാതിരിക്കുകയാകും നന്ന്. ഒപ്പം, വാലറ്റുകളിൽ കുറച്ചു മാത്രം പണം നിക്ഷേപിച്ച് ആവശ്യത്തിനു മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക.
അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍