UPDATES

സയന്‍സ്/ടെക്നോളജി

കാത്തിരിപ്പിനൊടുവിൽ മോട്ടോയുടെ ചുണക്കുട്ടികൾ എത്തി

മോട്ടോ ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ കരുത്തന്മാരായ ഇ5 പ്ലസ്, ഇ5 എന്നീ മോഡലുകളെ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചു. സ്റ്റോക്ക് ആൻഡ്രോയിഡിന് പേരുകേട്ട മോട്ടോ ഫോണുകളിൽ നിരവധി തകർപ്പൻ ഫീച്ചറുകൾ കൂടി ഉൾക്കൊള്ളിച്ചാണ് ഇരു മോഡലുകളും എത്തിയിരിക്കുന്നത്. 6 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്‌പ്ലേ, 18:9 ആസ്പെക്ട് റേഷ്യോ, 5000 മില്ലി ആംപെയറിൻറെ കരുത്തൻ ബാറ്ററി എന്നിവ ഫോണിൻറെ പ്രത്യേകതകളാണ്.

ഓൺലൈൻ ഷോപ്പിംഗ് പോർട്ടലായ ആമസോൺ വഴിയും മോട്ടോ ഹബ്ബ് സ്റ്റോറുകൾ വഴിയുമാകും ഫോണിൻറെ വിൽപ്പന. ഈ വർഷം ആദ്യം ബ്രസീലിൽ ഫോൺ അവതരിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് അവിടെ ലഭിച്ചത്. മോട്ടോ ഡിസ്‌പ്ലേ, മോട്ടോ ആക്ഷൻ എന്നീ ഫീച്ചറികളും വെള്ളം ഉള്ളിൽ കയറുന്നത് തടയാനായി സപ്ലാഷ് റെസിസ്റ്റൻഡ് നാനോ കോട്ടിംഗ് സംവിധാനവും ഇരു മോഡലുകളിലുമുണ്ട്. കറുപ്പ്, ഗോൾഡ് നിറങ്ങളിൽ ഫോൺ ലഭിക്കും. ജൂലൈ 11 അർധരാത്രി മുതലാകും ഇരു മോഡലുകളുടെയും വിൽപ്പന.


ഇ5 പ്ലസ് സവിശേഷതകൾ

ആൻഡ്രോയിഡ് 8.0 ഓറിയോ സ്റ്റോക്ക് ആൻഡ്രോയിഡ് സിസ്റ്റം അധിഷ്ഠിതമായാണ് ഫോൺ പ്രവർത്തിക്കുന്നത്. 6 ഇഞ്ച് ഹൈ ഡെഫനിഷൻ മാക്സ് വിഷൻ ഐ.പി.എസ് ഡിസ്പ്ലേ 720×1440 പിക്സൽ റെസലൂഷൻ വാഗ്ദാനം നൽകുന്നു. ഇരട്ട നാനോ സിം ഫോണിൽ ഉപയോഗിക്കാം. 3 ജി.ബി റാമിനൊപ്പം 1.4 ജിഗാഹെർട്സ് പ്രോസസ്സർ ഫോണിന് കരുത്തേകുന്നു. 12 മെഗാപിക്സൽ ലേസർ ഓട്ടോഫോക്സ് കാമറയാണ് പിന്നിൽ. മുന്നിൽ 5 മെഗാപിക്സൽ സെൽഫി കാമറ. 32 ജി.ബിയാണ് ഇൻറേണൽ മെമ്മറി. എക്സ്റ്റേണൽ കാർഡ് ഉപയോഗിച്ച് 128 ജി.ബി വരെ വർധിപ്പിക്കാനാകും.

4ജി എൽ.ടി.ഇ വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ് എന്നീ കണക്ടീവിറ്റി സംവിധാനങ്ങൾ ഫോണിലുണ്ട്. ആക്സിലോമീറ്റർ, ആംബിയൻറ് ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ, ഫിംഗർപ്രിൻറ് സെൻസർ തുടങ്ങിയ സെൻസറുകളും ശ്രേണിയിലെ മറ്റ് മോഡലുകളെപ്പോലെ ഇ5 പ്ലസ് മോഡലിലുണ്ട്. 5000 മില്ലി ആംപെയറിൻറെ കരുത്തൻ ബാറ്ററി മോഡലിൻറെ മറ്റാരു പ്രത്യേകതയാണ്. 15 മിനിറ്റ് റീച്ചാർജ് ചെയ്താൽ 6 മണിക്കൂർ ബാക്കപ്പാണ് കമ്പനി അവകാശപ്പെടുന്നത്.ഇതിനായി 10 വാട്ടിൻറെ റാപ്പിഡ് ചാർജർ ഓൺ ബോക്സിൽ ലഭിക്കും. വില – 11,999 രൂപ


ഇ5 സവിശേഷതകൾ

5.7 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേയാണ് ഈ മോഡലിലുള്ളത്. 720×1440 പിക്സലിൻറതാണ് ഡിസ്പ്ലേ. 1.4 ജിഗാഹെർട്സ് സ്നാപ്ഡ്രാഗൺ പ്രോസസ്സറും 2 ജി.ബി റാമും ഇ5 ന് കരുത്തേകുന്നു. 13 മെഗാപിക്സൽ പിൻ കാമറയും 5 മെഗാപിക്സൽ മുൻ കാമറയുമുണ്ട്. 16 ജി.ബിയാണ് ഇൻറേണൽ മെമ്മറി. എക്സ്റ്റേണൽ കാർഡ് ഉപയോഗിച്ച് 128 ജി.ബി വരെ വർധിപ്പിക്കാനാകും. 4000 മില്ലി ആംപെയറിൻറെതാണ് ബാറ്ററി. ഇ5 പ്ലസ്സിലുള്ളത് പോലെ എല്ലാ കണക്ടീവിറ്റി സംവിധാനങ്ങളും ഈ മോഡലിലുമുണ്ട്. വില – 9,999 രൂപ

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍