UPDATES

സയന്‍സ്/ടെക്നോളജി

റെഡ്മി നോട്ട് 5 പ്രോയ്ക്ക് വെല്ലുവിളിയായി മോട്ടോറോളയുടെ മോട്ടോ വണ്‍ പവര്‍/ വീഡിയോ

15999 രൂപയ്ക്ക് ഓണ്‍ലൈനില്‍ എത്തിയ മോട്ടോ വണ്‍ പവര്‍, ഇത് വരെ കിട്ടാവുന്ന ഏറ്റവും മിഡ് റേഞ്ച് ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ ആകും

മിഡ് റേഞ്ച് ഫോണുകളില്‍ രാജാവായായ റെഡ്മി നോട്ട് 5 പ്രോയ്ക്ക് വെല്ലുവിളിയായി മോട്ടോറോളയുടെ മോട്ടോ വണ്‍ പവര്‍ ഇന്ന് വിപണിയില്‍ എത്തും. മോട്ടോ വണ്‍ പവര്‍, ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് ആയ ഫ്‌ളിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പ്പന. ന്യൂ ഡല്‍ഹിയില്‍ വച്ച് ഫസ്റ്റ് ലുക്ക് വീഡിയോ മോട്ടോറോള പുറത്തു ഇറക്കി.

6.2 ഇഞ്ച് വരുന്ന ഡിസ്പ്ലേയില്‍ 636 സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍ കരുത്തു നല്‍കുന്നു. 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റ് ആണ് ഇന്ത്യയില്‍ മോട്ടോറോള ഇറക്കുന്നത്. സ്റ്റോക്ക് ആന്‍ഡ്രോയിഡ് എന്ന പ്രത്യേകതയും മോട്ടോ വണ്‍ പവര്‍ മുന്നോട്ട് വയ്ക്കുന്നു.

സ്‌നാപ്ഡ്രാഗണ്‍ 636 ഇതിനോടകം നോക്കിയ, അസൂസ്, റെഡ്മി എന്നി കമ്പനികള്‍ ഉപയോഗിച്ച് തുടങ്ങി. 15999 രൂപയ്ക്ക് ഓണ്‍ലൈനില്‍ എത്തിയ മോട്ടോ വണ്‍ പവര്‍, ഇത് വരെ കിട്ടാവുന്ന ഏറ്റവും മിഡ് റേഞ്ച് ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ ആകും.

ഈ വര്‍ഷം ഓഗസ്റ്റില്‍, മോട്ടോറോള പി 30 എന്ന പേരില്‍ ചൈനയില്‍ ഇറക്കിയ ഇതേ ഫോണ്‍ വിപണികളില്‍ വന്‍ നേട്ടം കൈവരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍