UPDATES

സയന്‍സ്/ടെക്നോളജി

വിപണി കീഴടക്കാന്‍ 6 ജി.ബി റാമുമായി മോട്ടോ എക്‌സ് 4 ഇന്ത്യയില്‍

ഫെബ്രുവരി ഒന്ന് മുതല്‍ ഫോണ്‍ വിപണിയില്‍ ലഭ്യമായി തുടങ്ങും. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ഫ്‌ളിപ് കാര്‍ട്ടിലൂടെയാകും വില്‍പ്പന.

ബില്‍ഡ് ക്വാളിറ്റിയില്‍ പണ്ടേ പേരുകേട്ടവരാണ് മോട്ടോ ഫോണുകള്‍. ഇപ്പോള്‍ അത്യുഗ്രന്‍ ചിപ് സെറ്റ്, ഗ്രാഫിക്‌സ്, ഡിസ്‌പ്ലേ മികവ് എന്നിവയോടൊപ്പം 6 ജിബി റാമും കൂടി. മോട്ടോ എക്‌സ് 4 ഇന്ത്യയില്‍ എത്തിയിരിക്കുകയാണ്. തിങ്കളാഴ്ചയാണ് എക്സ് ഫോറിനെ മോട്ടോ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

ഫെബ്രുവരി ഒന്ന് മുതല്‍ ഫോണ്‍ വിപണിയില്‍ ലഭ്യമായി തുടങ്ങും. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ഫ്‌ളിപ് കാര്‍ട്ടിലൂടെയാകും വില്‍പ്പന. എക്‌സ് ഫോറിന്റെ 4 ജിബി വേര്‍ഷന്‍ നേരത്തെ തന്നെ വിപണിയില്‍ എത്തിയതാണ്. പുതിയ ഫോണില്‍ റാമിന്റെ ശേഷി ഉയര്‍ത്തി എന്നതല്ലാതെ മറ്റ് മാറ്റങ്ങളൊന്നും കമ്പനി ഉള്‍ക്കൊള്ളിച്ചിട്ടില്ല. രണ്ട് മോഡലുകള്‍ക്കും 64 ജിബി ഇന്റേണല്‍ മെമ്മറിയാണുള്ളത്.

എക്‌സ് 4 സവിശേഷതകള്‍

ഡ്യുവല്‍ സിം ഫോണായ എക്‌സ് 4 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 7.1.1 നൌഗട്ട് ഒ.എസിലാണ്. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍.ടി.പി.എസ് ഐ.പി.എസ് ഡിസ്‌പ്ലേയാണ് (1080×1920) ഫോണിലുള്ളത്. 424 പി.പി.ഐ പിക്‌സല്‍ ഡെന്‍സിറ്റിയും, ഒപ്പം ഡിസ്‌പ്ലേയ്ക്ക് കരുത്ത് പകരാന്‍ ഗൊറില്ലാ ഗ്ലാസും എക്‌സ് ഫോറിലുണ്ട്. 2.2 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 12 മെഗാപിക്‌സല്‍, 8 മെഗാപിക്‌സല്‍ എന്നിങ്ങനെ ഇരട്ട പിന്‍ ക്യാമറയും, 16 എംപി മുന്‍ ക്യാമറയും.

32 ജിബി, 64 ജിബി എന്നിങ്ങനെ രണ്ട് തരത്തില്‍ ഫോണ്‍ ലഭ്യമാണ്. എക്‌സ്റ്റേണല്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി ശേഷി 2 ടിബി വരെ ഉയര്‍ത്താവുന്നതാണ്. ആക്‌സിലോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോംപസ്, ഗ്രയോസ്‌കോപ്, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയും ഫോണിലുണ്ട്. 3000 എം.എ.എച്ചാണ് ബാറ്ററി ശേഷി. ഒപ്പം ടര്‍ബോ ചാര്‍ജറുമുണ്ട്. ഇതുപയോഗിച്ച് 15 മിനുട്ട് ചാര്‍ജ് ചെയ്താല്‍ 6 മണിക്കൂര്‍ ഫോണ്‍ ഉപയോഗിക്കാം. പൊടിയടിക്കില്ല, വെള്ളം കയറില്ല എന്നിവയും എക്‌സ് ഫോറിന്റെ എടുത്തു പറയേണ്ട സവിശേഷതകളാണ്.

വില

എക്‌സ് ഫോറിന്റെ 6 ജിബി എന്ന ഏറ്റവും പുതിയ വേരിയന്റിന് 24,999 രൂപയാണ് ഇന്ത്യന്‍ വില. 3.ജിബി വെര്‍ഷന്‍ എക്‌സ് ഫോര്‍ വേരിയന്റിന് 20,999 രൂപയും, 4 ജി.ബി വേര്‍ഷന്‍ എക്‌സ് ഫോറിന് 22,999 രൂപയുമുണ്ട്. നീല, കറുപ്പ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍