UPDATES

സയന്‍സ്/ടെക്നോളജി

എച്ച് ഡി ആർ ഡിസ്‌പ്ലേയും ഡ്യുവൽ പിൻ കാമറയുമായി നോക്കിയ 7.1 വിപണിയിലെത്തി

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നോക്കിയ 7-ന്റെ പിൻഗാമിയായാണ് 7.1ന്റെ വരവ്

കിടിലൻ സ്മാര്‍ട്ട്‌ഫോണുകളുമായി വൻ തിരിച്ചുവരവു നടത്തിയ നോക്കിയ ഏറ്റവും പുതിയ കരുത്തനെ വിപണിയിലെത്തിച്ചിരിക്കുകയാണ്. നോക്കിയ 7.1 എന്നാണ് ഇവന്റെ പേര്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നോക്കിയ 7-ന്റെ പിൻഗാമിയായാണ് 7.1ന്റെ വരവ്. ലണ്ടനിൽ നടന്ന ചടങ്ങിലാണ് പുതിയ മോഡലിനെ നോക്കിയ ആരാധകർക്കു മുന്നിൽ അവതരിപ്പിച്ചത്.

എച്ച്.ഡി.ആർ സപ്പോർട്ടോടു കൂടിയുള്ള 19:9 പ്യുവർ ഡിസ്‌പ്ലേയാണ് ഫോണിൽ ഉപയോഗിച്ചിട്ടുള്ളത് എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. കരുത്തിനായി സ്നാപ്ഡ്രാഗൺ 636 ചിപ്പ്‌സെറ്റും ഉപയോഗിച്ചിട്ടുണ്ട്. സീസ് ഓപ്റ്റിക്സ് കരുത്തു പകരുന്ന ഇരട്ട പിൻ കാമറയാണ് മോഡലിലുള്ളത്. കൂടാതെ അതിവേഗ ചാർജിംഗിന് ഉതകുന്ന യു.എസ്.ബി ടൈപ്പ് സി പോർട്ടും ഫോണിലുണ്ട്. നിലവിൽ ഇന്ത്യയിൽ പുറത്തിറക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസം അവസാനത്തോട് അത് പ്രതീക്ഷിക്കാം.


മറ്റു സവിശേഷതകൾ

ഗ്ലോസ് മിഡ്നൈറ്റ് ബ്ലൂ, ഗ്ലോസ് സ്റ്റീൽ എന്നീ നിറഭേദങ്ങളിലാകും നോക്കിയ 7.1 ലഭിക്കുക. ആൻഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം അധിഷ്ഠിതമായാണ് നിലവിൽ പ്രവർത്തിക്കുന്നതെങ്കിലും ആൻഡ്രോയിഡ് 9.0 പൈയിലേക്കുള്ള അപ്ഡേറ്റ് കമ്പനി വാഗ്ദാനം നൽകുന്നുണ്ട്. 5.84 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഡിസ്‌പ്ലേയ്ക്കു കൂടുതൽ കരുത്തു പകരാൻ കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനുമുണ്ട്.

സ്നാപ്ഡ്രാഗൺ 636 പ്രോസസ്സറിനൊപ്പം 3ജി.ബി/4ജി.ബി റാം കൂടിയാകുന്നതോടെ കരുത്തിൽ മുൻപന്തിയിൽ നിൽക്കും ഈ മോഡൽ. പിൻ കാമറ 12 മെഗാപിക്സലിന്റെയും 5 മെഗാപിക്സലിന്റെയുമാണ്. മുന്നിൽ 8 മെഗാപിക്സലിന്റെ ഫിക്സഡ് ഫോക്കസ് സെൽഫി കാമറയുമാണുള്ളത്. 3060 മില്ലി ആംപെയറാണ് ബാറ്ററി കരുത്ത്. 30 മനിറ്റിൽ പകുതിയോളം ബാറ്ററി ചാർജ് ചെയ്യാവുന്ന രീതിയിലുള്ള അതിവേഗ ചാർജിംഗ് സംവിധാനവും നോക്കിയ 7.1 ലുണ്ട്.

വില

ഇന്ത്യയിൽ ഫോൺ പുറത്തിറങ്ങുന്നത് പ്രഖ്യാപിച്ചിട്ടില്ലാത്തതു കൊണ്ടുതന്നെ ഇവിടുത്ത വില ലഭ്യമായിട്ടില്ല. ആഗോള തലത്തിൽ 24,000 മുതൽ 29,000 രൂപ വരെയാണ് വിപണി വില നിശ്ചയിച്ചിരിക്കുന്നത്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍