UPDATES

സയന്‍സ്/ടെക്നോളജി

വിപണി തിരികെ പിടിക്കാന്‍ നോക്കിയ; പുതിയ 4ജി ‘ബനാന ഫോണ്‍’; പഴയ സ്നേക്ക് ഗെയിമുമുണ്ട് കേട്ടോ

കറുപ്പ്, ബനാന യെല്ലോ എന്നീ നിറങ്ങളിലാകും ഫോണ്‍ ലഭ്യമാവുക

ഒരിക്കല്‍ മൊബൈല്‍ ലോകം അടക്കി ഭരിച്ചിരുന്നെങ്കിലും ഇപ്പോള്‍ വിപണി മൂല്യത്തില്‍ പിന്നിലാണ് നോക്കിയ. മൂല്യം തിരികെപ്പിടിക്കുക എന്നതാണ് നോക്കിയയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ലക്ഷ്യവും. അതിന്റെ ഭാഗമായി നിരന്തരം പരിക്ഷണം നടത്തുകയാണ് കമ്പനി. ഇപ്പോളിതാ ബനാന ഫോണുമായി നോക്കിയ രംഗത്തെത്തിയിരിക്കുകയാണ്. നോക്കിയ 8110 4ജി എന്നാണ് പുതിയ മോഡലിന്റെ പേര്. 8110യുടെ പരിഷ്‌കരിച്ച പതിപ്പാണ് ഈ മോഡല്‍.

നേരത്തെ ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഈ മോഡലിനെ അവതരിപ്പിച്ചിരുന്നെങ്കിലും വിപണിയില്‍ എത്തിക്കുന്നത് ഇതാദ്യമാണ്. സിംഗപ്പൂര്‍ വിപണിയിലാണ് ഈ മോഡല്‍ നിലവില്‍ ലഭിക്കുക. മറ്റ് രാജ്യങ്ങളിലേക്കും ഉടന്‍ പ്രതീക്ഷിക്കാം. ഗൂഗിള്‍ അസിസ്റ്റന്‍ഡ്, ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ മാപ്പ്, എന്നിങ്ങനെ നിരവധി സവിശേഷതകള്‍ ഈ കുഞ്ഞന്‍ മോഡലിലുണ്ട്. കൂടാതെ നോക്കിയയുടെ സ്വകാര്യ അഹങ്കാരമായ സ്‌നേക്ക് ഗെയിമുമുണ്ട്.
കറുപ്പ്, ബനാന യെല്ലോ എന്നീ നിറങ്ങളിലാകും ഫോണ്‍ ലഭ്യമാവുക. 14 ദിവസത്തെ റിട്ടേണ്‍ പോളിസിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. യൂറോപ്പില്‍ ഇതിനോടകം തന്നെ ആമസോണ്‍ വഴി പ്രീ ഓര്‍ഡര്‍ ആരംഭിച്ചു കഴിഞ്ഞു. ജൂലൈ നാലോടെ ഷിപ്പിംഗ് ആരംഭിക്കും. ഇന്ത്യയില്‍ ബനാന ഫോണ്‍ എന്നത്തേക്ക് ലഭ്യമാകും എന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
സവിശേഷതകള്‍
ഇരട്ട സിം മോഡലാണ് 8110 4ജി ഫോണ്‍. 2.45 ഇഞ്ച് QVGA (240X320) പിക്‌സല്‍സ് റെസലൂഷനുള്ള ഡിസ്‌പ്ലേയാണ് ഈ മോഡലിലുള്ളത്. 1.1 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍, 512 എം.ബി ഡി.ഡി.ആര്‍3 റാം എന്നിവയാണ് ഫോണിന് കരുത്തു പകരുന്നത്. 2 മെഗാപിക്‌സലിന്റെതാണ് പിന്‍ കാമറ. 4ജി.ബി ഇന്റേണല്‍ മെമ്മറിയുണ്ട്. 4ജി, വോള്‍ട്ട്, ഹോട്ട്‌സ്‌പോട്ട് സവിശേഷതകളും ഈ കുഞ്ഞന്റെ പ്രത്യേകതയാണ്. കൂടാതെ മൈക്രോ യു.എസ്.ബി, എഫ്.എം റേഡിയോ എന്നിവയുമുണ്ട്. 1500 മില്ലീ ആംപെയറിന്റെ ബാറ്ററി 9.32 മണിക്കൂര്‍ സംസാര സമയവും 25 ദിവസത്തെ ബാക്കപ്പും വാഗ്ദാനം ചെയ്യുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍