UPDATES

സയന്‍സ്/ടെക്നോളജി

ഗ്രൂപ്പ് വിട്ടയാളെ വീണ്ടും പിടിച്ചിടാൻ പറ്റില്ല: വാട്സാപ്പിന്റെ പുതിയ 6 ഫീച്ചറുകൾ

കൂടുതൽ സ്വയം നിർണയാധികാരം കൊടുക്കുകയാണ് യൂസേഴ്സിന് വാട്സാപ്പ്.

വാട്സാപ്പ് വൻതോതിലുള്ള ഒരു പുതുക്കൽ നടത്തിയിരിക്കുകയാണ്. ആറ് പുതിയ ഫീച്ചറുകളാണ് വാട്സാപ്പിന്റെ ഈ പുതുക്കലിൽ ഇടംപിടിച്ചിരിക്കുന്നത്. ഇവ ആൻഡ്രോയ്‍ഡിലും ആപ്പിളിലും ലഭ്യമാണ്. ഗ്രൂപ്പ് അഡ്മിൻസിന് കൂടുതൽ നിയന്ത്രണങ്ങൾ നൽകുന്ന ഫീച്ചറുകളും ഇവയിലുൾപ്പെടുന്നു. ഏറെക്കാലമായി വാട്സാപ്പ് ഉപയോഗിക്കുന്നവർ ആഗ്രഹിക്കുന്ന മാറ്റങ്ങളാണ് ഇവയെല്ലാം.

കൂടുതൽ മികച്ച ഗ്രൂപ്പ് വിവരണം

ഗ്രൂപ്പുകളുടെ ഉദ്ദേശ്യങ്ങളും അവയുടെ ലക്ഷ്യങളും കുറെക്കൂടി വ്യക്തമായി എഴുതാനുള്ള സൗകര്യമാണ് ഇപ്പോൾ ചേർത്തിട്ടുള്ള ഫീച്ചറുകളിലൊന്ന്. പുതിയൊരാൾ ഗ്രൂപ്പിൽ ചേരുമ്പോൾ‌ ചാറ്റുകളുടെ തുടക്കത്തിൽ തന്നെ അയാൾക്ക് ഈ വിവരണം ഇനിമുതൽ കാണാനാകും.

ഗ്രൂപ്പിന്റെ സബ്ജക്ട്, ഐക്കൺ തുടങ്ങിയവ മാറ്റൽ

ഗ്രൂപ്പിന്റെ സബ്ജക്ട് മാറ്റുന്നതും ഐക്കൺ മാറ്റുന്നതുമെല്ലാം എല്ലാവർക്കും ഇടപെടാൻ കഴിയുന്ന രീതിയിലാണ് നിലവിൽ ക്രമീകരിച്ചിരിക്കുന്നത്. ഇനി ഇതിൽ നിയന്ത്രണം വരുത്തണമെങ്കിൽ അഡ്മിൻസിന് സാധിക്കും. ആർക്കൊക്കെ ഇത്തരം മാറ്റങ്ങൾ വരുത്താമെന്ന് അഡ്മിന് തീരുമാനിക്കാം.

പുതിയ @ ബട്ടൺ

വാട്സാപ്പ് ഗ്രൂപ്പുകളിൽ പുതിയ @ ബട്ടണുകൾ കൂടി ചേർക്കപ്പെടും. ഗ്രൂപ്പു ചാറ്റിനു പുറത്തുള്ളപ്പോൾ യൂസറെ മെൻഷൻ ചെയ്തുള്ള പോസ്റ്റുകളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന ഒരു @ ബട്ടൺ ചാറ്റിൽ വരും. ഇതിൽ ടാപ്പ് ചെയ്ത് എളുപ്പത്തിൽ മെൻഷൻ ചെയ്ത പോസ്റ്റിലേക്ക് എത്തിച്ചേരാം.

ഗ്രൂപ്പ് മെമ്പർമാരെ തിരയാം

നിലവിൽ ഗ്രൂപ്പിലെ ഒരു പ്രത്യേക മെമ്പറെ തിരയണമെങ്കിൽ സെർച്ച് ചെയ്ത് കണ്ടെത്താൻ വഴിയൊന്നുമില്ല. ഈ പ്രശ്നം പരിഹരിക്കുകയാണ് പുതിയ ഫീച്ചറിലൂടെ. ഗ്രൂപ്പിലെ അംഗങ്ങളുടെ പട്ടികയ്ക്കു മുകളിലായി സെർച്ച് ഓപ്ഷൻ കൂടി വരും.

ഗ്രൂപ്പ് തുടങ്ങിയയാളെ പുറത്താക്കാനാകില്ല

അഡ്മിൻസിന് ഒരാളുടെ അഡ്മിൻ അധികാരം നീക്കം ചെയ്യണമെങ്കിൽ അത് ഇനി സാധ്യമാണ്. അതെസമയം, ഗ്രൂപ്പ് തുടങ്ങിയയാളെ ഗ്രൂപ്പിൽ നിന്ന് മറ്റുള്ളവർക്ക് പുറത്താക്കാനാകില്ല.

പുറത്തുപോയയാളെ വീണ്ടും പിടിച്ചിടാനാകില്ല

കൂടുതൽ സ്വയം നിർണയാധികാരം കൊടുക്കുകയാണ് വാട്സാപ്പ് യൂസേഴ്സിന്. ലെഫ്റ്റടിച്ചതിനു ശേഷവും വീണ്ടും വീണ്ടും ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യാൻ വിധിക്കപ്പെട്ടവരുണ്ട്. ഇത്തരം പരിപാടികൾ ഇനി നടക്കില്ല. ലെഫ്റ്റടിച്ചയാളെ തുടർച്ചയായി ഗ്രൂപ്പിലേക്ക് ആഡ് ചെയ്യാൻ കഴിയില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍